കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി പഞ്ചസാരയില്‍ നിന്ന് സ്മാര്‍ട്‌ഫോണ്‍ ചാര്‍ജ് ചെയ്യാം!

  • By Aswathi
Google Oneindia Malayalam News

വിര്‍ജീനിയ: നാട്ടില്‍ പൂവാലശല്യവും പ്രമേഹ രോഗികളും കുറഞ്ഞത് പഞ്ചസാരയ്ക്ക് വിലകൂട്ടിയതുകൊണ്ടാണെന്ന് ഒരു ഫേസ്ബുക്ക് തമാശ നിലനില്‍ക്കുന്നുണ്ട്. വില സംബന്ധിച്ച പ്രശ്‌നം അവിടെ നില്‍ക്കട്ടെ, പഞ്ചസാരകൊണ്ട് വേറെയും ചില പ്രയോജനങ്ങളുണ്ട്.

ഇനി പഞ്ചസാരയില്‍ നിന്ന് നിങ്ങളുടെ സ്മാര്‍ട്ട് ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ടെക് ഗവേഷകനാണ് പഞ്ചസാരയില്‍ നിന്നും സ്മാര്‍ട്ട് ഫോണുകള്‍ ചാര്‍ജ് ചെയ്യാം എന്ന കണ്ടുപിടിച്ചിരിക്കുന്നത്.

sugar

നിലവില്‍ ഉപയോഗിക്കുന്ന ലിഥിയം അയേണ്‍ ബാറ്ററിയെക്കാള്‍ ചെലവ് കുറഞ്ഞതും കൂടുതല്‍ സമയം നിലനില്‍ക്കുന്നതുമായ ഷുഗര്‍ ബയോബാറ്ററിയാണ് അമേരിക്കയിലെ ഒരുകൂട്ടം ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

വിര്‍ജിനിയ പോളിടെക്‌നിക് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകരാണ് പുതിയ ബാറ്ററിയുടെ കണ്ടുപിടിത്തതതിന് പിന്നിലെന്ന് ഐ എ എന്‍ എസ് റിപ്പോര്‍ട്ട് ചെയ്തു. ഒരു എന്‍സൈമാറ്റിക് ഫ്യൂവല്‍ സെല്ലായ ഇത് കെമിക്കല്‍ എനര്‍ജി ഇലട്രിക്‌സിറ്റിയായി മാറും. ജേര്‍ണല്‍ നാച്ച്യുറല്‍ കമ്യൂണിക്കേഷനിലാണ് കണ്ടുപിടിത്തം സംബന്ധിച്ച റിപ്പോര്‍ പ്രസിദ്ധീകരിച്ചത്.

English summary
In a breakthrough to develop long-lasting batteries for smartphones and other gadgets, scientists have successfully created a sugar biobattery that completely converts the chemical energy in sugar substrates into electricity.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X