പ്രമേഹ രോഗികള്‍ക്കും ആസ്ത്മ രോഗികള്‍ക്കും സന്തോഷ വാര്‍ത്ത... ബയോഇലക്ട്രോണിക് മരുന്ന് വരുന്നു
ലണ്ടന്‍: ചികിത്സിച്ച് മാറ്റാന്‍ കഴിയാത്ത രോഗമാണ് പ്രമേഹം. വന്നാല്‍ പിന്നെ അതിനെ നിയന്ത്രിയ്ക്കുക മാത്രമേ രക്ഷയുള്ളു. ഏതാണ്ട് അതുപോലൊക്കെ തന്നെയാണ് ആസ്ത്മയുടേയും ആര്ത്രൈറ്റിസിന്റേയും കാര്യം. കഷ്ടമാണ് ഈ രോഗങ്ങള്‍ക്ക് അടിമകളായിട്ടുള്ളവരുടെ കാര്യം.
എന്നാല്‍ അവര്‍ക്ക് സന്തോഷമുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഈ രോഗങ്ങള്‍ക്കുള്ള ബയോ ഇലക്ട്രോണിക് മരുന്നുകള്‍ പുറത്തിറങ്ങാന്‍ പോകവുകയാണ്. അതില്‍ ഗൂഗിളും കൂടി പങ്കാളികളാണ് എന്നതാണ് മറ്റൊരു കാര്യം.

പ്രമുഖ മരുന്ന് നിര്‍മാതാക്കളായ ഗ്ലാക്സോ സ്മിത്ക്ലൈനും ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റും ചേര്‍ന്നാണ് ബയോഇലക്ട്രോണിക് മരുന്നുകള്‍ പുറത്തിറക്കുന്നത്. ഇലക്ട്രിക്കല്‍ സിഗ്നലുകള്‍ ഉപയോഗിച്ചായിരിക്കും ഇവ രോഗങ്ങളെ ചെറുക്കുക.
ഗ്ലാക്സോയും ആല്‍ഫബെറ്റിന്റെ വെരിലിയും ചേര്‍ന്ന് ഗല്വാനി ബയോ എലക്ട്രോണിക്സ് എന്ന കമ്പനിയ്ക്കാണ് മരുന്ന നിര്‍മാണത്തിനായി രൂപം നല്‍കിയിട്ടുള്ളത്. നാലായിരത്തി എഴുനൂറ് കോടിയിലധികം രൂപയാണ് രണ്ട് കമ്പനികളും ചേര്‍ന്ന് ഗല്വാനിയില് നിക്ഷേപിയ്ക്കുന്നത്. ഏഴ് വര്‍ഷം കൊണ്ട് ബയോ ഇലക്ട്രിക്കല്‍ മരുന്ന് മരുന്നുകള്‍ പുറത്തിറക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിയ്ക്കുന്നത്.
ശരീരത്തില്‍ ഘടിപ്പിയ്ക്കാവുന്ന ചെറു ഉപകരണങ്ങളാകും ഇവര്‍ നിര്‍മിയ്ക്കുക. നാഡീകോശങ്ങളിലൂടെ കടന്നുപോകുന്ന ഇംപള്‍സുകളെ ഇവ കൃത്യമായി നീരിക്ഷിയ്ക്കും. അതുവഴിയാകും ചികിത്സയും നടക്കുക.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications