കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രമേഹ രോഗികള്‍ക്കും ആസ്ത്മ രോഗികള്‍ക്കും സന്തോഷ വാര്‍ത്ത... ബയോഇലക്ട്രോണിക് മരുന്ന് വരുന്നു

Google Oneindia Malayalam News

ലണ്ടന്‍: ചികിത്സിച്ച് മാറ്റാന്‍ കഴിയാത്ത രോഗമാണ് പ്രമേഹം. വന്നാല്‍ പിന്നെ അതിനെ നിയന്ത്രിയ്ക്കുക മാത്രമേ രക്ഷയുള്ളു. ഏതാണ്ട് അതുപോലൊക്കെ തന്നെയാണ് ആസ്ത്മയുടേയും ആര്‍ത്രൈറ്റിസിന്റേയും കാര്യം. കഷ്ടമാണ് ഈ രോഗങ്ങള്‍ക്ക് അടിമകളായിട്ടുള്ളവരുടെ കാര്യം.

Read Also: രതിമൂര്‍ച്ച കൂടുതല്‍ ആണിനോ പെണ്ണിനോ...? ഒടുവില്‍ ആ സത്യം ശാസ്ത്രം കണ്ടെത്തി!!!Read Also: രതിമൂര്‍ച്ച കൂടുതല്‍ ആണിനോ പെണ്ണിനോ...? ഒടുവില്‍ ആ സത്യം ശാസ്ത്രം കണ്ടെത്തി!!!

എന്നാല്‍ അവര്‍ക്ക് സന്തോഷമുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഈ രോഗങ്ങള്‍ക്കുള്ള ബയോ ഇലക്ട്രോണിക് മരുന്നുകള്‍ പുറത്തിറങ്ങാന്‍ പോകവുകയാണ്. അതില്‍ ഗൂഗിളും കൂടി പങ്കാളികളാണ് എന്നതാണ് മറ്റൊരു കാര്യം.

Bioelectronics

പ്രമുഖ മരുന്ന് നിര്‍മാതാക്കളായ ഗ്ലാക്‌സോ സ്മിത്‌ക്ലൈനും ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റും ചേര്‍ന്നാണ് ബയോഇലക്ട്രോണിക് മരുന്നുകള്‍ പുറത്തിറക്കുന്നത്. ഇലക്ട്രിക്കല്‍ സിഗ്നലുകള്‍ ഉപയോഗിച്ചായിരിക്കും ഇവ രോഗങ്ങളെ ചെറുക്കുക.

ഗ്ലാക്‌സോയും ആല്‍ഫബെറ്റിന്റെ വെരിലിയും ചേര്‍ന്ന് ഗല്‍വാനി ബയോ എലക്ട്രോണിക്‌സ് എന്ന കമ്പനിയ്ക്കാണ് മരുന്ന നിര്‍മാണത്തിനായി രൂപം നല്‍കിയിട്ടുള്ളത്. നാലായിരത്തി എഴുനൂറ് കോടിയിലധികം രൂപയാണ് രണ്ട് കമ്പനികളും ചേര്‍ന്ന് ഗല്‍വാനിയില്‍ നിക്ഷേപിയ്ക്കുന്നത്. ഏഴ് വര്‍ഷം കൊണ്ട് ബയോ ഇലക്ട്രിക്കല്‍ മരുന്ന് മരുന്നുകള്‍ പുറത്തിറക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിയ്ക്കുന്നത്.

ശരീരത്തില്‍ ഘടിപ്പിയ്ക്കാവുന്ന ചെറു ഉപകരണങ്ങളാകും ഇവര്‍ നിര്‍മിയ്ക്കുക. നാഡീകോശങ്ങളിലൂടെ കടന്നുപോകുന്ന ഇംപള്‍സുകളെ ഇവ കൃത്യമായി നീരിക്ഷിയ്ക്കും. അതുവഴിയാകും ചികിത്സയും നടക്കുക.

English summary
GlaxoSmithKline and Google parent Alphabet’s life sciences unit are creating a new company focused on fighting diseases by targeting electrical signals in the body, jump-starting a novel field of medicine called bioelectronics.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X