കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാര്‍ട് ഫോണില്‍ ഉപയോഗിക്കാവുന്ന പാസ്‌പോര്‍ട്ട് വരുന്നു

  • By Anwar Sadath
Google Oneindia Malayalam News

ലണ്ടന്‍: യാത്രയ്ക്കിടയില്‍ പാസ്‌പോര്‍ട്ട് മറന്നുപോകുന്നതും യാത്രമുടങ്ങുന്നതുമൊന്നും പുതിയ കാര്യങ്ങളല്ല. എന്നാല്‍, പാസ്‌പോര്‍ട്ട് മറന്നുപോയാലും മൊബൈല്‍ ഫോണ്‍ കൈയ്യിലുണ്ടെങ്കില്‍ യാത്ര ചെയ്യാവുന്ന സംവിധാനം അടുത്തുതന്നെ പ്രാബല്യത്തിലായേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്തും ഏതും സ്മാര്‍ട് ഫോണില്‍ ഒതുക്കുന്ന കാലത്ത് പാസ്പാര്‍ട്ടും ഇനി കൈയ്യിലെ ഫോണില്‍ സുരക്ഷിതമാക്കാം.

ബ്രിട്ടനിലെ പ്രമുഖരായ പാസ്‌പോര്‍ട് നിര്‍മാണ കമ്പനിയാണ് ഇതു സംബന്ധിച്ച പരീക്ഷണവുമായി മുന്നോട്ടു പോകുന്നത്. പരീക്ഷണം അന്തിമ ഘട്ടത്തിലാണെന്നും ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍തന്നെ ഇത് പ്രായോഗികമാകുമെന്നും കമ്പനി വക്താവ് പറയുന്നു. തുടക്കത്തില്‍ ടൂറിസ്റ്റുകള്‍ക്കാണ് സ്മാര്‍ട് ഫോണ്‍ പാസ്‌പോര്‍ട് സൗകര്യം ലഭ്യമാക്കുക.

your-smartphone-be-your-passport-soon

കടലാസു രഹിത പാസ്പാര്‍ട്ടിനായുള്ള ശ്രമം നേരത്തെ തന്നെ ആരംഭിച്ചിരുന്നു. എന്നാല്‍ പലവിധ സുരക്ഷാ പ്രശ്‌നങ്ങളുള്ളതാല്‍ പലതും പ്രായോഗികമായില്ല. ഒടുവിലാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗത്തിലൂടെ സ്മാര്‍ട് ഫോണ്‍ ആപ് തയ്യാറാകുന്നത്. പാസ്‌പോര്‍ട്ട് ഉപയോഗിക്കുന്നവരുടെ ഫോണില്‍ ഈ പ്രത്യേക സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടിവരും.

വയര്‍ലസ് സംവിധാനമുള്ള സോഫ്റ്റ്‌വെയറില്‍ നിന്നും അധികൃതര്‍ക്ക് പാസ്‌പോര്‍ട്ട് പരിശോധന എളുപ്പമാകും. ഇതില്‍ നിന്നും പാസ്‌പോര്‍ട്ട് കോപ്പി ചെയ്യാനോ മറ്റൊരാള്‍ക്ക് ഉപയോഗിക്കാനോ സാധിക്കില്ലെന്നും കമ്പനി അവകാശപ്പെടുന്നു. പരീക്ഷണ ഘട്ടത്തിലുള്ള സോഫ്റ്റ്‌വെയര്‍ സര്‍ക്കാര്‍ അനുമതി കിട്ടിയാല്‍ ഉടന്‍ ബ്രിട്ടനില്‍ പ്രാബല്യത്തില്‍ വരുത്തും.

English summary
Soon Smartphones could soon replace your passport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X