തീവ്രവാദം നേരിടാന്‍ സൗദി ഒരുങ്ങുന്നു, ഐസിസിന്റെ കഷ്ടകാലം തുടങ്ങാറായി
റിയാദ്: ഐസിസി പോലുള്ള ആ ഗോള ഭീകര സംഘടനയെ തുരത്താന്‍ സൗദി അറേബ്യ 34 അറബ് രാജ്യങ്ങളുടെ സൈനിക ശക്തി രാജ്യങ്ങള്‍ക്ക് രൂപം നല്‍കുന്നു. സൗദി തലസ്ഥാനമായി റിയാദ് ആണ് ഈ നീക്കങ്ങള്‍ ഏകോപിപ്പിക്കുക.ഐസിസി പോലുള്ളല ഭീകര സംഘടനയെ ഇല്ലാതാക്കാന്‍ സൗദി അടക്കമുള്ള രാജ്യങ്ങള്‍ കൂടുതല്‍ ആര്‍ജവം കാട്ടണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു.
യു എ ഇ, പാകിസ്ഥാന്‍, ജോര്‍ദ്ദാന്‍, ബഹ്‌റെയ്ന്‍,ബംഗ്ലാദേശ്, ബെനിന്‍,തുര്‍ക്കി, ഛാഡ്, ടോംഗോ,ടുണീഷ്യ,ജിബൂട്ടി,സെനഗല്‍,സുഡാന്‍,സിയറ, ലിയോണ്‍, സോമാലിയ,ഗാബോണ്‍,ഗിനിയ,പലസ്തീന്‍,കുവൈറ്റ്,ഖത്തര്‍,നൈജര്‍ തുടങ്ങിയ രാജ്യങ്ങളാണ് മുന്നണിയിലുള്ളത്. ഐസിസില്‍ നിന്നും അറബ് രാജ്യങ്ങളെ രക്ഷിക്കുകയാണ് ലക്ഷ്യമെന്ന് സൗദി വ്യക്തമാക്കി.

ഇറാഖ്, സിറിയ,ലിബിയ,ഈജിപ്ത്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഭീകരപ്രവര്‍ത്തനം അവസാനിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ വേണ്ടിയുമാണ് ലക്ഷ്യമിടുന്നതെന്നും സൗദി അഭിപ്രായപ്പെട്ടു.
ഇതേ സമയം ഇന്‍ഡൊനേഷ്യ അടക്കമുള്ള പത്തോളം മുസ്ലീം രാഷ്ട്രങ്ങളും ഇതില്‍ സഹകരിക്കും. ബദ്ധവൈരികളായ ഇറാന്‍ പോലുള്ള രാഷ്ട്രങ്ങളെ പങ്കെടുപ്പിക്കില്ലെന്നും സൗദി വ്യക്തമാക്കി.












Click it and Unblock the Notifications