കാറിലൊളിപ്പിച്ച് സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച കുട്ടിയെ കസ്റ്റംസ് രക്ഷപ്പെടുത്തി
മനാമ: സൗദിയിലേക്ക് കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം സൗദി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തി. ഫഹ്ദ് കോസ് വേ വഴി ബഹ്‌റൈനില്‍ ഗള്‍ഫ് കിങ്ഡത്തിലേക്ക് കാറിന്റെ മുന്‍ സീറ്റിനടിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ആണ്‍കുട്ടിയെയാണ് കസ്റ്റംസിന്റെ ഇടപെടലോടെ രക്ഷിക്കാന്‍ കഴിഞ്ഞത്.
കാറില്‍ ഒളിപ്പിച്ച നിലയില്‍ മദ്യക്കുപ്പികളും കണ്ടെത്തിയെന്നും, കുട്ടി തന്റേതാണെന്ന് കാറിലുണ്ടായിരുന്നയാള്‍ അവകാശപ്പെട്ടിരുന്നുവെന്നും സൗദിയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ അത് സ്വന്തം മകനാണെന്ന് തെളിയിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ കള്ളക്കടത്ത് കുറ്റം ചുമത്തി കസ്റ്റംസ് അറസ്റ്റ് ചെയ്തു.

1986ല്‍ ആരംഭിച്ച കോസ് വേ വഴി നേരത്തെയും ഇത്തരത്തിലുള്ള കള്ളക്കടത്ത് ശ്രമങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ ജനുവരിയില്‍ ഇത്തരത്തില്‍ കാറിന്റെ സീറ്റിനടിയില്‍ ഒരു വിദേശ വനിതയെ ഒളിപ്പിച്ചു കടത്താന്‍ നടത്തിയ ശ്രമവും കസ്റ്റംസിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. വാരാന്ത്യങ്ങളിലുള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ യാത്രക്കായി തെരഞ്ഞെടുക്കുന്ന കോസ് വേയില്‍ ഇത്തരത്തിലുള്ള ആയുധം, മദ്യം, സ്‌ഫോടനവസ്തുക്കള്‍, പക്ഷികള്‍ മൃഗങ്ങള്‍ എന്നിവയെ അനധികൃതമായി കടത്തുന്നത് തടയുകയും മനുഷ്യക്കടത്ത് തടയുകയും ചെയ്യുന്നത് കസ്റ്റംസിന് മുമ്പിലുള്ള കനത്ത വെല്ലുവിളിയാണ്.












Click it and Unblock the Notifications