സൗദിയില്‍ റസ്റ്റോറന്റ് അടച്ചുപൂട്ടി; കാരണം അറിയേണ്ടേ ?
റിയാദ് : സൗദിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന റസ്റ്റോറന്റ് പരിശോധനയ്ക്കിടെ അധികൃതര്‍ പൂട്ടിച്ചു. റസ്‌റ്റോറന്റിലെ അലമാരയില്‍ കുപ്പിയില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയ മനുഷ്യ മൂത്രമാണ് വില്ലനായത്.
ഭക്ഷണത്തിന്റെ ഗുണമേന്മയെക്കുറിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്ന് സൗദിയിലെ വടക്കുപടിഞ്ഞാറന്‍ നഗരത്തില്‍ ഭക്ഷണ പരിശോധനക്കെത്തിയ അധികൃതരാണ് അലമാരയില്‍ സൂക്ഷിച്ച നിലയില്‍ മനുഷ്യമൂത്രം കണ്ടെത്തിയത്.

ഇതിന് പുറമേ റസ്റ്റോറന്റ് ജീവനക്കാരില്‍ ഒരാളുടെ കയ്യില്‍ ഉണങ്ങാത്ത മുറിവുണ്ടെന്ന് കണ്ടെത്തുകയും ഒരാള്‍ക്ക് ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് ഇല്ലെന്നും പരിശോധനക്കിടെ കണ്ടെത്തി. ഇക്കാരണങ്ങളെല്ലാം ആരോഗ്യ നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് സംഘം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അടച്ചുപൂട്ടാനുള്ള നടപടിയെന്ന് സൗദിയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications