കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വുഹാനിലേക്കുള്ള ഇന്ത്യന്‍ വിമാനം വൈകിപ്പിക്കുന്നത് മനപ്പൂര്‍വ്വം! ചൈനീസ് വാദം പൊള്ളയെന്ന്...

Google Oneindia Malayalam News

ബെയ്ജിംഗ്: ചൈനയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ഇന്ത്യന്‍ വിമാനത്തിന് ചൈനഅനുമതി വൈകിപ്പിച്ചത് മനപൂര്‍വ്വമെന്ന് റിപ്പോര്‍ട്ട്. വുഹാനിലേക്ക് മരുന്നുകള്‍ എത്തിക്കുന്നതിനായി പുറപ്പെടാനിരുന്ന ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിന് ചൈന ക്ലിയറന്‍സ് നല്‍കുന്നത് മനപ്പൂര്‍വ്വം വൈകിപ്പിച്ചുവെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊറോണ വൈറസിനെ തുടര്‍ന്ന് ചൈനയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് തടസ്സം സൃഷ്ടിക്കുകയാരുന്നു നീക്കത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.

സിഎഎയും എന്‍ആര്‍സിയും ട്രംപ്-മോദി ചര്‍ച്ചയില്‍: മതസ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് വൈറ്റ്ഹൗസ്!! സിഎഎയും എന്‍ആര്‍സിയും ട്രംപ്-മോദി ചര്‍ച്ചയില്‍: മതസ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് വൈറ്റ്ഹൗസ്!!

ഇന്ത്യന്‍ വ്യോമസേനാ വിമാനത്തിന് ചൈനയിലിറങ്ങാന്‍ അനുമതി നല്‍കുന്നതിന് താമസം നേരിട്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ചൈന കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ സി- 17 ഗ്ലോബ് മാസ്റ്റര്‍ വിമാനത്തിന് ചൈനയില്‍ ഇറങ്ങാന്‍ ക്ലിയറന്‍സ് ലഭിച്ചില്ലെന്ന വാര്‍ത്തകളോട് പ്രതികരിക്കുമ്പോഴായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവാണ് ഇക്കാര്യം തള്ളിയത്. എന്നാല്‍ സത്യാവസ്ഥ ഇതല്ലെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇതിനോടകം പുറത്തുവന്നിട്ടുള്ളത്.

എന്തുകൊണ്ട് ഇന്ത്യയോട്...

എന്തുകൊണ്ട് ഇന്ത്യയോട്...


ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വിമാനങ്ങള്‍ ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടുപോകുന്നുണ്ട്. എന്തുകൊണ്ട് ഇന്ത്യയില്‍ നിന്നുള്ള വിമാനത്തിന് ചൈനീസ് സര്‍ക്കാര്‍ ക്ലിയറന്‍സ് നിഷേധിച്ചുവെന്ന ചോദ്യമാണ് ഉയര്‍ന്നുവരുന്നത്. ഇന്ത്യ വിതരണം ചെയ്യുന്ന സഹായം സ്വീകരിക്കാന്‍ ചൈനയ്ക് താല്‍പ്പര്യമില്ലാത്തതിനാല്‍ ആയിരിക്കുമോ ക്ലിയറന്‍സ് വൈകിപ്പിച്ചത് എന്ന സംശയവും ചില വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വുഹാനില്‍ ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിന് ചൈന തടയിടുന്നത് എന്തിനാണെന്നും ഇന്ത്യക്കാരെ മാനസിക സംഘര്‍ഷത്തിലാക്കുന്നതിനും ഇത്തരം നീക്കങ്ങള്‍ എന്തിനാണ് നടത്തുന്നതെന്നും ഇതേ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്ലിയറന്‍സ് നല്‍കാത്തതിന് പിന്നില്‍?

ക്ലിയറന്‍സ് നല്‍കാത്തതിന് പിന്നില്‍?

കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലേക്ക് വൈദ്യസഹായമെത്തിക്കുന്നതിനായി പ്രത്യേക വിമാനം അയയ്ക്കാമെന്ന് ഫെബ്രുവരി 17നാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ വ്യോമസേനയുടെ സി- 17 ഗ്ലോബല്‍ മാസ്റ്ററാണ് ഇന്ത്യയില്‍ നിന്ന് ചൈനയിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചിരുന്നത്. മടക്ക യാത്രയില്‍ വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ച് എത്തിക്കാനുമുള്ള പദ്ധതിയായിരുന്നു ഇന്ത്യ ആവിഷ്കരിച്ചത്. ഇന്ത്യയിലേക്ക് മടങ്ങുന്നതിനായി നിരവധി ഇന്ത്യക്കാരാണ് ചൈനയില്‍ ഇന്ത്യന്‍ വിമാനമെത്തുന്നതും കാത്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ചൈന വിമാനത്തിനുള്ള ക്ലിയറന്‍സ് നല്‍കാന്‍ വൈകുന്നത് ചൈനയില്‍ കുടുങ്ങിക്കിടക്കുന്നരുടെ കുടുംബങ്ങളെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

 മൂന്നാമത്തെ വിമാനത്തിന് സംഭവിച്ചത്

മൂന്നാമത്തെ വിമാനത്തിന് സംഭവിച്ചത്

കൊറോണ ചൈനയില്‍ നാശം വിതച്ചതോടെ ചൈനക്ക് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിന് കത്തയച്ചിരുന്നു. രണ്ട് ബാച്ചുകളിലായി ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ചൈന നല്‍കിയ പിന്തുണക്കും മോദി നന്ദി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള മൂന്നാമത്തെ വിമാനത്തിനാണ് ചൈന ക്ലിയറന്‍സ് നല്‍കുന്നതില്‍ വിമുഖത കാണിക്കുന്നത്. ഇന്ത്യന്‍ വ്യോമസേനയുടെ ഏറ്റവും വലിയ വിമാനമായ സി- 17 ഗ്ലോബല്‍ മാസ്റ്ററാണ് മരുന്നുകളുമായി ചൈനയിലേക്ക് തിരിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുള്ളത്. മടക്കയാത്രയില്‍ ഇന്ത്യക്കാരെക്കൂടി തിരികെയെത്തിക്കുമെന്നും കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.

ചൈനീസ് വാദം പൊള്ളയോ?

ചൈനീസ് വാദം പൊള്ളയോ?

ഇതുവരെയും ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിന് ചൈനയിലിറങ്ങാനുള്ള അനുമതി രാജ്യം നല്‍കിയിട്ടില്ല. എന്നാല്‍ ഇപ്പോഴും ഇന്ത്യന്‍ വിമാനത്തിന് ക്ലിയറന്‍സ് നല്‍കുന്നതില്‍ കാലതാമസം നേരിട്ടിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ചൈന. വെള്ളിയാഴ്ച ഇന്ത്യയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിനാണ് ചൈന ക്ലിയറന്‍സ് നല്‍കാതിരുന്നതെന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതാണ് ചൈന മനപ്പൂര്‍വ്വം ഇന്ത്യന്‍ വിമാനത്തിന് ക്ലിയറന്‍സ് നല്‍കുന്നത് വൈകിപ്പിച്ചതാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

 ക്ലിയറന്‍സ് വൈകിയില്ലെന്ന് വാദം

ക്ലിയറന്‍സ് വൈകിയില്ലെന്ന് വാദം


ചൈനയില്‍ നിന്നുള്ള ക്ലിയറന്‍സിന് വേണ്ടി പ്രത്യേക ഇന്ത്യന്‍ വിമാനം കാത്തിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് ചൈനയുടെ വിശദീകരണം. ഇന്ത്യ ഇതുവരെ 647 ഇന്ത്യക്കാരെയാണ് ചൈനയില്‍ നിന്ന് ഒഴിപ്പിച്ചത്. ഇന്ത്യയില്‍ നിന്നെത്തിയ മൂന്നാമത്തെ വിമാനത്തിന് ചൈനയിലിറങ്ങാന്‍ ക്ലിയറന്‍സ് നല്‍കാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനുള്ള മറുപടിയാണ് ചൈനീസ് വിദേശകാര്യ വക്താവിന്റെ പ്രതികരണം.

iaf-1582108565-
English summary
Sources says China 'deliberately delaying' IAF flight to evacuate Indians
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X