ദക്ഷിണാഫ്രിയ്ക്കന്‍ ഫുട്ബോള്‍ ക്യാപ്ടന്‍ വെടിയേറ്റ് മരിച്ചു
ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ ടീം ക്യാപ്ടന്‍ സെന്‍സോ മെയീവ(27) വെടിയേറ്റ് മരിച്ചു. ഇദ്ദേഹത്തിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘമാണ് മെയീവയെ വെടിവച്ച് കൊന്നത്. വീട്ടില്‍ ഉണ്ടായിരുന്ന മറ്റാര്‍ക്കും നേരെ ആക്രമണം ഉണ്ടായിട്ടില്ല. പ്രാദേശിക സമയം എട്ടുമണിയോടെയായിരുന്നു സംഭവം
മോഷണവും അക്രമസംഭവങ്ങളും ഒട്ടേറെ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമാണ് ദക്ഷിണാഫ്രിയ്ക്ക. എന്നാല്‍ ജൊഹന്നാസ് ബര്‍ഗിനടുത്തുള്ള മെയീവയുടെ വസിത സുരക്ഷാ മേഖലയിലാണുള്ളത്. ഇവിടെ അധിക്രമിച്ച കടന്നവര്‍ മെയീവയോട് മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടതായും നിരസിച്ചപ്പോള്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് വെടി വയ്ക്കുകയുമായിരുന്നെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ പൊലീസ് ഇത്തരമൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നിട്ടില്ല. സംഭവം നടക്കുമ്പോള്‍ മെയീവയുടെ വീട്ടില്‍ ഏഴോളം പേരുണ്ടായിരുന്നു. സന്ദര്‍ശകരെന്ന രീതിയിലാണ് മൂന്നംഗം സംഘം വീട്ടിലെത്തിയത്. ഇതില്‍ രണ്ട് പേര്‍ അകത്ത് കടക്കുകയും ഒരാള്‍ പുറത്ത് നില്‍ക്കുകയുമായിരുന്നു.
രണ്ടുപേരാണ് ക്യാപ്ടനെ വെടി വച്ചത് അതിന് ശേഷം രക്ഷപ്പെടുകയായിരുന്നു മൂവരും. വെടിയേറ്റ മെയീവ ആശുപത്രിയിലേയ്ക്കുള്ള യാത്രാമധ്യേ മരിച്ചു.സൗത്ത് ആഫ്രിയ്ക്കന്‍ ലീഗ് കപ്പിന് വേണ്ടി ശനിയാഴ്ചും മെയീവ കളിച്ചരുന്നു. ആഫ്രിയ്ക്കന്‍ നേഷന്‍സ് കപ്പിന് വേണ്ടിയുള്ള യോഗ്യത മത്സരത്തിലും മെയീവ ടീമിനെ നയിച്ചിരുന്നു.
മെയീവയുടെ മരണത്തിന് പിന്നീല്‍ മോഷണ ശ്രമമല്ലെന്നും മറ്റേെന്താ കാരണമുണ്ടെന്നും പൊലീസ് സംശയിക്കുന്നു. ഇക്കാര്യം അന്വേഷിയ്ക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട കായിക താരത്തിന്റെ കൊലപാതകകികളെ എത്രയും വേഗം കണ്ടെത്തുമെന്നാണ് പൊലീസ് പറയുന്നത്.












Click it and Unblock the Notifications