Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വവര്‍ഗ്ഗ പ്രേമികളായ പുരുഷ ദമ്പതിമാര്‍ക്ക് 'മുരട്ടക്കുട്ടികള്‍'... ലോകം അമ്പരന്നു!!!

കേപ്ടൗണ്‍: സ്വവര്‍ഗ്ഗ പ്രേമികള്‍ എന്ന് പറഞ്ഞാല്‍ ഇപ്പോഴും നമ്മുടെ നാട്ടുകാര്‍ക്ക് ചതുര്‍ത്ഥിയാണ്. എന്നാല്‍ ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലും അങ്ങനെയല്ല. ആണും ആണും, പെണ്ണും പെണ്ണും, ട്രാന്‍സ് ജെന്‍ഡറുകളും എല്ലാം വിവാഹം കഴിച്ച് ഒരുമിച്ച് ജീവിയ്ക്കുന്നുണ്ട്.

അങ്ങനെയൊരു ജീവിതത്തില്‍ സംഭവിച്ച അത്ഭുതത്തെ കുറിച്ചാണ് ഈ വാര്‍ത്ത. സ്വവര്‍ഗ്ഗ പ്രേമികളായ രണ്ട് പുരുഷന്‍മാര്‍ക്ക് കുഞ്ഞുണ്ടായി. ഒരു കുഞ്ഞല്ല, രണ്ട് കുഞ്ഞല്ല, മൂന്ന് കുഞ്ഞുങ്ങള്‍.

ദക്ഷിണാഫ്രിക്കയില്‍ ആണ് സംഭവം. എങ്ങനെയാണ് രണ്ട് ആണുങ്ങള്‍ക്ക് കൂടി ഒരു കുട്ടിയുണ്ടാകുന്നത്?

പ്രണയം

പ്രണയം

പ്രണയത്തിന് കണ്ണും കാതും മാത്രമല്ല ലിംഗ രൂപങ്ങളും ഇല്ല. അടുത്ത കാലത്ത് വരെ ഇത്തരം പ്രണയങ്ങളെ കണ്ടിരുന്ന രീതിയില്‍ അല്ല ഇപ്പോള്‍ ലോകം അതിനെ കാണുന്നത്.

പുരുഷ ദമ്പതിമാര്‍

പുരുഷ ദമ്പതിമാര്‍

തിയോയും ക്രിസ്‌റ്റോ മെനേലോയും ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന ആ പുരുഷ ദമ്പതിമാര്‍. അവര്‍ക്ക് രണ്ട് പേര്‍ക്കും കൂടി കുട്ടിജനിച്ചു.

'മുരട്ടക്കുട്ടികള്‍'

'മുരട്ടക്കുട്ടികള്‍'

രണ്ട് കുട്ടികളാണെങ്കില്‍ ഇരട്ടക്കുട്ടികള്‍ എന്ന് വിളിയ്ക്കാം. പക്ഷേ മൂന്ന് കുട്ടികളാണെങ്കിലോ? മുരട്ടക്കുട്ടികള്‍ എന്ന് ആരും വിളിക്കാറില്ല. തിയോയ്ക്കും ക്രിസ്‌റ്റോയ്ക്കും ഉണ്ടായത് മൂന്ന് കുട്ടികളാണ്.

പ്രസവിച്ചതാര്?

പ്രസവിച്ചതാര്?

രണ്ട് പേരും പുരുഷന്‍മാര്‍ ആയ സ്ഥിതിയ്ക്ക് രണ്ട് പേര്‍ക്കും പ്രസവിയ്ക്കാന്‍ കഴിയില്ലല്ലോ. അപ്പോള്‍ എന്ത് ചെയ്യും? അവര്‍ ഒരു വാടക ഗര്‍ഭപാത്രം ഏര്‍പ്പാടാക്കി.

 ഗര്‍ഭപാത്രം

ഗര്‍ഭപാത്രം

ഓസ്‌കാര്‍ പിസ്റ്റോറിയസിന്റെ അയല്‍വാസികളാണ് തിയോയും ക്രിസ്‌റ്റോയും. പ്രിസ്റ്റോറിയസിന്റെ വിചാരണ നടക്കുന്നതിന് ഇടയിലാണ് ഇവര്‍ ഒരു സ്ത്രീയെ കണ്ടെത്തിയത്. അവര്‍ ഗര്‍ഭപാത്രം വാടകകയ്ക്ക് നല്‍കാന്‍ തയ്യാറായി.

സാധാരണഗതിയില്‍

സാധാരണഗതിയില്‍

സാധാരണഗതിയില്‍ ഒരു അണ്ഡവും ഒരു പുംബീജവും സംയോജിച്ചാണ് സിക്താണ്ഡം ുണ്ടാവുക. അത് ഭൂണമായി വളരും. എന്നാല്‍ ഇവരുടെ കാര്യത്തില്‍ ഇത്തിരി വ്യത്യാസമുണ്ട്.

രണ്ട് അച്ഛന്‍മാര്‍

രണ്ട് അച്ഛന്‍മാര്‍

തിയോയും ക്രിസ്‌റ്റോയും - രണ്ട് പേരും ഇവിടെ അച്ഛന്‍മാര്‍ തന്നെയാണ്. രണ്ട് പേരുടേയും ഡിഎന്‍എ ചേര്‍ത്താണ് ഭ്രൂണം ഉണ്ടാക്കിയത്.

കളയാന്‍ പറഞ്ഞു

കളയാന്‍ പറഞ്ഞു

മൂന്ന് കുട്ടികള്‍ ഉണ്ടെന്ന് മനസ്സിലായപ്പോള്‍ രണ്ട് കുട്ടികളെ അബോര്‍ട്ട് ചെയ്യണം എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ തിയോയും ക്രിസ്‌റ്റോയും അതിന് തയ്യാറായില്ല. എന്തായാലും ഇപ്പോള്‍ രണ്ട് അച്ഛന്‍മാര്‍ക്കായി മൂന്ന് കുട്ടികളുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+