ശവപ്പെട്ടിക്ക് നീളം കുറവ്, ശവത്തിന്റെ കാലുമുറിച്ചു
ജൊഹന്നാസ്ബര്‍ഗ്: മൃതദേഹത്തിന് ശവപ്പെട്ടിയെക്കാള്‍ നീളം വന്നാല്‍ എന്ത് ചെയ്യും. ദക്ഷിണാഫ്രിക്കയിലാണെങ്കില്‍ മറ്റൊന്നും ചിന്തിക്കില്ല. കാലുമുറിച്ച് മറവ് ചെയ്യും. ഗ്രഹാംസ് ടൗണിലെ ഒരു സ്വകാര്യ ശ്മശാനത്തിലാണ് സംഭവം. മൃതദേഹത്തിന് ശവപ്പെട്ടിയെക്കാള്‍ നീളമായപ്പോള്‍ കാലുമുറിച്ച് നീളമൊപ്പിച്ച് അടക്കം ചെയ്ത ശ്മശാനം നടത്തിപ്പുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ശ്മശാനത്തല്‍ ജോലി ചെയ്യുന്ന തൊഴിലാളിയായ സിഫ്മന്തള ദാസിയാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യ സ്ഥിരീകരിക്കുകയും ശ്മശാനം നടത്തിപ്പുകാരനായ റൊണേല്‍ മോസ്‌റ്റേര്‍ട്ടിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കേസില്‍ ഇപ്പോള്‍ വിചാരണ നടക്കുകയാണ്.

മുപ്പത്തിമൂന്നുകാരനായ യുവാവിന്റെ മൃതദേഹത്തിന്റെ കാലുകളാണ് ശവപ്പെട്ടിയെക്കാള്‍ നീളം കൂടിയതിനെ തുടര്‍ന്ന് അറുത്തുമാറ്റിയത്. റൊണേല്‍, ദാസ്യയോട് ശവപ്പെട്ടിയ്ക്ക് കണക്കായ അളവില്‍ കാലു മുറിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടു. ചെയ്യാത്ത പക്ഷം ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് ഇലക്ട്രോണിക് ഈര്‍ച്ചവാള്‍ ഉപയോഗിച്ച് കാലുകള്‍ അറുത്തത്.
സംഭവത്തിന് ശേഷം ഉറക്കംപോലും നഷ്ടപ്പെട്ട ദാസ്യ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇക്കാര്യം പുറത്തു പറഞ്ഞാല്‍ ജോലിയില്‍ നിന്ന് പിരിച്ചു വിടുമെന്ന് റൊണേല്‍ ഭീഷണിപ്പെടുത്തിയിരുന്നത്രെ. ദാസ്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുഴിമാന്തി ശവം പുറത്തെടുത്ത് പരിശോധന നടത്തിയതോടെ കാലുകള്‍ മുറിഞ്ഞതായി കണ്ടെത്തി. സമാനമായ സംഭവങ്ങള്‍ ശ്മാശനാത്തില്‍ ഇതിന് മുമ്പ് നടന്നിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.


Click it and Unblock the Notifications