Get Updates
Get notified of breaking news, exclusive insights, and must-see stories!

7 വര്‍ഷമായി ജോലിയില്ല, കഷ്ടപ്പാടില്‍ മുങ്ങി, യുവതിയെ രക്ഷിച്ച് ആ ശീലം, കോടികളുടെ ലോട്ടറിയടിച്ചു

ജോലിയില്ലാതെ നരക യാതന അനുവിച്ച് കൊണ്ടിരിക്കുന്ന ഒരു യുവതിയാണ് ഇപ്പോള്‍ മഹാഭാഗ്യത്തിന്റെ നേട്ടം അനുഭവിക്കുന്നത്. ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചാണ് ഈ നേട്ടത്തിലേക്ക് അവരെത്തിയത്.

lotter

ജൊഹാനസ്ബര്‍ഗ്: ജീവിതത്തില്‍ ജോലിയില്ലാതെ നട്ടംതിരിഞ്ഞ് നില്‍ക്കുമ്പോള്‍ നമ്മള്‍ എന്തെല്ലാം ചിന്തിക്കും. ഒന്നും പറയാന്‍ പറ്റില്ല. കാരണം എന്തെല്ലാം ചെയ്യുമെന്ന് പറയാനാവില്ല. ദക്ഷിണാഫ്രിക്കയിലെ ഒരു യുവതി തന്റെ ജീവിതത്തില്‍ ഏറ്റവും പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ അവരെ തേടിയെത്തിയത് മഹാഭാഗ്യമാണ്.

ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയുണ്ടാവില്ല എന്ന് കരുതിയ ഇടത്ത് നിന്നാണ് അവര്‍ ഇന്ന് വലിയൊരു ഭാഗ്യത്തിലേക്ക് ഓടിയെത്തിയത്. അതിന് അവരെ സഹായിച്ചത് ഒരു ശീലമാണ്. കഷ്ടപ്പാടിലും അവര്‍ മറക്കാതിരുന്ന ആ ശീലം ജീവിതം തന്നെ മാറ്റി മറിച്ചിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

ജോലിയില്ലാത്ത ജീവിതം

ജോലിയില്ലാത്ത ജീവിതം

ജോലിയില്ലാതെ നരക യാതന അനുവിച്ച് കൊണ്ടിരിക്കുന്ന ഒരു യുവതിയാണ് ഇപ്പോള്‍ മഹാഭാഗ്യത്തിന്റെ നേട്ടം അനുഭവിക്കുന്നത്. ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചാണ് ഈ നേട്ടത്തിലേക്ക് അവരെത്തിയത്. 7 വര്‍ഷത്തോളം ഇവര്‍ക്ക് ജോലിയൊന്നുമില്ലാതെ ഇരിക്കുകയായിരുന്നു. ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് അറിയാതെ നില്‍ക്കുകയായിരുന്നു ഈ ദക്ഷിണാഫ്രിക്കന്‍ യുവതി. പക്ഷേ കഷ്ടപ്പാടുകള്‍ ഉണ്ടെങ്കില്‍ ജീവിതത്തില്‍ നല്ലതും വരുമെന്ന് ഈ യുവതി ഉറച്ച് വിശ്വസിച്ചിരുന്നു.

അപ്രതീക്ഷിത ഭാഗ്യം

അപ്രതീക്ഷിത ഭാഗ്യം

ഒട്ടും പ്രതീക്ഷിക്കാതെയാണ് ഇവരുടെ ജീവിതത്തിലേക്ക് ഭാഗ്യം കടന്നുവരുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ മഹാഭാഗ്യം തനിക്ക് സാമ്പത്തിക സ്വാതന്ത്ര്യം കൂടിയാണ് തന്നതെന്ന് ദക്ഷിണാഫ്രിക്കയിലെ ലിംപോപോ സ്വദേശിയായ യുവതി പറയുന്നു. ജീവിതത്തില്‍ ജോലിയൊന്നുമില്ലാതിരുന്ന സമയത്ത് സൗന്ദര്യ വര്‍ധക വസ്തുക്കള്‍ വിറ്റഴിച്ചാണ് ഇവര്‍ പണം കണ്ടെത്തിയിരുന്നത്. അതുകൊണ്ട് മാത്രമാണ് അവര്‍ക്ക് മുന്നോട്ട് പോവാന്‍ സാധിച്ചിരുന്നത്. പക്ഷേ ജീവിതത്തിലൊരിക്കലും അവര്‍ പ്രതീക്ഷ കൈവിട്ടിരുന്നില്ല.

ഹെയര്‍ഡ്രെസ്സറുടെ ജീവിതം മാറി

ഹെയര്‍ഡ്രെസ്സറുടെ ജീവിതം മാറി

ഈ യുവതി ദക്ഷിണാഫ്രിക്കയിലെ ഒരു കടയില്‍ ഹെയര്‍ ഡ്രെസ്സറായിട്ടായിരുന്നു ജോലി നോക്കിയിരുന്നത്. അത് ജീവിക്കാന്‍ ഗതിയില്ലാതിരുന്ന സമയത്ത് ഇവരെ തേടി വന്നതാണ്. ജീവിതം പ്രതിസന്ധിയിലായിരുന്നപ്പോഴും അവര്‍ ഒരു ശീലം മറന്നിരുന്നില്ല. എല്ലാ ആഴ്ച്ചയും ഇവര്‍ ലോട്ടറി എടുക്കാറുണ്ടായിരുന്നു. ഇവരുടെ ബാങ്ക് ആപ്പ് വഴിയാണ് ലോട്ടോ ജാക്‌പോട്ട് എടുത്തിരുന്നത്. ആ ആപ്പ് വഴിയാണ് ഇവരുടെ ജീവിതം മാറിയ സന്ദേശം എത്തിയത്. കോടികള്‍ ഇവര്‍ക്ക് സമ്മാനം അടിച്ചെന്നായിരുന്നു സന്ദേശം.

ബാങ്കിലേക്ക് ഓടിയെത്തി

ബാങ്കിലേക്ക് ഓടിയെത്തി

സന്ദേശം കണ്ട ഉടനെ ഈ യുവതി ഞെട്ടിപ്പോയി. ഉടനെ ബാങ്കിലേക്ക് ഒരു ഓട്ടമായിരുന്നു. 1.2 മില്യണ്‍ യുഎസ് ഡോളറാണ് സമ്മാനമായി അടിച്ചിരിക്കുന്നത്. ഏകദേശം പത്ത് കോടി രൂപയ്ക്കടുത്ത് വരും ഈ തുക. ഫെബ്രുവരി പതിനൊന്നിനായിരുന്നു നറുക്കെടുപ്പ്. എല്ലാ ആഴ്ച്ചയും ഞാന്‍ ലോട്ടറി എടുക്കാറുണ്ട്. ഇത് ആദ്യമായിട്ടാണ് ഇത്രയും വലിയ ലോട്ടറി അടിക്കുന്നതെന്ന് യുവതി പറഞ്ഞു. അതേസമയം പേരോ മറ്റ് വിവരങ്ങളോ ഇവര്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്.

ഇനിയെല്ലാം കുടുംബത്തിന്

ഇനിയെല്ലാം കുടുംബത്തിന്

വളരെ സന്തോഷമുണ്ട്. ജീവിതത്തില്‍ ഒരു ആശ്വാസം ഇപ്പോഴാണ് ലഭിക്കുന്നത്. സാമ്പത്തിക സ്വാതന്ത്രം താന്‍ എന്നും ആഗ്രഹിച്ചിരുന്നു. പക്ഷേ ഈ ജാക്‌പോട്ടാണ് ആ ആഗ്രഹം സഫലീകരിച്ചത്. തന്റെ അമ്മയ്ക്കായി ഒരു വീട് ഉണ്ടാക്കാനാണ് ഈ യുവതി പ്ലാന്‍ ചെയ്തിരിക്കുന്നത്. അതോടൊപ്പം കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം നീക്കി വെക്കും. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗിലെ തന്റെ പഠനം തുടരാനും യുവതി തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസം ലഭ്യമല്ലാത്ത സ്ത്രീകളെ സഹായിക്കാനായി ഒരു തുക മാറ്റിവെക്കുമെന്നും യുവതി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+