ലോകത്തിലെ ആദ്യത്തെ ലിംഗം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ദക്ഷിണാഫ്രിക്കയില്‍
ജോഹന്നാസ്ബര്‍ഗ്: വൈദ്യശാസ്ത്രത്തിന് മറ്റൊരു നാഴികകല്ലുകൂടി കൈവന്നിരുക്കുന്നു. ലോകത്തിലെ ആദ്യത്തെ ലിംഗം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ദക്ഷിണാഫ്രിക്കയില്‍ നടന്നു. കേപ്‌ടൌണിലെ ടിഗര്‍ബര്‍ഗ് ആശുപത്രിയിലാണ് ഇത്തരം ഒരു ശസ്ത്രക്രിയ നടത്തുന്നതില്‍ ഡോക്ടറുമാര്‍ വിജയിച്ചത്.
21 വയസുകാരനായ യുവാവിന്റെ ലിംഗമാണ് മാറ്റി വച്ചതെന്ന് ഡോക്ടറുമാര്‍ പറഞ്ഞു.
ആഫ്രിക്കയിലെ ആചാരങ്ങളുടെ ഭാഗമായി ജനനേന്ദ്രിയത്തിന്റെ അഗ്രം മുറിച്ചു കളയുന്ന ചടങ്ങിനിടെ ഗുരുതരമായി പരിക്കേറ്റ 21കാരന്റെ ലിംഗം പൂര്‍ണമായും മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് മുറിച്ചു മാറ്റിയിരുന്നു. ഇയാള്‍ക്കാണ് ശസ്ത്രക്രിയയിലൂടെ ഡോക്ടറുമാര്‍ പുതിയ ലിംഗം വച്ചുപിടിപ്പിച്ചിരിക്കുന്നത്.

മരിച്ച ഒരാളുടെ ലിംഗം അയാളില്‍ നിന്നും മാറ്റി 21കാരന്റെ ശരീരത്തില്‍ ശസ്ത്രക്രിയയിലൂടെ ചേര്‍ക്കുകയായിരുന്നു. സ്‌റെല്‍നെസ്‌ബോഷ് സര്‍വകലാശാലയിലെ ഫ്രാങ്ക് ഗ്രേയ്വിന്റെ നേതൃത്വത്തിലുള്ള ഡോക്ടറുമാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
ആഫ്രിക്കയില്‍ ആദിവാസികളായ കൗമാരക്കാര്‍ക്കിടിയില്‍ ആചാരത്തിന്റെ ഭാഗമായി നടക്കുന്ന ഇത്തരം ചടങ്ങുകളില്‍ ജനനേന്ദ്രിയത്തിനുണ്ടാകുന്ന പരിക്കിനെയും അണുബാധയേയും തുടര്‍ന്ന് ഒരോ വര്‍ഷവും നൂറുകണക്കിന് പേരാണ് മരണമടയുന്നത്.












Click it and Unblock the Notifications