കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്യകാത്വം സൂക്ഷിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്

  • By Neethu
Google Oneindia Malayalam News

കേപ് ടൗണ്‍: കന്യകാത്വം സൂക്ഷിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത് സൗത്ത് ആഫ്രിക്കയിലാണ്.ഗ്രാമീണ പ്രദേശങ്ങളില്‍ ജീവിക്കുന്ന 18 വയസ്സിനു മുകളിലുള്ള പെണ്‍കുട്ടികള്‍ക്ക് തുടര്‍ന്ന് പഠിക്കണമെങ്കില്‍ കന്യകാത്വം സൂക്ഷിക്കുക മാത്രമാണ് മുന്നിലുള്ള മാര്‍ഗം.

സൗത്ത് ആഫ്രിക്കയിലെ പെണ്‍കുട്ടികള്‍ 12ഉം 16ഉം വയസ്സിനുള്ളിലാണ് അധികവും ഗര്‍ഭിണികളാകുന്നത്. ഈ പ്രവണ തടയുന്നതിനു എച്ച്‌ഐവി നിയന്ത്രണത്തിനുമാണ് സ്‌കോളര്‍ഷിപ്പ് മാര്‍ഗങ്ങള്‍ കൊണ്ടു വന്നത്.

സ്‌കോളര്‍ഷിപ്പ് കിട്ടിയത്

സ്‌കോളര്‍ഷിപ്പ് കിട്ടിയത്


സൗത്ത് ആഫ്രിക്കന്‍ മേയര്‍ ഓഫര്‍ ചെയ്ത വെര്‍ജിനിറ്റി സ്‌കോളര്‍ഷിപ്പിന് അര്‍ഹയായത് ഗ്രാമത്തില്‍ നിന്നും ഓരേ ഒരു പെണ്‍കുട്ടി മാത്രമാണ്. തന്റെ മാതാപിതാകള്‍ക്ക് വിദ്യാഭ്യാസത്തിന് വേണ്ടി ചിലവഴിക്കാന്‍ പണമില്ലാത്തത് കാരണം വെര്‍ജിനിറ്റി കാതുസൂക്ഷിക്കുക മാത്രമായിരുന്നു മുന്നിലുള്ള വഴിയെന്ന് പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

 സെക്‌സ് നിയമപരം

സെക്‌സ് നിയമപരം


സൗത്ത് ആഫ്രിക്കയില്‍ 12 വയസ്സിന് മുകളിലുള്ളവര്‍ക്കും 16 വയസ്സിനു മുകളിലുള്ളവര്‍ക്കും പരസ്പരം സെക്‌സ് ചെയ്യുന്നതിന് നിയമപരമായ അനുവാദമുണ്ട്. ഇക്കാരത്താല്‍ തന്നെ ചെറിയപ്രായത്തില്‍ വെര്‍ജിനിറ്റി നഷ്ടപ്പെടുന്നു.

വെര്‍ജിനിറ്റി ടെസ്റ്റ്

വെര്‍ജിനിറ്റി ടെസ്റ്റ്


വെര്‍ജിറ്റി ടെസ്റ്റ് നടത്തുന്നത് ഗ്രാമത്തിലെ ആചാരമാണെന്ന് പറയപ്പെടുന്നു. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ മാസത്തിലാണ് ഇത് നടത്തുന്നത്. വലിയ ആഘോഷത്തോടെ നടത്തപ്പെടുന്ന ചടങ്ങാണിത്.

 ശാസ്ത്രീയ രീതിയില്‍ അല്ല

ശാസ്ത്രീയ രീതിയില്‍ അല്ല


വെര്‍ജിനിറ്റി ടെസ്റ്റ് നടത്തുന്നത് റിട്ടയര്‍ ചെയ്ത നഴ്‌സാണ്. എന്നാല്‍ ശാസ്ത്രീയ രീതിയിലല്ല ടെസ്റ്റ് നടത്തുന്നത്. പെണ്‍കുട്ടിയുടെ ശാരീരിക മാറ്റങ്ങള്‍ സെക്‌സ് നടന്നതായി തോന്നുനുണ്ടോ എന്ന അടിസ്ഥാനത്തിലായിരിക്കും.

കൗമാരപ്രായക്കാര്‍ക്കിടയിലെ ഗര്‍ഭധാരണം തടയുന്നതിന്

കൗമാരപ്രായക്കാര്‍ക്കിടയിലെ ഗര്‍ഭധാരണം തടയുന്നതിന്


കൗമാരപ്രായക്കാര്‍ക്കിടയിലെ ഗര്‍ഭധാരണത്തെ തടയുകയാണ് ലക്ഷ്യം. ലോകത്ത് ഏറ്റവും കൂടുതല്‍ എച്ച്‌ഐവി രോഗബാധിതരുള്ളത് സൗത്ത് ആഫ്രിക്കയിലാണ്. ഇതിന് നിയന്ത്രണം കൊണ്ടു വരുകയാണ് കൗണ്‍സിലിന്റെ ലക്ഷ്യം.

English summary
South African mayor offers virgin scholarships
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X