കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാഭ്യാസ സഹായം 6848; പക്ഷെ കിട്ടിയത് 6 കോടി, വിദ്യാർത്ഥിനി കാട്ടികൂട്ടിയത്...

  • By Akshay
Google Oneindia Malayalam News

കേപ്ടൗൺ: സർവ്വകലാശാല അധികതരുടെ ക്ളറിക്കൽ ‍ മിസ്റ്റേക്ക് കാരണം വിദ്യാർത്ഥിനി കോടിപതിയായി. വിദ്യാഭ്യാസ സഹായ ധനമായി അക്കൊണ്ടിലെത്തേമ്ട് 6849 രൂപയ്ക്ക് പകരം വിദ്യാർത്ഥിനിയുടെ അക്കൗണ്ടിൽ എത്തിയത് അറ് കോടിയോളം രൂപയാണ്. ദക്ഷിണാഫ്രിക്കയിലാണ് ക്ളറിക്കൽ പിഴവുമൂലം വിദ്യാർത്ഥിനി കോടിപതിയായത്.

ഇത്രയും തുക ഒറ്റയടിക്ക് അക്കൗണ്ടിൽ എത്തിയാൽ പിന്നെ എന്ത് ചെയ്യാൻ പെൺകുട്ടി ഐഫോണുകളും പാർട്ടികളുമൊക്കെയായി അടിച്ചു പൊളിക്കാൻ തുടങ്ങി. 39 ലക്ഷത്തോളം രൂപ വിദ്യാർത്ഥിനി ഇതിനോടകം തന്നെ ചിലവഴിച്ചു എന്നാണ് റിപ്പോർട്ട്.

വിദ്യാർത്ഥികൾക്കുള്ള ലോൺ

വിദ്യാർത്ഥികൾക്കുള്ള ലോൺ

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ലോണ്‍ നല്‍കുന്നതിന് നാഷണല്‍ സ്റ്റുഡന്റ്സ് ഫിനാന്‍ഷ്യല്‍ എയ്ഡ് സ്‌കീം സൗത്ത് ആഫ്രിക്കയില്‍ നിലവിലുണ്ട്. ഇത്തര്തതിൽ ലഭിച്ച തുകയാണിത്.

വിവിരം അറിയിച്ചത് സഹപാഠി

വിവിരം അറിയിച്ചത് സഹപാഠി

മറ്റൊരു വിദ്യാര്‍ഥിനി വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സര്‍വകലാശാല അധികൃതര്‍ ഇക്കാര്യം അറിഞ്ഞതെന്ന് യൂണിവേഴ്സിറ്റി പ്രതിനിധി പറഞ്ഞു.

പകുതിയും ചിലവഴിച്ചു

പകുതിയും ചിലവഴിച്ചു

39 ലക്ഷത്തോളം രൂപ വിദ്യാര്‍ത്ഥിനി ഇതിനോടകം ചെലവഴിച്ചെന്നും വിദ്യാര്‍ഥിനിയുടെ പേരു വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

കാശ് കിട്ടിയ ഉടനെ അടിച്ച് പൊളിച്ചു

കാശ് കിട്ടിയ ഉടനെ അടിച്ച് പൊളിച്ചു

കാശ് അക്കൗണ്ടിൽ വന്നതോടെ സ്മാർട്ട് ഫോണുകളും പാർട്ടികളുമൊക്കെയായി വിദ്യാർത്ഥിനി അടിച്ചുപൊളിക്കുകയായിരുന്നു.

അന്വേഷണം ആരംഭിച്ചു

അന്വേഷണം ആരംഭിച്ചു

അതേസമയം വിദ്യാർത്ഥിനിയുടെ അക്കൗണ്ടിൽ ഇത്രയും തുക എത്തിയത് എങ്ങിനെയെന്ന് അറിയാൻ അന്വേഷണം ആരംഭിച്ചു.

തിരിച്ചടയ്ക്കണം

തിരിച്ചടയ്ക്കണം

പെൺകുട്ടിയുടെ അക്കൗണ്ടിൽ നിന്ന് ബാക്കിയുള്ള തുക തിരിച്ചു പിടിച്ചതായും ചെലവഴിച്ച തുക പെൺകുട്ടി തന്നെ തിരിച്ചടക്കണമെന്നും അധികൃതർ അറിയിച്ചു.

English summary
South African student mistakenly receives $1 million funding, splurges
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X