കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദക്ഷിണേഷ്യയിലെ അൽ ഖ്വയിദ തലവൻ അസിം ഒമർ യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു

Google Oneindia Malayalam News

കാബൂൾ: ദക്ഷിണേഷ്യയിലെ അൽ ഖ്വയിദ തലവൻ അസിം ഒമർ യുഎസ് വ്യോമാക്രണണത്തിൽ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ മുസ ഖ്വാല ജില്ലയിലെ തെക്കൻ ഹെൽമാൻഡ് പ്രവിശ്യയിൽ വെച്ചാണ് യുഎസ്- അഫ്ഗാൻ സംയുക്ത വ്യോമാക്രമണത്തിൽ അസിം ഒമർ കൊല്ലപ്പെടുന്നത്. കഴിഞ്ഞ മാസം 23ാം തീയതിയാണ് ഇയാൾ കൊല്ലപ്പെടുന്നത്.

 ജോളി രണ്ട് കുട്ടികളെ കൂടി ലക്ഷ്യമിട്ടു.... ഷാജുവിന്റെ വീട്ടില്‍ പരിശോധനയുമായി പോലീസ്!! ജോളി രണ്ട് കുട്ടികളെ കൂടി ലക്ഷ്യമിട്ടു.... ഷാജുവിന്റെ വീട്ടില്‍ പരിശോധനയുമായി പോലീസ്!!

ഉത്തർപ്രദേശ് സംഭാലിൽ നിന്നും മൗലാന അസിം ഒമർ 1990ലാണ് പാകിസ്താനിലേക്ക് പോകുന്നത്. 2014 മുതൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ഖ്വയിദ പ്രവർത്തനങ്ങളെ നയിച്ചത് അസിം ഒമർ ആയിരുന്നു. അസിം ഒമർ കൊല്ലപ്പെട്ടയാതി അഫ്ഗാനിസ്ഥാൻ ദേശീയ സുരക്ഷാ ഡയറക്ടറേറ്റ് ട്വിറ്റർ വഴി സ്ഥിരീകരിച്ചിട്ടുണ്ട്.

al queada

അസിം ഒമറിനൊപ്പം ആറ് അൽ ഖ്വയിദ ഭീകരർ കൂടി കൊലപ്പെട്ടിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗം പേരും പാകിസ്താനിൽ നിന്നുള്ളവരാണ്. മരിച്ചവരിൽ അൽ ഖ്വയിദ തലവൻ അയ്മാൻ അൽ സവാഹിരിയുടെ പ്രധാന ദൂതനായിരുന്ന റെയ്ഹാനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

സെപ്റ്റംബർ 22 അർദ്ധരാത്രിയോടെ ആരംഭിച്ച റെയിഡ് പിറ്റേ ദിവസം വരെ നീണ്ടുനിൽക്കുകയായിരുന്നു. ദൈർഘ്യമേറിയതും ദുർഘടം പിടിച്ചതുമായ റെയ്ഡിലൂടെയാണ് അൽ ഖ്വയിദ് തലവനെ കൊലപ്പെടുത്തിയതെന്ന് അഫ്ഗാൻ സുരക്ഷാ ഡയറക്ടറേറ്റ് വ്യക്തമാക്കി. അതേസമയം വ്യോമാക്രണണത്തിനിടെ കുട്ടികൾ ഉൾപ്പെടെ നാൽപതോളം പ്രദേശവാസികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇതിനെ കുറിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

English summary
South Asia's Al Qaeda chief Asim Omar killes in Us air strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X