കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദക്ഷിണാ ചൈനാ കടൽ വിഷയം; 24 ചൈനീസ് കമ്പനികൾക്കെതിരെ ഉപരോധം ഏർപ്പെടുത്തി യുഎസ്

Google Oneindia Malayalam News

വാഷിങ്ടൺ; 24 ചൈനീസ് കമ്പനികൾക്കും അനുബന്ധ ഉദ്യോഗസ്ഥർക്കുമെതിരെ നിയന്ത്രണവും ഉപരോധവും ഏർപ്പെടുത്തി യുഎസ്. ദക്ഷിണ ചൈനാക്കടലിലെ തർക്ക മേഖലയിൽ കൃത്രിമ ദ്വീപുകൾ നിർമ്മിക്കുന്നതിൽ പങ്കാളികളായെന്ന് ചൂണ്ടിക്കാട്ടിയാണ് യുഎസ് നടപടി. നിർമാണ ഭീമനായ ചൈന കമ്മ്യൂണിക്കേഷൻസ് കൺസ്ട്രക്ഷൻ കമ്പനിയുടെ അനുബന്ധ സ്ഥാപനങ്ങൾ, ടെലികമ്മ്യൂണിക്കേഷൻ സ്ഥാപനങ്ങൾ, ചൈന ഷിപ്പ് ബിൽഡിംഗ് ഗ്രൂപ്പിന്റെ ഒരു യൂണിറ്റ് തുടങ്ങിയ സ്ഥാപനങ്ങൾക്കെതിരെയാണ് ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്.

ദക്ഷിണ ചൈനാക്കടലിലെ സൈനിക ശക്തിപ്പെടുത്തലിൽ ബീജിംഗിനെ സമ്മർദ്ദത്തിലാക്കാനുള്ള വാഷിംഗ്ടണിന്റെ ഏറ്റവും ഒടുവിലത്തെ നടപടിയാണിത് . ദക്ഷിണ ചൈനാക്കടലിൽ ഔട്ട്‌പോസ്റ്റുകൾ നിർമ്മിക്കാനും സൈനികവൽക്കരണത്തിനും കമ്പനികൾ ചൈനയെ സഹായിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് യുഎസ് വാണിജ്യ മന്ത്രാലയം അറിയിച്ചു.

South China Sea issue

2013 മുതൽ ചൈന തങ്ങളുടെ സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങളെ ഉപയോഗിച്ച് ദക്ഷിണ ചൈനാക്കടലിലെ തർക്ക പ്രദേശത്തെ മൂവായിരത്തിലധികം ഏക്കർ സ്ഥലത്ത് അവകാശം വീണ്ടെടുക്കാൻ ശ്രമിച്ചതായും യുഎസ് ആരോപിച്ചു. ഇതുവഴി മേഖലയെ അസ്ഥിരപ്പെടുത്താനും അയൽരാജ്യങ്ങളുടെ പരമാധികാര അവകാശങ്ങളെ വെല്ലുവിളിക്കാനും പാരിസ്ഥിതിക അസന്തുലിതാവസ്ഥയ്ക്ക് വഴിവെച്ചെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പാംപിയോ ആരോപിച്ചു.

ദക്ഷിണ ചൈനാ കടൽ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വ്യക്തികൾക്ക് അമേരിക്ക സന്ദർശിക്കാൻ വിസ നേടാൻ കഴിയില്ലെന്നും പോംപിയോ വ്യക്തമാക്കി. അതേസമയം ഉപരോധം ഉപരോധം ഏർപ്പെടുത്തിയ വ്യക്തികളുടെ പേരുകൾ ലഭ്യമാക്കിയിട്ടില്ല.

മാവോ സെ തൂങ്ങിന്റെ കാലം മുതൽ ദക്ഷിണ ചൈന കടൽ ആരുടേതെന്ന തർക്കം നിലനിൽക്കുന്നുണ്ട്. 1948 മുതൽ കടലിന്റെ ഭൂപടത്തിൽ 9 വരകളിട്ട് അടയാളപ്പെടുത്തിയ മേഖലകളെല്ലാം തങ്ങളുടേതാണെന്നാണ് ചൈന വാദിക്കുന്നത്. ഫിലിപ്പീൻസ്, വിയറ്റ്‌നാം, മലേഷ്യ, തയ്‌വാൻ, ബ്രൂണെയ് തുടങ്ങിയ രാജ്യങ്ങളും മേഖലയില്‍ അവകാശവാദമുന്നയിക്കുന്നുണ്ട്.. വലിയ തോതിൽ എണ്ണ നിക്ഷേപമുള്ള ഈ മേഖലയി സമ്പൂർണ ആധിപത്യമാണ് ചൈന ലക്ഷ്യമിടുന്നത്. സമുദ്രാതിര്‍ത്തികളില്‍ മിക്കതിലേയും ചൈനയുടെ അവകാശവാദത്തെ യുഎസ് നിരസിച്ചിരുന്നു.

 എന്റെ കൈപിടിച്ച് അവർ പറഞ്ഞു,എനിക്കൊപ്പം വന്ന് പ്രവർത്തിക്കൂ';മദർ തെരേസയെ അനുസ്മരിച്ച് പ്രിയങ്ക എന്റെ കൈപിടിച്ച് അവർ പറഞ്ഞു,എനിക്കൊപ്പം വന്ന് പ്രവർത്തിക്കൂ';മദർ തെരേസയെ അനുസ്മരിച്ച് പ്രിയങ്ക

കോൺഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്; തിരഞ്ഞെടുപ്പിന് മുൻപ് അസമിൽ 47 പ്രമുഖർ കോൺഗ്രസിൽ ചേർന്നുകോൺഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്; തിരഞ്ഞെടുപ്പിന് മുൻപ് അസമിൽ 47 പ്രമുഖർ കോൺഗ്രസിൽ ചേർന്നു

'അച്ഛന്റെ മടക്കയാത്ര ഓർക്കാതെ ഞാനെങ്ങനെ ഓണത്തെ ഓർക്കും'; ഓണം ഓർമ്മകളുമായി ശോഭ സുരേന്ദ്രൻ'അച്ഛന്റെ മടക്കയാത്ര ഓർക്കാതെ ഞാനെങ്ങനെ ഓണത്തെ ഓർക്കും'; ഓണം ഓർമ്മകളുമായി ശോഭ സുരേന്ദ്രൻ

'തീപിടിത്തത്തിന് കാരണം വാൾ ഫാൻ ചൂടായി പ്ലാസ്റ്റിക് ഉരുകി വീണത്';പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു'തീപിടിത്തത്തിന് കാരണം വാൾ ഫാൻ ചൂടായി പ്ലാസ്റ്റിക് ഉരുകി വീണത്';പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു

English summary
South China Sea issue; US blacklisted 24 Chinese companies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X