ദക്ഷിണ കൊറിയ കാലുമാറി! ഉത്തരകൊറിയ്ക്ക് എട്ട് മില്യണ്‍ ധനസഹായം, അമേരിക്ക കനത്ത തിരിച്ചടി നല്‍കും!
ദക്ഷിണ കൊറിയന്‍ ഭരണകൂടത്തില്‍ നിന്ന് സഹായം നല്‍കുന്നതിന് അനുമതിയും ലഭിച്ചിട്ടുണ്ട്
സിയോള്‍: കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കെ ഉത്തരകൊറിയയ്ക്ക് സഹായ പാക്കേജുമായി ദക്ഷിണ കൊറിയ. എട്ട് മില്യണിന്‍റെ സഹായധന പാക്കേജ് ഉത്തരകൊറിയയ്ക് നല്‍കാനാണ് ദക്ഷികൊറിയ തീരുമാനിച്ചിട്ടുള്ളത്. അമേരിക്കയ്ക്കെതിരെ ഉത്തരകൊറിയ കൂടുതല്‍ വിവാദ പ്രസ്താവനകളുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ദക്ഷിണ കൊറിയ ഉത്തരകൊറിയയ്ക്ക് എട്ടുമില്യണിന്‍റെ സഹായ ധനം പ്രഖ്യാപിക്കുന്നത്. ദക്ഷിണ കൊറിയന്‍ ഭരണകൂടത്തില്‍ നിന്ന് സഹായം നല്‍കുന്നതിന് അനുമതിയും ലഭിച്ചിട്ടുണ്ട്.
ഉത്തര കൊറിയയിലെ കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള ക്ഷേമപദ്ധതികള്‍ക്ക് വേണ്ടിയാണ് ദക്ഷിണ കൊറിയയുടെ സാമ്പത്തിക സഹായം. ഐക്യരാഷ്ട്രസഭയുടെ സഹായത്തോടെ ഉത്തരകൊറിയയ്ക്ക് കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താനും നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനുമുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ ഉത്തരകൊറിയ്ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച ദക്ഷിണ കൊറിയന്‍ നടപടിയെ ഏത് തരത്തിലാണ് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നോക്കിക്കാണുകയും പ്രതികരിക്കുകയും ചെയ്യുക എന്നത് സംബന്ധിച്ച ആശങ്ക ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

ഉത്തരകൊറിയയുടെ ആണവായുധ പരീക്ഷണമുള്‍പ്പെടെയുള്ള ആയുധ പരീക്ഷണങ്ങള്‍ കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ഉത്തരകൊറിയയ്ക്കെതിരെയുള്ള ഏത് നടപടികള്‍ക്കും പിന്തുണയുമായി ഒപ്പം നിന്ന ദക്ഷിണ കൊറിയയുടെ അപ്രതീക്ഷിത നീക്കം അമേരിക്കയെ പ്രകോപിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ഉത്തരകൊറിയ പ്രകോപനം തുടര്‍ന്നാല്‍ ആക്രമിച്ചു നശിപ്പിക്കുമെന്ന യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ താക്കീതിന് മറുപടിയുമായെത്തിയ ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രി ട്രംപിനെ കുരയ്ക്കുന്ന നായയോട് ഉപമിച്ച് രംഗത്തെത്തിയത്. എന്നാല്‍ കൊറിയന്‍ മുനമ്പിലെ സ്ഥിതിഗതികള്‍ വഷളാവുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ കൈവിട്ടുപോകരുതെന്ന മുന്നറിയിപ്പുമായി ചൈനയും രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications