കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിം ജോങ് ഉന്നിന്റെ ആരോഗ്യനില, ഊഹാപോഹങ്ങള്‍ക്കിടെ പ്രതികരണവുമായി ദക്ഷിണ കൊറിയ

Google Oneindia Malayalam News

സിയോള്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയിലാണെന്ന് നേരത്തെ പുറത്തുവന്നിരുന്നു. യുഎസ് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ കിം അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് തയ്യാറായിട്ടില്ല.

kim

എന്നാല്‍ ഇപ്പോഴിതാ ഈ റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് ദക്ഷിണ കൊറിയ രംഗത്തെത്തിയിരിക്കുന്നു. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യ നില ഗുരുതരമല്ലെന്നാണ് ദക്ഷിണ കൊറിയ അറിയിച്ചിരിക്കുന്നത്. രണ്ട് ദക്ഷിണകൊറിയന്‍ സര്‍ക്കാര്‍ സ്രാതസുകളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.കിം ജോങ് ഉന്നിന്റെ ആരോഗ്യനിലയില്‍ ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് പ്രതികരണവുമായി ദക്ഷിണ കൊറിയ രംഗത്തെത്തിയിരിക്കുന്നത്.

കിം ജോങ് ഉന്നിന് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന തരത്തിലും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 15 ന് ഉത്തരകൊറിയയുടെ വാര്‍ഷിക ആഘോഷങ്ങളില്‍ നിന്ന് കിം വിട്ട് നിന്നിരുന്നു. ഉത്തരകൊറിയന്‍ സ്ഥാപകന്‍ കിമ്മിന്റെ മുത്തച്ഛന്റെ പിറന്നാള്‍ ദിനമാണ് വാര്‍ഷികമായി ആചരിക്കുക. ഇതോടെ അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. അതിന് നാല് ദിവസം മുന്‍പ് ഏപ്രില്‍ 11 ന് അദ്ദേഹം വാര്‍ക്കേഴ്‌സ് പാര്‍ട്ടി പോളിറ്റ് ബ്യൂറോയില്‍ പങ്കെടുത്തിരുന്നു.

അതേസമയം, യുഎസ് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പുറത്തുവിട്ടതിന് പിന്നാലെ പ്രതികരിക്കാന്‍ ദക്ഷിണ കൊറിയ തയ്യാറായിരുന്നില്ല. സിഎന്‍എന്നിന്റെ റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് കൊറിയകകളുടെ ആഭ്യന്തര കാര്യ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന യൂണിഫിക്കേഷന്‍ മന്ത്രാലയം അറിയിച്ചിരുന്നു. അതേസമയം, ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷം കിമ്മിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന തരത്തില്‍ ഡെയ്‌ലി എന്‍കെ എന്ന മാധ്യമത്തിന്റെ റിപ്പോര്‍ട്ടും പുറത്തവന്നിരുന്നു.

Recommended Video

cmsvideo
ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയില്‍ | Oneindia Malayalam

ശസ്ത്രക്രിയയ്ക്ക് ശേഷം ഹ്യാങ്സാന്‍ കൗണ്ടിലെ വില്ലയിലാണെന്നാണ് കിം എന്നാണ് വിവരം.കിമ്മിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് കണ്ട് അദ്ദേഹത്തെ ചികിത്സിച്ചിരുന്ന മെഡിക്കല്‍ സംഘവും ഏപ്രില്‍ 19 ന് പ്യോങ്യാങ്ങിലേക്ക് മടങ്ങിയിരുന്നു. അതേസമയം വാര്‍ത്തകള്‍ സംബന്ധിച്ച് പ്രതികരിക്കാന്‍ ഉത്തരകൊറിയ തയ്യാറായിട്ടില്ല.പിതാവിന്റെ മരണത്തെ തുടര്‍ന്ന് 2011 ഡിസംബറിലാണ് കിം ഉത്തരകൊറിയയുടെ ഭരണം ഏറ്റെടുത്തത്. അദൃശ്യ ശത്രുവില്‍ നിന്ന് അമേരിക്കക്കാരെ രക്ഷിക്കണം, വിദേശികളില്‍ ആശങ്ക പരത്തി ട്രംപിന്റെ പ്രഖ്യാപനം.

English summary
South Korea Says Kim Jong Un's Health Is Not Serious
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X