കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന്റെ വാക്കിന് വിലയില്ല, ഉത്തരകൊറിയയിലേക്ക് വീണ്ടും എണ്ണ കയറ്റുമതി, അടുത്ത കപ്പലും പിടികൂടി

പാനമ രജിസ്ട്രേഷനുള്ള കപ്പലാണ് പിടിച്ചെടുത്തിരിക്കുന്നത്.

  • By Ankitha
Google Oneindia Malayalam News

സോൾ: അമേരിക്കയുടെ ഉപരോധം കാറ്റിൽ പറത്തി ഉത്തരകൊറിയയിലേയ്ക്ക് രഹസ്യമായി എണ്ണ നൽകുന്നതായി റിപ്പോർട്ട്. ഉത്തരകൊറിയയിലേയ്ക്ക് രഹസ്യമായി എണ്ണകൊണ്ടുവരുന്നുവെന്ന സംശയത്തിൽ ദക്ഷിണകൊറിയ വീണ്ടും കപ്പൽ പിടിച്ചെടുത്തു. പാനമ രജിസ്ട്രേഷനുള്ള കപ്പലാണ് പിടിച്ചെടുത്തിരിക്കുന്നത്. നേരത്തെ ഹോങ്കോങ് രജിസ്ട്രേഷനിലുള്ള കപ്പൽ പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ ദക്ഷിണ കൊറിയൻ ഇന്റലിജന്റസ് ഏജൻസി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രജനിക്ക് സഹായവുമായി മോദിയുണ്ടാകും; താരത്തിന്റെ രാഷ്ട്രീയ പ്രവേശനം ബിജെപിക്ക് മുതൽകൂട്ട്രജനിക്ക് സഹായവുമായി മോദിയുണ്ടാകും; താരത്തിന്റെ രാഷ്ട്രീയ പ്രവേശനം ബിജെപിക്ക് മുതൽകൂട്ട്

north korea

ആദ്യം സംസ്കരിച്ച എണ്ണ ഉത്തരകൊറിയയിലേയ്ക്ക് കൊണ്ടുവന്നുയെന്ന സംശയത്തെ തുടർന്ന് ലൈസ് ഹൗസ് വിന്‍മോര്‍ എന്ന കപ്പലാണു ദക്ഷിണ കൊറിയ ആദ്യം പിടിച്ചെടുത്തിരുന്നു. ഇവർ കടലിൽ വച്ചു തന്നെ എണ്ണ കൈമാറ്റം നടത്തിയെന്ന് ദക്ഷഇമകൊറിയൻ ഉദ്യോഗസ്ഥർ പറഞ്ഞു..ഇത സംബന്ധമായ സാറ്റലെറ്റ് തെലഇവുകൾ ലഭിച്ചിട്ടുണ്ടെവന്നു അമേരിക്ക അറിയിച്ചിട്ടുണ്ട്.

 ഭീകരർക്കെതിരെയുള്ള മൃദുസമീപനം ഇനി നടക്കില്ല, പാകിസ്താനെ പൂട്ടാൻ തയ്യാറെടുത്ത് അമേരിക്ക ഭീകരർക്കെതിരെയുള്ള മൃദുസമീപനം ഇനി നടക്കില്ല, പാകിസ്താനെ പൂട്ടാൻ തയ്യാറെടുത്ത് അമേരിക്ക

 യുഎൻ ഉപരോധം

യുഎൻ ഉപരോധം

ഉത്തരകൊറിയ്ക്ക് നേരെ അമേരിക്കയും യുഎന്നും ഇന്ധന ഉപരോധം നടപ്പിലാക്കിയിരുന്നു. തുടർച്ചയായി ആണവപരീക്ഷണം നടത്തിയതിനെ തുടർന്നാണ് യുഎന്‍ രക്ഷാസമിതി ഉത്തര കൊറിയയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയത്.ഉത്തരകൊറിയയിലേയ്ക്കുള്ള എണ്ണകയറ്റുമതി വിലക്കുന്നതാണ് യുഎന്നിന്റെ പുതിയ ഉപരോധം. രാജ്യവുമായി അടുത്ത ബന്ധം പുലർത്തുന്ന ചൈനയും പ്രമേയത്തെ അംഗീകരിച്ചിട്ടുണ്ട്. ഉത്തരകൊറിയ്ക്ക് നേരെ ഇപ്പോൾ ഉയർത്തിയിരിക്കുന്ന വിലക്ക് രാജ്യത്തെ കാര്യമായി തന്നെ ബാധിക്കുമെന്നത് തീർച്ചയാണ്.

മൂന്നാമത്തെ ഉപരോധം

മൂന്നാമത്തെ ഉപരോധം

ഈ വർഷം ഉത്തരകൊറിയയ്ക്ക് നേരെ മൂന്നാം തവണയാണ് യുഎൻ ഉപരോധം ഏർപ്പെടുത്തുന്നത്. എന്നാൽ ആദ്യം ഏർപ്പെടുത്തിയ ഉപരോധങ്ങൾ ഉത്തരകൊറിയയെ കാര്യമായി ബാധിച്ചിരുന്നില്ല. എന്നാൽ ഇന്ധന ഉപരോധം ഉത്തരകൊറിയയുടെ സാമ്പത്തിക മേഖലയെ കാര്യമായി തന്നെ ബാധിക്കും. ഉത്തരകൊറിയയുടെ അണാവായുധ പരീക്ഷണമാണ് യുഎന്നിനെ കടുത്ത തിരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്.

 ആണവപരീക്ഷണം ദോഷം ചെയ്യും

ആണവപരീക്ഷണം ദോഷം ചെയ്യും

യുഎന്‍ രക്ഷാസമിതിയുടെ പുതിയ ഉപരോധങ്ങള്‍ യുദ്ധത്തിന് തുല്യമാണെന്ന് ഉത്തരകൊറിയ. ഉത്തരകൊറിയയോട് തീർത്തും ശത്രൂതാപരമായ മനോഭാവമാണ് യുഎസ് വച്ചു പുലർത്തുന്നത്. യുഎസ് തങ്ങൾക്കെതിരെ ഉയർത്തുന്ന ഭീഷണിയെ നേരിടുന്നതിന് കൂടുതൽ ആണവ പരീക്ഷണങ്ങളുമായി മുന്നോട്ടു പോകുമെന്നും ഉത്തരകൊറിയ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആണവ സങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഉന്നും കൂട്ടരും.

 മിസൈല്‍ പരീക്ഷണം

മിസൈല്‍ പരീക്ഷണം

കിങ് ജോങ് ഉന്നിന്റെ ആണവായുധ മിസൈൽ പരീക്ഷണമാണ് രാജ്യങ്ങൾ ഉത്തരകൊറിയോടുള്ള നിലപാട് കടുപിച്ചത്. നവംബര്‍ 29നാണ് ഉത്തരകൊറിയ ഏറ്റവും ഒടുവില്‍ ബാലിസ്റ്റിക് മിസൈല്‍ നടത്തുന്നത്. അന്താരാഷ്ട്ര സമൂഹത്തിന്റെ മുന്നറിയിപ്പും ഐക്യരാഷ്ട്ര സഭയുടെ താക്കീതുകളും മറികടന്നുകൊണ്ടാണ് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം. ലോകത്ത് മികച്ച ശക്തിയാണ് തങ്ങളെന്ന് തെളിയിക്കാനുള്ള ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ശ്രമത്തിനുള്ള തെളിവായാണ് ഉത്തരകൊറിയന്‍ ഭരണകൂടം കണക്കാക്കുന്നത്.

English summary
South Korean authorities have seized a Panama-flagged vessel suspected of transferring oil products to North Korea in violation of international sanctions, a customs official said on Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X