കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിമ്മിന് ശസ്ത്രക്രിയകൾ നടന്നിട്ടില്ല: റിപ്പോർട്ട് തള്ളി ദക്ഷിണ കൊറിയ, രഹസ്യാന്വേഷണ നൽകുന്ന തെളിവ്

Google Oneindia Malayalam News

സോൾ: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന് ഹൃദയശസ്ത്രക്രിയ നടന്നതിന് തെളിവില്ലെന്ന് ദക്ഷിണ കൊറിയ. ദക്ഷിണ കൊറിയൻ ചാരസംഘടനയാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയിട്ടുള്ളത്. മൂന്ന് ആഴ്ചയോളം അപ്രത്യക്ഷനായ കിമ്മിന് ശസ്ത്രക്രിയ നടന്നതിന്റെ ലക്ഷണങ്ങളില്ലെന്നാണ് ചാര സംഘടന ചൂണ്ടിക്കാണിക്കുന്നത്. കൊറോണ വൈറസ് ഭീതിയെത്തുടർന്ന് പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് കിം വിട്ടുനിൽക്കുകയായിരുന്നുവെന്നാണ് ദക്ഷിണ കൊറിയൻ അധികൃതരും ചൂണ്ടിക്കാണിക്കുന്നത്. മെയ് ഒന്നിന് രാജ്യത്തെ രാസവള ഫാക്റി സന്ദർശിച്ചത് ഭക്ഷ്യ ക്ഷാമം പരിഹരിക്കുന്നതിനും സ്വയംപര്യാപ്ത സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന്റെയും ഭാഗമായിട്ടാണ് എന്നാണ് ബ്യുങ് കീ ചൂണ്ടിക്കാണിക്കുന്നത്.

മുസ്ലിം പ്രാര്‍ത്ഥനയ്ക്ക് അനുമതി നല്‍കിയതിനെ പരിഹസിച്ചു; പ്രവാസി ഇന്ത്യക്കാരന്‍റെ പണി തെറിച്ചുമുസ്ലിം പ്രാര്‍ത്ഥനയ്ക്ക് അനുമതി നല്‍കിയതിനെ പരിഹസിച്ചു; പ്രവാസി ഇന്ത്യക്കാരന്‍റെ പണി തെറിച്ചു

 ശസ്ത്രക്രിയ നടന്നിട്ടില്ല

ശസ്ത്രക്രിയ നടന്നിട്ടില്ല


ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന് ഹൃദയ ശസ്ത്രക്രിയ നടന്നിട്ടില്ലെന്നാണ് ദക്ഷിണ കൊറിയയുടെ നിലപാട്. ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ സംഘടനാ തലവൻ സുഹ് ഹൂൻ ബുധനാഴ്ച പാർലമെന്ററി കമ്മറ്റിയിലാണ് ഇത് സംബന്ധിച്ച കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്. കിം ജോങ് ഉന്നിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ള കാര്യവും ആദ്യം തന്നെ ദക്ഷിണ കൊറിയ നിഷേധിച്ചിരുന്നു. എന്നാൽ ദക്ഷിണ കൊറിയ കേന്ദ്രമായി പ്രവർത്തിക്കുന്ന ഡെയ്ലി ഡികെ എന്ന മാധ്യമമാണ് കിംമ്മിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്.

 മാറ്റങ്ങൾ സംഭവിച്ചിട്ടില്ല

മാറ്റങ്ങൾ സംഭവിച്ചിട്ടില്ല


ദക്ഷിണ കൊറിയൻ പാർലമെന്ററി ഇന്റലിജൻസ് കമ്മറ്റി അംഗങ്ങൾ നാഷണൽ ഇന്റലിജൻസ് സർവീസ് പ്രതിനിധികളുമായുള്ള യോഗത്തിന് ശേഷമാണ് കിമ്മിന് ഹൃദയശസ്ത്രക്രിയ നടന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാണിച്ചത്. പൊതു ഇടങ്ങളിൽ നിന്ന് മാറിനിന്നപ്പോഴും കിമ്മിന്റെ ദിനചര്യയിൽ മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്നും ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി ചൂണ്ടിക്കാണിക്കുന്നു. കിമ്മിന് ഹൃദയസംബന്ധമായ രോഗങ്ങളില്ലെന്നും ദക്ഷിണ കൊറിയ വ്യക്തമാക്കി.

പൊതുപരിപാടികളിൽ നിന്ന് വിട്ടുനിന്നു

പൊതുപരിപാടികളിൽ നിന്ന് വിട്ടുനിന്നു

ഏപ്രിൽ 15ന് നടന്ന മുത്തച്ഛന്റെ ജന്മവാർഷികത്തിൽ പങ്കെടുക്കാതെ കിം വിട്ടുനിന്നതാണ് കിമ്മിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ഹൃദയശസ്ത്രക്രിയയെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ചുവെന്നുമുള്ള അഭ്യൂഹങ്ങൾക്ക് ഇടയാക്കിയത്. എന്നാൽ മൂന്ന് മാസത്തെ അജ്ഞാതവാസത്തിന് ശേഷം തൊഴിലാളി ദിനത്തിലാണ് കിം പരസ്യമായി പ്രത്യക്ഷപ്പെട്ടത്. ഇതോടെയാണ് കിമ്മിനെക്കുറിച്ച് പ്രചരിച്ച കിംവദന്തികൾക്ക് അവസാനമായത്. ഏപ്രിൽ 11ന് കീടനാശിനി പ്ലാന്റിന്റെ ഉദ്ഘാടനം സംബന്ധിച്ച പരിപാടിയിലാണ് കിം ഏറ്റവുമൊടുവിൽ പങ്കെടുത്തത്.

ആഭ്യന്തര കാര്യങ്ങളിൽ ശ്രദ്ധ

ആഭ്യന്തര കാര്യങ്ങളിൽ ശ്രദ്ധ


കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് കിം ഈ വർഷം 17 തവണയാണ് പരസ്യമായി പ്രത്യക്ഷപ്പെട്ടിട്ടുള്ളെന്നാണ് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ സംഘടന ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നോക്കുമ്പോൾ ഇത് വളരെ കുറവാണ്. ദക്ഷിണകൊറിയൻ വാർത്താ ഏജൻസി യോൺഹാപ്പാണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടിട്ടുള്ളത്. കിം ഇക്കാലയളവിനുള്ളിൽ 50 തവണയെങ്കിലും പൊതുഇടങ്ങളിൽ പങ്കെടുക്കേണ്ടിയിരുന്നതാണ്. ഇത് കുറഞ്ഞു എന്നതിനർത്ഥം കൊറോണ വൈറസ് വ്യാപനത്തിനിടെ കിം ജോങ് ഉൻ ആഭ്യന്തര കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ തുടങ്ങിയെന്നാണ്. സൈന്യത്തിന്റെ കാര്യത്തിൽ ശ്രദ്ധ ചെലുത്തുന്നതിനൊപ്പം പാർട്ടി യോഗങ്ങളിലും പങ്കെടുത്തിരുന്നു. എന്നാൽ കൊറോണ വൈറസ് ഭീതി നിലനിൽക്കുന്നത് കൊണ്ട് മാത്രമാണ് പൊതുപരിപാടികളിൽ നിന്ന് വിട്ടുനിന്നിട്ടുള്ളതെന്നാണ് ദക്ഷിണ കൊറിയൻ പാർലമെന്റ് അംഗം കിം ബ്യൂങ് കീ ചൂണ്ടിക്കാണിക്കുന്നത്.

 കൊറോണ വൈസ് ബാധയില്ല

കൊറോണ വൈസ് ബാധയില്ല


ഉത്തരകൊറിയയിൽ ഒറ്റ കേസുകളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ഭരണകൂടത്തിന്റെ വാദം. ജനുവരിയിൽ ഉത്തരകൊറിയ അതിർത്തി അടച്ചിട്ടെങ്കിലും അതിന് മുമ്പ് ചൈനയിൽ നിന്ന് എത്തിയവരിൽ നിന്ന് രോഗം വ്യാപിക്കാനുള്ള സാധ്യതയുണ്ട്. കിം കൊറോണ വൈറസ് ഭീതിയെത്തുടർന്ന് ഉത്തരകൊറിയയിലെ തീരദേശ നഗരമായ വോൻസാനിലേക്ക് താമസം മാറ്റിയെന്നും മറ്റ് ആഢംബര താവളങ്ങളിലാണ് കാണാതായ മൂന്നാഴ്ചകളിൽ തങ്ങിയതെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

മുൻകരുതലിന് നിർദേശം

മുൻകരുതലിന് നിർദേശം


ഉത്തരകൊറിയയിൽ രോഗവ്യാപനം ഉണ്ടാകുന്നത് തടയുന്നതിനുള്ള മുൻകരുതൽ സ്വീകരിക്കാൻ കിം ഉത്തരവിട്ടതായാണ് കൊറിയൻ നിയനനിർമാതാവ് ചൂണ്ടിക്കാണിക്കുന്നത്. സാധനങ്ങളുടെ വില നിജപ്പെടുത്തുന്നതിനൊപ്പം സൈന്യത്തിന്റെ അച്ചടക്കം ഉറപ്പാക്കാനും അതിർത്തികൾ അടച്ചിടാനുള്ള നിർദേശവുമാണ് കിം നൽകിയത്. ആളുകൾ ഭീതിയിൽ സാധനങ്ങൾ വാങ്ങിക്കൂട്ടാൻ തുടങ്ങിയതോടെ മാർക്കറ്റ് അടച്ചിടുമെന്ന് ഭയന്ന് ആളുകൾ സാധനങ്ങൾ വാങ്ങിക്കൂട്ടുകയായിരുന്നു. ഇതോടെ സാധനങ്ങളുടെ വില വർധിക്കുകയും ചെയ്തു.

 അഭ്യൂഹങ്ങൾ ഇങ്ങനെയും

അഭ്യൂഹങ്ങൾ ഇങ്ങനെയും


സമീപകാലത്ത് തുടർച്ചയായി സൈനിക കേന്ദ്രങ്ങൾ സന്ദർശിച്ചതിന് പുറമേ വിശുദ്ധ പർവ്വതമായ പക്തൂ സന്ദർശിച്ചതും ആരോഗ്യസ്ഥിതിയെ പ്രതികൂലമായി ബാധിച്ചുവെന്നുമാണ് ഡെയ് ലി എൻകെ റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ വർഷം രണ്ട് തവണയായി നടന്ന കിമ്മിന്റെ പർവ്വത സന്ദർശനത്തക്കുറിച്ച് മാധ്യമറിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. അന്ന് കിം ജോങ് ഉന്നിന് ശാരീരിക അസ്വാസ്ഥ്യമുണ്ടെന്ന് സമ്മതിച്ച ഉത്തരകൊറിയൻ ഔദ്യോഗിക മാധ്യമങ്ങൾ അദ്ദേഹത്തിന് സന്ധിവാതമാണെന്നുള്ള അഭ്യൂഹങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.

അമിത മദ്യപാനം.. അമിതജോലി

അമിത മദ്യപാനം.. അമിതജോലി

അമിത മദ്യപാനവും മാനസിക സമ്മർദ്ദവുമാണ് ഉന്നിന്റെ ആരോഗ്യ സ്ഥിതി വഷളാക്കിയതെന്നാണ് പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഏപ്രിൽ 11ലെ യോഗത്തിന് ശേഷം ഔദ്യോഗിക പരിപാടികളിലോ പൊതുപരിപാടികളിലോ കിം പങ്കെടുത്തിട്ടില്ല. അതുകൊണ്ട് തന്നെ അമിത മദ്യപാനം, അമിത ജോലി എന്നിവയാണ് കിമ്മിന്റെ ആരോഗ്യനില മോശമാക്കിയതെന്നാണ് ദക്ഷിണ കൊറിൻ മാധ്യമമായ ഡെയ് ലി എൻകെ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ തീരദേശനഗരമായ വോൻസാനിൽ കഴിയുകയാണ് കിം ജോങ് ഇൻ എന്ന റിപ്പോർട്ടുകൾ ഡെയ് ലി എൻകെയും സ്ഥിരീകരിച്ചിട്ടില്ല.

English summary
South Korea spy agency denies Kim Jong Un's heart surgery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X