വെടിയുണ്ടകളെ വിരിമാറ് കാട്ടി നേരിടുമോ...എന്നിട്ട് മതി വിമാനത്തില്‍ അലമ്പ് കാട്ടുന്നത്
വിമാന ജീവനക്കാര്‍ക്കെതിരെ അതിക്രമങ്ങള്‍ കൂടുന്ന സാഹചര്യത്തിലാണ് ഷോക്ക് അടിപ്പിക്കാൻ കഴിയുന്ന സ്റ്റൺഗൺ നൽകുന്നത്
സോള്‍: തെക്കന്‍ കൊറിയയില്‍ വിമാനത്തില്‍ കയറി അലമ്പ് കാണിച്ചാല്‍ പണി കിട്ടും. തോക്കുകളാണ് വിമാന ജീവനക്കാരുടെ കയ്യില്‍ ഇരിക്കുന്നത്. യാത്രക്കാരുടെയും ജീവക്കാരുടെയും സുരക്ഷ ഉറപ്പാക്കാനായാണ് ഷോക്ക് അടിപ്പിക്കാന്‍ കഴിയുന്ന സ്റ്റണ്‍ ഗണ്‍ നല്‍കിയിരിക്കുന്നത്.

വിമാനത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന യാത്രക്കാരെ നിയന്ത്രിക്കാന്‍ മാത്രമാണ് സ്റ്റണ്‍ ഗണ്‍ ഉപയോഗിക്കുക. കഴിഞ്ഞ 5 വര്‍ഷത്തിനിടെ വിമാനയാത്രക്കാരുടെ ഭാഗത്ത് നിന്ന് ജീവനക്കാര്‍ക്ക് നേരെ ഉണ്ടായ അതിക്രമങ്ങള്‍ അനവധിയാണ്. പല ജീവനക്കാര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഓരോ വിമാനത്തിലും നിര്‍ബന്ധമായും ഒരു പുരുഷ സ്റ്റാഫും വേണമെന്നും പുതിയ വ്യോമയാന നിയമം നിര്‍ദ്ദേശിക്കുന്നു. വനിതാ ജീവനക്കാര്‍ക്ക് നേരെ ഉണ്ടാകുന്ന മോശം പെരുമാറ്റം നിയന്ത്രിക്കാനും ഇത് കൊണ്ടാവും

സ്റ്റണ്‍ ഗണ്ണില്‍ നിന്ന് വെടി ഉണ്ടകളല്ല പുറത്ത് വരുക. ചെറിയ അളവിലുള്ള വൈദ്യുത തരംഗങ്ങളാണ് തോക്കില്‍ നിന്ന് പുറത്ത് വരുക. ഷോക്കേറ്റ് അക്രമി അനങ്ങാന്‍ പറ്റാത്ത നിലയില്‍ ആവും. മാനസികാസ്വാസ്ഥ്യം ഉള്ള യാത്രക്കാരെ അടക്കം നിയന്ത്രിക്കാൻ ഫലപ്രദമായ ഒരു മാര്‍ഗ്ഗമായാണ് സ്റ്റണ്‍ ഗണ്‍ കണക്കാക്കുന്നത്. തോക്ക് ഉപയോഗിക്കുന്നതിനായി ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്

വിമാനത്തില്‍ വിതരണം ചെയ്ത ഭക്ഷണത്തിന് നിലവാരം പോരെന്ന് ആരോപിച്ച് ബിസിനസ്സ് ക്ലാസില്‍ യാത്രക്കാരന്‍ വിമാന ജീവനക്കാരനെ ആക്രമിച്ചത് കഴിഞ്ഞ മാസമാണ്. ഭക്ഷണം കഴിക്കുന്ന പ്ലേറ്റ് ഇയാള്‍ക്ക് നേരെ എറിയുകയായിരുന്നു. കണ്ണിനേറ്റ പരിക്ക് ഗുരുതരമായിരുന്നു. ഏഷ്യൻ സംസ്‌ക്കാരത്തിന്‌റെ ഭാഗമായ ആതിഥ്യമര്യാദ പാലിയ്ക്കുന്നത് കൊണ്ടാണ് ഇത് വരെ യാത്രക്കാര്‍ക്ക് നേരെ കടുത്ത നടപടികള്‍ സ്വീകരിക്കാതിരുന്നതെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കുന്നു.

വനിതാ ജീവനക്കാര്‍ക്കും പുരുഷന്മാര്‍ക്കും സ്റ്റണ്‍ഗണ്‍ ഉപയോഗിക്കുന്നതിനായി പ്രത്യേക പരിശീലനം തുടങ്ങി കഴിഞ്ഞു. ഒരു പുരുഷ ക്യാബിന്‍ ക്രൂ എങ്കിലും എല്ലാ യാത്രയിലും ഉണ്ടാകണമെന്നും നിര്‍ദ്ദേശം ഉണ്ട്. എന്നാല്‍ അറ്റകൈ പ്രയോഗമായി മാത്രമേ സ്റ്റണ്‍ ഗണ്‍ ഉപയോഗിയ്ക്കൂ എന്നും തെക്കൻ കൊറിയന്‍ വിമാന ഏജന്‍ സി പറയുന്നു.












Click it and Unblock the Notifications