കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശുപത്രിയില്‍ വൻ തീപിടുത്തം: വെന്തുമരിച്ചത് 37 പേര്‍, 140 പേർക്ക് പരിക്ക്!! മരണനിരക്ക് ഉയരും!

Google Oneindia Malayalam News

സിയോൾ: ദക്ഷിണകൊറിയയിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 37 മരണം. വെള്ളിയാഴ്ചയാണ് ആശുപത്രിയ്ക്കുള്ളിൽ‍ തീപിടുത്തമുണ്ടായത്. തീപിടുത്തമുണ്ടായതോടെ വിഷപ്പുക ശ്വസിച്ചാണ് 37 ഓളം പേർ‍ മരണമടഞ്ഞത്. 140 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയതായി ചില മാധ്യമങ്ങൾ റിപ്പോർ‍ട്ട് ചെയ്യുന്നു. പ്രസിഡന്റ്യല്‍ ബ്ലൂ ഹൗസും സമാന കണക്കുകളാണ് പുറത്തുവിട്ടിട്ടുള്ളത്. 108,000 ആളുകള്‍ താമസിക്കുന്ന മിറ്യാംഗ് നഗരത്തിൽ‍ നിന്ന് 270 കിലോമീറ്റർ അകലെയാണ് തീപിടുത്തമുണ്ടായ ആശുപത്രി സ്ഥിതി ചെയ്യുന്നത്. അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയാണ് 26 ഓളം പേരെ കെട്ടിടത്തിനുള്ളിൽ നിന്ന് രക്ഷിച്ചത്.

fire-6

കഴിഞ്ഞ മാസം ദക്ഷിണകൊറിയയിലുണ്ടായ തീപിടുത്തത്തില്‍ 29 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. മിറ്യാംഗ് നഗരത്തിലെ സെജോങ് ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. നിരവധി പേർ തീപിടിച്ച കെട്ടിടത്തിൽ നിന്ന് രക്ഷപ്പെട്ടതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

English summary
Once famous for an award-winning film of the same name, the South Korean city of Miryang became a scene of horror on Friday as flames and toxic smoke swept through a hospital, killing at least 37 people and injuring more than 140.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X