ദക്ഷിണ കൊറിയൻ പ്രസിഡന്റിനെ ഇംപീച്ച് ചെയ്തു; പ്രധാനമന്ത്രി ഹാൻ ഡക്ക് സൂ ഇടക്കാല പ്രസിഡന്റ്
സോൾ: ദക്ഷിണ കൊറിയൻ പ്രസിഡന്റ് യുൻ സുക് യോളിനെ ഇംപീച്ച് ചെയ്തു. കഴിഞ്ഞ ആഴ്ച രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ച് പിൻവലിക്കേണ്ടി വന്നതിന് പിന്നാലെയാണ് ഇംപീച്ച്മെന്റ്. 300 എം പിമാരിൽ 204 എം പിമാർ ഇംപീച്ച്മെന്റിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 85 പേർ എതിർത്തു. മൂന്ന് എം പിമാർ വിട്ട് നിന്നപ്പോൾ എട്ട് വോട്ടുകളാണ് അസാധുവായത്. ഇംപീച്ച്മെന്റ് പ്രമേയം പാസാകാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷമാണ് ആവശ്യം. തുടർച്ചയായി കലാപങ്ങൾ നടത്തി ദേശീയ അസംബ്ലിയെയും പൊതുജനങ്ങളെയും ഭീഷണിപ്പെടുത്തി യൂൻ കലാപം നടത്തിയെന്നായിരുന്നു ആരോപണം.
യൂനിന്റെ പ്രസിഡന്റ് അധികാരങ്ങളും ചുമതലകളും താത്ക്കാലിമകമായി നിർത്തി വെച്ചു. പ്രധാനമന്ത്രി ഹാൻ ഡക്ക് സൂ ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റു. നടപടി ശരി വെയ്ക്കണമോ എന്ന് ഭരണഘടനാ കോടതി 180 ദിവസത്തിനുള്ളിൽ തീരുമാനിക്കും.

യൂനിനെതിരെ കോടതി വിധി വന്നാൽ ദക്ഷിണ കൊറിയൻ ചരിത്രത്തിൽ ഇംപീച്ച്മെന്റിനെ തുടർന്ന് പുറത്താകുന്ന രണ്ടാമത്തെ പ്രസിഡന്റാകും പാർക്ക് ഗ്യൂൻ ഹൈയെ 2017 ൽ ഇംപീച്ച് ചെയ്ത് പുറത്താക്കിയിരുന്നു. യുനിന് പുറത്താക്കിയാൽ 60 ദിവസത്തിനുള്ളിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും. കഴിഞ്ഞ വാരന്ത്യത്തിൽ യുൻ ആദ്യ ഇംപീച്ച്മെന്റ് വോട്ട് അതിജീവിച്ചിരുന്നു.
അതേ സമയം ദക്ഷിണ കൊറിയയുടെ പോലീസ് മേധാവി ചൊ ജി ഹൊയെയും നീതിന്യായമന്ത്രി പാർക്ക് ലങ് ജേയെയും പാർലമെന്റ് വ്യാഴാഴ്ച ഇംപീച്ച് ചെയ്തിരുന്നു. ഡിസംബർ 3 ന് സെനിക നിയമം ചുമത്താനുള്ള യുനിന്റെ ശ്രമം വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. പ്രതിപക്ഷ പാർട്ടികളും വിദഗ്ധരും യുനിനെതിരെ രംഗത്ത് വന്നിരുന്നു. ഉത്തര കൊറിയയ്ക്കുള്ള ആഭ്യന്തര രാഷ്ട്രീയ പിന്തുണ ഇല്ലാതാക്കാനാണ് സൈനിക നിയമനം ചുമത്താനുള്ള തീരുമാനത്തിന് കാരണമെന്ന് യുൻ പഞ്ഞിരുന്നു. പ്രതിപക്ഷം ഉത്തര കൊറിയയോട് ആഭിമുഖ്യം കാണിക്കുന്നുവെന്നും ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും യുൻ ആരോപിച്ചിരുന്നു.
എന്നാൽ പ്രതിഷേധം ശക്തമായതിന് പിന്നാലെ നിയമം പിൻവലിക്കുകയായിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങ യുൻ നിഷേധിച്ചിരുന്നു ഭരണത്തിന്റെ ഒരു പ്രവൃത്തി എന്നാണ് തന്റെ പ്രവൃത്തിയെ യുൻ വിശേഷിപ്പിച്ചത്. അതേ സമയം യുനും സൈനിക നിയമ പ്രഖ്യാപനത്തിൽ ഉൾപ്പെട്ട മറ്റുള്ളവരും രാജ്യം വിട്ടുപോകുന്നത് നിരോധിച്ചതായാണ് വിവരം.












Click it and Unblock the Notifications