കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രോഗമുക്തി നേടിവരുടെ ഫലം പോസിറ്റീവ്: രോഗവ്യാപന സാധ്യതയില്ലെന്ന് ഗവേഷകർ, ഇന്ത്യയ്ക്ക് പ്രതീക്ഷ!!

Google Oneindia Malayalam News

സോൾ: കൊറോണ വൈറസ് ബാധിച്ച് രോഗം ഭേദമായവരിൽ വീണ്ടും രോഗം സ്ഥിരീകരിക്കുന്ന കേസുകൾ പലയിടത്തും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ വീണ്ടും ഫലം പരിശോധനാ ഫലം പോസിറ്റീവ് ആവുന്നവരിൽ നിന്ന് രോഗം പകരില്ലെന്നാണ് ദക്ഷിണ കൊറിയയിൽ നിന്നും ഒരു സംഘം ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. പുതിയ തരത്തിലുള്ള കൊറോണ വൈറസ് ബാധിച്ചവരുടെ ശരീരത്തിൽ ആന്റിബോഡികൾ ഉൽപ്പാദിപ്പിക്കുന്നുണ്ടെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. ഇത് സംബന്ധിച്ച് ശാസ്ത്രീയമായ സ്ഥിരീകരണം ലഭ്യമല്ല.

 'റിസർവ് ബാങ്ക് നോട്ട് അടിച്ചു കൂട്ടുക, കേന്ദ്രം കണക്കില്ലാതെ തരിക, താൻ ചെലവാക്കാം', രൂക്ഷ പരിഹാസം! 'റിസർവ് ബാങ്ക് നോട്ട് അടിച്ചു കൂട്ടുക, കേന്ദ്രം കണക്കില്ലാതെ തരിക, താൻ ചെലവാക്കാം', രൂക്ഷ പരിഹാസം!

 എന്തുകൊണ്ട് വ്യാപനമില്ല

എന്തുകൊണ്ട് വ്യാപനമില്ല

രോഗമുക്തി നേടിയവരിൽ നിന്ന് രോഗം ബാധിക്കില്ലെന്നും രോഗം ബാധിച്ചപ്പോൾ ആ വ്യക്തിയുടെ ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡികളാണ് ഇതിന് കാരണമെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. ദക്ഷിണ കൊറിയയിലെ കൊറിയൻ സെന്റേഴ്സ് ഫോർ ഡിസീസസ് കൺട്രോൾ ആൻഡ് പ്രിവൻഷനിലെ ഗവേഷകരുടേതാണ് കണ്ടെത്തൽ. പല ആളുകളിലും രോഗം ഭേദമായി ആഴ്ചകൾക്ക് ശേഷം നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവ് ആയിരുന്നു.

 രോഗ വ്യാപനത്തിന് സാധ്യതയില്ല

രോഗ വ്യാപനത്തിന് സാധ്യതയില്ല

കൊറോണ വൈറസ് ബാധിച്ച് രോഗം ഭേദമായി വീണ്ടും പലം പ 285 രോഗികളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ. ഇത്തരത്തിൽ വീണ്ടും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയവരിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകർന്നിട്ടില്ലെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. ഇതിൽ നിന്നാണ് ഇത്തരക്കാരിൽ കാണുന്നത് നശിച്ചതോ പകരുന്ന തരലത്തിലുള്ള വൈറസല്ലെന്നുള്ള നിഗമനത്തിലെത്തുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിൽ വീണ്ടും ഫലം പോസിറ്റീവ് ആകുന്നവരിൽ നിന്ന് രോഗവ്യാപനം ഉണ്ടാകുമെന്ന് ഭയക്കേണ്ടതില്ലെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്.

 പ്രതീക്ഷയ്ക്ക് വകയുണ്ട്

പ്രതീക്ഷയ്ക്ക് വകയുണ്ട്


കൊറോണ വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൌണിൽ ഇളവുകൾ പ്രഖ്യാപിച്ച രാജ്യങ്ങൾക്ക് പ്രതീക്ഷ നൽകുന്ന വാർത്തയാണ് ദക്ഷിണ കൊറിയയിൽ നിന്ന് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഇന്ത്യയിൽ നാലാംഘട്ട ലോക്ക്ഡൌൺ മെയ് 31 വരെ ഉണ്ടെങ്കിലും മെയ് 18 മുതൽ ഇളവുകൾ പ്രാബല്യത്തിലുണ്ട്. രാജ്യത്ത് മാർക്കറ്റുകൾ ഉൾപ്പെടെയുള്ളവ തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചിട്ടുണ്ട്.

ഒരിക്കൽ ഫലം നെഗറ്റീവ് എങ്കിൽ

ഒരിക്കൽ ഫലം നെഗറ്റീവ് എങ്കിൽ


ഒരിക്കൽ കൊറോണ വൈറസ് ബാധിച്ച് രോഗമുക്തി നേടിയവരിൽ വീണ്ടും പരിശോധനാ ഫലം പോസിറ്റീവ് ആവുന്ന ആളുകളെ ദക്ഷിണ കൊറിയൻ സർക്കാർ പരിഗണിക്കുന്നില്ലെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നത്. പുതിയ ഗവേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണിത്. കൂടാതെ പിസിആർ ടെസ്റ്റിൽ നിന്ന് രോഗിയുടെ ശരീരത്തിലുള്ളത് വൈറസിന്റെ അവശിഷ്ടങ്ങളാണോ ആക്ടീവായ വൈറസാണോ എന്ന് മനസ്സിലാക്കുന്നതിനുള്ള സംവിധാനമില്ല. അതുകൊണ്ട് തന്നെ രോഗമുക്തി നേടിയ ശേഷവും വൈറസ് സാന്നിധ്യമുണ്ടെങ്കിൽ രോഗവ്യാപനത്തിന് കാരണമായെക്കാമെന്നാണ് കരുതേണ്ടതെന്നാണ് ബ്ലൂംബെർഗ് ചൂണ്ടിക്കാണിച്ചത്.

 പ്രോട്ടോക്കോൾ പ്രകാരം

പ്രോട്ടോക്കോൾ പ്രകാരം

രാജ്യത്ത് പുതുക്കിയ പ്രോട്ടോക്കോൾ പ്രകാരം രോഗമുക്തി നേടി 14 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞവർക്ക് തിരികെ ജോലിയിലോ സ്കൂളിളോ പ്രവേശിക്കാം. പിന്നീട് പരിശോധിച്ച് ഫലം നെഗറ്റീവ് ആകുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്നാണ് ദക്ഷിണ കൊറിയയിലെ ചട്ടം. ഐസോലേഷൻ പൂർത്തിയാക്കുന്നവരിൽ വീണ്ടും പരിശോധന നടത്തേണ്ടതില്ലെന്നാണ് പുതിയ പ്രോട്ടോക്കോൾ എന്നാണ് കൊറിയൻ സിഡിസി പറയുന്നത്. ഐസോലേഷനിൽ നിന്ന് മോചിപ്പിക്കപ്പെട്ട ശേഷമാണ് ഇത്തരത്തിൽ രോഗമുക്തി നേടിയവരിൽ വീണ്ടും പോസിറ്റീവ് ആകുന്നത്.

രോഗപ്രതിരോധ ശേഷിയോ?

രോഗപ്രതിരോധ ശേഷിയോ?

സാർസ് രോഗം ബാധിച്ച് രോഗമുക്തിനേടിയ വ്യക്തികളിൽ ഉൾപ്പാദിപ്പിക്കുന്ന ആന്റിബോഡികൾക്ക് ഒമ്പത് മുതൽ വർഷം വരെ ഇതേ രോഗത്തെ ചെറുക്കാനുള്ള കഴിവ് ഉണ്ടെന്നാണ് സിങ്കപ്പൂരിൽ നിന്ന് പുറത്തുവന്ന ഒരു പഠനഫലം സൂചിപ്പിക്കുന്നത്. ഡ്യൂക്- എൻയുഎസ് മെഡിക്കൽ സംഘത്തിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനത്തിന് പിന്നിൽ.

Recommended Video

cmsvideo
എല്ലാത്തിനും തുടക്കം ചൈനയിലെ ഈ ലാബ് | Oneindia Malayalam
 മരണം കൂടുന്നു..

മരണം കൂടുന്നു..

ആഗോളതലത്തിൽ 4,895,033 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 320,192 പേർ രോഗം ബാധിച്ച് മരിച്ചപ്പോൾ 1,909,433 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 11,078 കേസുകൾ റിപ്പോർട്ട് ചെയ്ത ദക്ഷിണ കൊറിയയിൽ 263 പേരാണ് മരിച്ചത്. 9,938 പേർക്ക് രോഗം ഭേദമാകുകയും ചെയ്തിട്ടുണ്ട്.

English summary
South Korean researchers says Recovered coronavirus patients test positive, but no risk of transmission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X