കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മൂമ്മ 16 കാരിയായപ്പോള്‍ ചുറ്റും ആരാധകര്‍

  • By Meera Balan
Google Oneindia Malayalam News

സിയോള്‍: 20 ാം വയസില്‍ ഒരു വൃദ്ധയെപ്പോലെ തോന്നിയാല്‍ എന്താകും ഒരു പെണ്‍കുട്ടിയുടെ അവസ്ഥ. 20 ആം വയസില്‍ 60 കാരിയെപ്പോലെ കാണപ്പെട്ട ഒരു പെണ്‍കുട്ടിയുണ്ട് ദക്ഷിണ കൊറിയയില്‍ എന്നാല്‍ അടുത്തിയെ അമ്മൂമ്മയായ ഈ പെണ്‍കുട്ടി ഒരു റിയാലിറ്റി ഷോയില്‍ പ്രത്യക്ഷപ്പെട്ടു. ആളാകെ മാറിയെന്ന് പറഞ്ഞാല്‍ മതിയല്ലോ. അമ്മൂമ്മ പെണ്‍കുട്ടി ഒരു കൗമാരക്കാരിയെപ്പോലെയായി.

ലെറ്റ് മീ ഇന്‍ എന്ന റിയാലിറ്റി ഷോയാണ് സോണ്‍യങ് മൂണ്‍ എന്ന യുവതിയുടെ ജീവിതത്തിലെ ചില രഹസ്യങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്നു കാട്ടിയത്. 29 കാരിയായ സോണ്‍യങ് ഇപ്പോള്‍ അതീവ സുന്ദരിയാണ്. പിങ്ക് നിറമുള്ള കവിളുകളും മനോഹരമായ ചിരിയും നീണ്ട കണ്ണുകളുമുള്ള ഒരു കൊറിയന്‍ സുന്ദരി

Plastic Surgery

എന്നാല്‍ കുറച്ച് നാള്‍ മുമ്പ് വരെ ഇതായിരുന്നില്ല അവസ്ഥ. ചര്‍മ്മത്തില്‍ ചില തകരാറുകള്‍ മൂലം യങ്ങിനെ കണ്ടാല്‍ അത്ര യങ്ങായി തോന്നില്ലെന്ന് മാത്രമല്ല ഒരു വൃദ്ധയെപ്പോലെ തോന്നുമായിരുന്നു.

സ്‌കൂള്‍ ജീവിത്തിലും കൊളെജിലുമൊക്കെ ഈ പെണ്‍കുട്ടി വല്ലാതെ ഒറ്റപ്പെട്ടു. ഒടുവില്‍ ഓഫീസില്‍ നിന്ന് പോലും ജോലി രാജി വച്ചു. അതിന് ശേഷമാണ് സോണ്‍യങിന്റെ ജീവിതം മാറിമറിയുന്നത്. ഒരു ശസ്ത്രക്രിയയിലൂടെ തന്റെ രൂപത്തിലെ യൗവ്വനം ഈ സുന്ദരി തിരിച്ച് പിടിച്ചു.

മൂണിനെ കണ്ടവരെല്ലാം മൂക്കത്ത് വിരല്‍ വച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം മൂണ്‍ സുന്ദരിയായി. ഒരു അമ്മൂമ്മ പതിനാറ്കാരിയായാല്‍ എങ്ങനെ അതു പോലെ. എന്തായലാും യങ്കിന്റെ പഴയ രൂപവും ഇപ്പോഴത്തെ ഈ മാറ്റവുമൊക്കെ റിയാലിറ്റി ഷോയിലൂടെ കഌക്കായി. 10,000 യുഎസ് ഡോളര്‍ ചെലവഴിച്ചാണ് മൂണ്‍ തന്റെ യൗവ്വനം വീണ്ടെടുത്ത്.ഏഷ്യാവണ്‍ ആണ്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

English summary
Surgery transforms 'old lady' into a beauty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X