കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതി: ദക്ഷിണകൊറിയന്‍ മുന്‍ പ്രസിഡന്‍റിന് 24 വര്‍ഷം തടവ്!

  • By Desk
Google Oneindia Malayalam News

അഴിമതിക്കേസില്‍ ദക്ഷിണകൊറിയന്‍ മുന്‍ പ്രസിഡന്‍റ് പാര്‍ക്ക് ഗ്യൂന്‍ ഹൈക്കിന് തടവ്. രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്‍റായിരുന്നു പാര്‍ക്കിന് 24 വര്‍ഷത്തെ തടവും 18 ബില്യണ്‍ പിഴയുമാണ് കോടതി വിധിച്ചത്. ഭരണഘടനാ ലംഘനം, അധികാര ദുര്‍വിനിയോഗം, അഴിമതി എന്നീ കുറ്റങ്ങളാണ് ഹൈക്ക് മുകളില്‍ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ പത്ത് മാസമായി കേസില്‍ വിചാരണ നടക്കുകയായിരുന്നു.

south korea

തന്‍റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കൂട്ടുകായിയായ ചോയി സൂണ്‍ സില്ലിനെ സഹായിച്ചെന്ന ആരോപണത്തിന് പിന്നാലെ കഴിഞ്ഞ മാര്‍ച്ചിലാണ് പാര്‍ക്കിനെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. ആത്മസുഹൃത്തിനെ ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ അനുവദിച്ചെന്നും സുഹൃത്തുക്കളുമായി ചേര്‍ന്ന് ഫൗണ്ടേഷനുകള്‍ക്ക് ധനസമാഹരണം നടത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നുമായിരുന്നു പാര്‍ക്ക് ഹൈക്കിനെതിരെ ഉയര്‍ന്ന ആരോപണം. 23 ബില്യണ്‍ ഇത്തരത്തില്‍ പാര്‍ക്ക് നേടിയിട്ടുണ്ടെന്ന് കോടതി കണ്ടെത്തി.

ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റായിരുന്ന പാര്‍ക്ക് ചൂങ്ങ് ഹൂയിയുടെ മകളാണ് പാര്‍ക്ക് ഗ്യൂന്‍. സെന്യൂറ്ററി പാര്‍ട്ടി പ്രതിനിധിയായ പാര്‍ക്ക് ഡെമോക്രാറ്റിക് യുനൈറ്റഡ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ മൂണ്‍ ജെ ഇന്നിനെ പരാജയപ്പെടുത്തിയാണ് അധികാരത്തില്‍ ഏറിയത്. ഭരണത്തില്‍ ഏറിയത് മുതല്‍ വന്‍ അഴിമതി ആരോപണങ്ങളായിരുന്നു പാര്‍ക്കിന് നേരിടേണ്ടി വന്നത്. തുടന്ന് കഴിഞ്ഞ ഡിസംബറില്‍ ഇവരെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് ഇംപീച്ച് ചെയ്തിരുന്നു.

English summary
South Korea’s disgraced former president Park Geun-hye was jailed for 24 years on April 6 for corruption, closing out a dramatic fall from grace for the country’s first woman leader who became a figure of public fury and ridicule.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X