കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോചനദ്രവ്യം നല്‍കാന്‍ തയ്യാറല്ല:ഇന്ത്യന്‍ എന്‍ജിനീയര്‍മാരെ മോചനം ത്രിശങ്കുവില്‍!സര്‍ക്കാര്‍ കൈവിട്ടു

Google Oneindia Malayalam News

ജുബ: സൗത്ത് സുഡാന്‍ സര്‍ക്കാര്‍ മോചന ദ്രവ്യം നല്‍കാത്തതിനെ തുടര്‍ന്ന് ഇന്ത്യക്കാരുടെ മോചനം അനിശ്ചിതത്വത്തില്‍. സുഡാനില്‍ വിമതര്‍ തട്ടിക്കൊണ്ട് രണ്ട് ഇന്ത്യക്കാരുടെ മോചനമാണ് പത്ത് ലക്ഷം രൂപ മോചനദ്രവ്യം നല്‍കാത്തതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. സുഡാനിലെ എണ്ണ നിക്ഷേപ മേഖലയില്‍ ജോലി ചെയ്യുന്ന രണ്ട് എന്‍ജിനീയര്‍മാരാണ് വിമതരുടെ പിടിയിലായത്. സുഡാന്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയാണ് സംഭവത്തിന് പിന്നില്‍.

എന്‍ജിനീയര്‍മാര്‍ ജോലി ചെയ്യുന്ന ചൈനീസ് ഭാഗികമായി ചൈനയുടെ ഉടമസ്ഥതയിലുള്ള ദാര്‍ പെട്രോളിയം കമ്പനിയില്‍ നിന്നാണ് വിതമര്‍ പത്ത് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടിട്ടുള്ളതെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രി മൈക്കിള്‍ മിക്വി പറഞ്ഞു. സര്‍ക്കാരും ഈ പണം നല്‍കില്ലെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

south-sudan

ഭീകരവാദത്തിനുള്ള ഫണ്ട് നല്‍കുന്നതിനെതിരെയുള്ള ഐക്യരാഷ്ട്രസഭയുടെ പ്രമേയവും അന്താരാഷ്ട്ര നിയമങ്ങളും കണക്കിലെടുത്ത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം ലഭ്യമാക്കുന്നതിനായി മോചന ദ്രവ്യം നല്‍കാന്‍ കഴിയില്ലെന്നും സൗത്ത് സുഡാന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. പ്രശ്‌നത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും പൂര്‍ണ്ണമായും സുഡാന്‍ സര്‍ക്കാര്‍ പ്രശ്‌നം പരിഹരിക്കണമെന്നുമാണ് ഇന്ത്യയുടെ ആവശ്യം. പ്രസിഡന്റ് സല്‍വാ കിര്‍ മയാര്‍ഡിറ്റിന്റെ സൗത്ത് സുഡാന്‍ സര്‍ക്കാരിന് വേണ്ടി സേവനമനുഷ്ഠിക്കുന്ന ഇന്ത്യന്‍ എന്‍ജിയര്‍മാര്‍ക്ക് വിമത സാന്നിധ്യത്തെക്കുറിച്ച് സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും മന്ത്രാലയ വക്താവ് അവകാശപ്പെടുന്നു.

English summary
The South Sudan government has refused to pay a ransom of $1 million for two Indian oil engineers abducted by rebels last week and demanded their unconditional release.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X