കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ എന്‍ജിനീയര്‍മാരെ തട്ടിക്കൊണ്ടുപോയെന്ന് വിമതര്‍; മോചനദ്രവ്യം ആവശ്യപ്പെട്ട് ഭീഷണി!!

Google Oneindia Malayalam News

കമ്പാല: ഇന്ത്യന്‍ എന്‍ജിനീയര്‍മാരെ തട്ടിക്കൊണ്ടുപോയെന്ന അവകാശവാദവുമായി സുഡാനിലെ വിമതര്‍. സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്നാരോപിച്ചാണ് രണ്ട് എന്‍ജിനീയര്‍മാരെ തട്ടിക്കൊണ്ടുപോയതെന്നും ദക്ഷിണ സുഡാനിലെ വിമതര്‍ അവകാശപ്പെടുന്നു. മൂന്ന് വര്‍ഷമായി ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലുള്ള ഈസ്റ്റ് ആഫ്രിക്കന്‍ രാഷ്ട്രമായ സുഡാനിലെ എണ്ണനിക്ഷേപമുള്ള പ്രദേശത്തുനിന്നാണോ എന്‍ജിനീയര്‍മാരെ തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമല്ല.

വിമതരെ ദക്ഷിണാഫ്രിക്കയിലേയ്ക്ക് നാടുകടത്താനുള്ള തീരുമാനത്തിന് പിന്നാലെയാണ് ഇന്ത്യന്‍ വംശജരെ വിമതര്‍ പിടികൂടിയതെന്നാണ് പ്രതിപക്ഷ വക്താവ് വില്യം ഗഡ്ജിയാത്ത് പറയുന്നത്. എന്നാല്‍ മോചന ദ്രവ്യത്തിന് വേണ്ടിയായിരുന്നു കൃത്യമെന്നും ചില അഭിപ്രായമുയര്‍ന്നിട്ടുണ്ട്. എന്നാല് സൈന്യത്തില്‍ നിന്നുള്ള പ്രതികരണം ലഭ്യമായിട്ടില്ല. ദക്ഷിണ സുഡാനിലെ ഇന്ത്യന്‍ എംബസിയും പ്രതികരിച്ചിട്ടില്ല.

south-sudan
English summary
South Sudan's armed opposition says it has abducted two Indian engineers and accused them of working with the government. It was not clear when the abduction in oil-rich Upper Nile state occurred.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X