കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈനികര്‍ക്ക് സ്ത്രീകളെ പീഡിപ്പിക്കാം, സുഡാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കി!

  • By Sruthi K M
Google Oneindia Malayalam News

ജനീവ: ദക്ഷിണ സുഡാനില്‍ സൈന്യത്തിന് ശമ്പളത്തിന് പകരം സ്ത്രീകളെ നല്‍കിയതായി റിപ്പോര്‍ട്ട്. സൈനികര്‍ക്ക് സ്ത്രീകളെ പീഡിപ്പിക്കാനുള്ള അനുവാദം സുഡാന്‍ സര്‍ക്കാര്‍ നല്‍കിയതായാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശമ്പളത്തിന് പകരം ബലാത്സംഗത്തിന് അനുമതി നല്‍കുകയായിരുന്നു. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതോടെ സര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തു വന്നു.

രാജ്യത്ത് ഭരണമാറ്റത്തിന് ശ്രമിക്കുന്നവര്‍ കെട്ടിച്ചമച്ച അപവാദ പ്രചരണമാണെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 1300 ബലാത്സംഗങ്ങള്‍ രാജ്യത്ത് നടന്നതായാണ് റിപ്പോര്‍ട്ട്. രാജ്യത്ത് എന്തു വേണമെങ്കിലും നിങ്ങള്‍ക്ക് ചെയ്യാം, രാജ്യത്ത് നിന്ന് നിങ്ങള്‍ക്കാവശ്യമുള്ളത് സ്വീകരിക്കാം..സൈന്യത്തിന് സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശം ഇങ്ങനെയാണത്രേ...

boko-haram-in-nigeria

സര്‍ക്കാരും വിമതരും തമ്മില്‍ യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് എന്തും നടക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നാണ് പറയുന്നത്. ഒട്ടേറെ സ്ത്രീകളെ ഇതിനോടകം സൈന്യം തട്ടിക്കൊണ്ടു പോയിട്ടുണ്ടെന്നും പറയുന്നുണ്ട്. വിമതരെ അനുകൂലിക്കുന്നുവെന്ന സംശയമുള്ള പെണ്‍കുട്ടികളെയും മറ്റുള്ളവരെയും സൈന്യം ജീവനോടെ കത്തിക്കുകയും ചെയ്യുന്നുണ്ടത്രേ.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും മാതാപിതാക്കളുടെ മുന്നില്‍വെച്ച് പീഡിപ്പിക്കുന്നുണ്ട്. ഇതൊക്കെ സൈന്യത്തിന്റെ ഒരു വിനോദമായി മാറിയിരിക്കുകയാണെന്നും യുഎന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംഭവം ചര്‍ച്ചാ വിഷയമായതോടെ ഇത്തരം ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്താന്‍ സുഡാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

English summary
Soldiers fighting for the South Sudanese army were allowed to rape women as a 'reward' for fighting rebels, a shocking UN report found.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X