കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വഴിതെറ്റിയ വിമാനം മറ്റൊരു എയര്‍പോര്‍ട്ടില്‍

  • By Soorya Chandran
Google Oneindia Malayalam News

ഡള്ളാസ്: കള്ള് കുടിച്ച് വണ്ടിയോടിച്ച് വഴി തെറ്റി മറ്റെവിടെയെങ്കിലും എത്തിപ്പെട്ട കഥകള്‍ പലതും കേട്ടിട്ടുണ്ട്. കടലില്‍ വഴിതെറ്റി കപ്പല്‍ അജ്ഞാത ദ്വീപിലെത്തിയ കഥകള്‍ ഹോളിവുഡ് സിനിമകളിലും കണ്ടിട്ടുണ്ട്... എന്നാല്‍ ഒരു വിമാനത്തിന് തന്നെ വഴി തെറ്റിയാലോ...?

മിസ്സൂരിയില്‍ സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിന്റെ വിമാനത്തിനാണ് വഴി തെറ്റിയത്. ചിക്കാഗോയിലെ മിഡ് വേ എയര്‍പോര്‍ട്ടില്‍ നിന്ന് ഞായറാഴ്ചയാണ് വിമാനം പറന്നുയര്‍ന്നത്. ബ്രാന്‍സണ്‍ എയര്‍പോര്‍ട്ടില്‍ ആയിരുന്നു വിമാനം ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ പൈലറ്റ് വിമാനമിറക്കിയത് ടാനി കൗണ്ടി എയര്‍പോര്‍ട്ടിലും.

Southwest Airlines

ബോയിങ് 737 മോഡല്‍ വിമാനമായിരുന്നു ഇത്. താരതമ്യേന ചെറിയ റണ്‍വേയുള്ള ടാനി കൗണ്ടി വിമാനത്താവളത്തില്‍ ഈ വിമാനം ഇറക്കുന്നത് ശരിക്കും ശ്രമകരമായിരുന്നു. സാധാരണ വേണ്ട റണ്‍വേയുടെ പാതി ദൂരം മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളു. എന്തായാലും 124 യാത്രക്കാരുമായി വിമാനം അപകടം കൂടാതെ നിലത്തിറക്കാനായത് പൈലറ്റിന്റെ ഭാഗ്യം.

റണ്‍വേയുടെ അറ്റത്ത് ചെന്നാണ് വിമാനം നിന്നത്. അല്‍പം കൂടി മുന്നോട്ട് പോയിരുന്നെങ്കില്‍ വന്‍ അപകടം തന്നെ സംഭവിച്ചേനെ. എന്തായാലും വിമാനത്തിലെ ജീവനക്കാര്‍ക്ക് സംഭവം എന്താണെന്ന് ആദ്യം പിടികിട്ടിയിരുന്നില്ല. ബ്രാന്‍സണ്‍ എയര്‍പോര്‍ട്ടില്‍ എത്തി എന്ന് യാത്രക്കാരോടൊക്കെ അവര്‍ പറയുകയും ചെയ്തു. അപ്പോഴാണ് ഒരു ചെറു പുഞ്ചിരിയുമായി പൈലറ്റ് കടന്നുവരുന്നത്.'ക്ഷമിക്കണം. നമ്മിളിപ്പോള്‍ മറ്റൊരു എയര്‍പോര്‍ട്ടിലാണ് ഇറങ്ങിയിരിക്കുന്നത് ' എന്ന് പറഞ്ഞപ്പോഴാണ് സംഭവം മനസ്സിലായത്.

ചെറിയ വിമാനങ്ങള്‍ക്ക് മാത്രം ഇറങ്ങാനുള്ളതരം വിമാനത്താവളമായിരുന്ന ടാനി കൗണ്ടിയിലേത്. എന്തായും സംഭവത്തെക്കുറിച്ച് അമേരിക്കയിലെ വ്യോമയാന വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ടാനി കൊണ്ടി എയര്‍ പോര്‍ട്ടില്‍ നിന്ന് ബ്രാന്‍സണ്‍ എയര്‍പോര്‍ട്ടിലേക്ക് വെറും 11 കിലോമീറ്ററിന്റെ ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളു. യാത്രക്കാരെ ഒടുവില്‍ റോഡ് മാര്‍ഗ്ഗമാണ് ബ്രാന്‍സണില്‍ എത്തിച്ചത്.

English summary
Pilots grounded after landing at wrong airport.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X