കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തിന്റെ പരമാധികാരം ആദരിക്കണം; പാകിസ്താനോട് ചൈന, സഖ്യകക്ഷിയും കൈവിട്ടു

Google Oneindia Malayalam News

ദില്ലി: പാകിസ്താന്റെ സഖ്യരാജ്യമാണ് ചൈന. എന്നാല്‍ ചൈന പാകിസ്താന് കടുത്ത ഭാഷയില്‍ ചില നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര ബന്ധങ്ങള്‍ തകരുന്ന തരത്തില്‍ പ്രവര്‍ത്തിക്കരുതെന്നാണ് ചൈന പാകിസ്താനോട് പറഞ്ഞിരിക്കുന്നത്.

Pakis

ഇന്ത്യയും പാകിസ്താനും തമ്മില്‍ ബന്ധം വഷളായിരിക്കെയാണ് ചൈനയുടെ ഉപദേശം. ഇന്ത്യയുമായി സൈനിക ബന്ധം തീര്‍ത്തും വഷളായ ഘട്ടത്തില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും പാക് വിദേശകാര്യ മന്ത്രി മഹ്മൂദ് ഖുറേഷി ചൈനീവ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നു.

മറ്റു രാജ്യങ്ങളുടെ പരമാധികാരം ആദരിക്കപ്പെടണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി പാക് മന്ത്രിയോട് പറഞ്ഞു. അന്താരാഷ്ട്ര ബന്ധങ്ങള്‍ താളം തെറ്റുന്ന തരത്തിലുള്ള പ്രവര്‍ത്തനം ചൈന ആഗ്രഹിക്കുന്നില്ലെന്നും ചൈനീസ് മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞദിവസം ചൈനയില്‍ നടന്ന ത്രിരാഷ്ട്ര സമ്മേളനത്തിലും പാകിസ്താനെതിരായ വികാരമാണ് ഉയര്‍ന്നത്. ഇന്ത്യ, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് യോഗത്തില്‍ സംബന്ധിച്ചത്. ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്താന്‍ വ്യോമാക്രമണം നടത്തിയത് വിവാദമായിരുന്നു. ഈ ഘട്ടത്തിലാണ് പാകിസ്താനെതിരെ ത്രിരാഷ്ട്ര പ്രതിനിധികള്‍ പ്രസ്താവന ഇറക്കിയത്.

ഐക്യരാഷ്ട്രസഭയില്‍ പാകിസ്താനെതിരായ നീക്കങ്ങള്‍ ചൈനയുടെ ഇടപെടല്‍ മൂലം തടയപ്പെട്ടിരുന്നു. എന്നാല്‍ ചൈനയും പാകിസ്താനെ ഏറെകാലം സംരക്ഷിക്കില്ലെന്ന സൂചനയാണ് ചൈനീസ് വിദേശകാര്യ മന്ത്രിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

English summary
Sovereignty Should Be Respected, China Tells Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X