ശൂന്യാകാശത്തേക്ക് പോകാന്‍ ലിഫ്റ്റ് ഒരുങ്ങുന്നു!!!
ടൊറന്റോ: ശൂന്യാകാശത്തേക്ക് പോകാന്‍ ഒരു ലിഫ്റ്റ് ആയാലോ..? ഇങ്ങനെയൊരു സ്വപ്‌നം നിങ്ങള്‍ കണ്ടിട്ടുണ്ടോ..? എന്നാല്‍ സ്വപ്‌നങ്ങളില്‍ ഒതുങ്ങുന്നതല്ല ഒന്നും. എല്ലാം സാധ്യമാകും എന്നു തെളിയിച്ചിരിക്കുകയാണ് കനേഡിയന്‍ കമ്പനി. ലോകത്തെ ആദ്യത്തെ സ്‌പേസ് എലവേറ്റര്‍ നിര്‍മ്മിക്കാന്‍ കനേഡിയന്‍ കമ്പനി ഒരുങ്ങുന്നു.
ആകാശം തൊടുംവിധമായിരിക്കും പുതിയ ലിഫ്റ്റ് വരുന്നത്. ഭൂമിയില്‍നിന്നും 20 കിലോമീറ്റര്‍ ഉയരത്തിലുള്ള സ്‌പേസ് എലവേറ്ററാണ് നിര്‍മ്മിക്കാന്‍ പോകുന്നത്. സിംഗിള്‍ സ്‌റ്റേജിലൂടെ തന്നെ ഇതുവഴി ശൂന്യാകാശ വാഹനങ്ങളെ ഭ്രമണപഥത്തിലെത്തിക്കാം. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്നറിയപ്പെടുന്ന ബുര്‍ജ് ഖലീഫയേക്കാല്‍ 20 മടങ്ങ് ഉയരം ഈ കെട്ടിടത്തിന് ഉണ്ടാകും.

സ്‌പേസ് എലവേറ്റര്‍
ലോകത്തെ ആദ്യത്തെ സ്‌പേസ് എലവേറ്റര്‍ നിര്‍മ്മിക്കുന്നത് കനേഡിയന്‍ കമ്പനിയാണ്. 20 കിലോമീറ്റര്‍ ഉയരമാണ് ഇതിനുണ്ടാകുക.

ശൂന്യാകാശവാഹനങ്ങള്‍
ശൂന്യാകാശവാഹനങ്ങളുടെ ടേക്ക് ഓഫിനും ലാന്‍ഡിങ്ങിനും എലവേറ്റര്‍ ടവറില്‍ സൗകര്യമൊരുക്കുന്നതാണ്. അത്തരത്തിലായിരിക്കും കെട്ടിടത്തിന്റെ രൂപകല്പന. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ റോക്കറ്റ് ലോഞ്ചിങ്ങ് ചെലവ് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പറയുന്നത്.

പദ്ധതിക്കു പിന്നില്‍
ഓന്റാറിയോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തോത് ടെക്‌നോളജിയാണ് ഇത്തരമൊരു പദ്ധതിക്കു പുറകില്‍.

കാറ്റില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കാം
കാറ്റില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും കമ്മ്യൂണിക്കേഷന്‍ ആവശ്യങ്ങള്‍ക്കും എലവേറ്റര്‍ പ്രയോജനപ്പെടുത്താം. ശൂന്യാകാശവാഹനങ്ങളുടെ ഇന്ധനം തീര്‍ന്നാല്‍ എലവേറ്റര്‍ ടവറിലെത്തി ഇന്ധനം നിറയ്ക്കാനും സാധിക്കും.

സ്‌പേസ് എലവേറ്റര്‍ എന്ന ആശയം
1895ല്‍ റഷ്യന്‍ ഗവേഷകനായ കോണ്‍സ്്റ്റാന്റിന്‍ സിയോല്‍കോവ്‌സ്‌കിയാണ് സ്‌പേസ് എലവേറ്റര്‍ എന്ന ആശയം ആദ്യം അവതരിപ്പിച്ചത്.












Click it and Unblock the Notifications