ക്രിസ്മസ് സമ്മാനങ്ങളുമായി സ്‌പെയ്‌സ് ഏക്‌സിന്റെ ഡ്രാഗണ്‍ ക്യാപ്‌സൂള്‍ ബഹിരാകാശനിലയത്തിലേക്ക്!!
വാഷിംഗ്ടണ്‍: ക്രിസ്മസ് ഇങ്ങ് ഭൂമിയില്‍ മാത്രമല്ല ആഘോഷിക്കുന്നത്. അങ്ങ് ബഹിരാകാശത്തും അത് ആഘോഷിക്കാം. ഇത് തെളിയിച്ചിരിക്കുകയാണ് എലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ്. അവരുടെ രണ്ടാമത്തെ ബഹിരാകാശയാനവും ഭ്രമണപഥത്തില്‍ എത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള സാമഗ്രികളുമായി ഡ്രാഗണ്‍ രണ്ട് ക്യാപ്‌സൂള്‍ ഇന്നലെയാണ് വിജയകരമായി വിക്ഷേപിച്ചത്. ഒരേസമയം രണ്ട് ബഹിരാകാശ ദൗത്യങ്ങള്‍ ബഹിരാകാശത്ത് തുടരുന്ന ആദ്യത്തെ ബഹിരാകാശ കമ്പനിയായി മാറിയിരിക്കുകയാണ് സ്‌പേസ് എക്‌സ്.
ഈ ഡ്രാഗണ്‍ ക്യാപ്‌സൂളില്‍ നിറയെ ശാസ്ത്ര പരീക്ഷണങ്ങളും, ക്രിസ്മസ് ട്രീറ്റുകളും സമ്മാനങ്ങളുമായിരിക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്കാണ് ഇത് എത്തിച്ച് നല്‍കുന്നത്. നേരത്തെ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഈ ദൗത്യം മാറ്റിവെച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത് വിജയകരമായി വിക്ഷേപിക്കുകയായിരുന്നു. ഡ്രാഗണ്‍ ടുവില്‍ 2900 കിലോ ഗ്രാം സാമഗ്രികളാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയച്ചത്. ദീര്‍ഘകാലം ബഹിരാകാശത്ത് ചെലവഴിക്കേണ്ടി വരുന്ന ശാസ്ത്രജ്ഞര്‍ക്ക് അനുഭവപ്പെടുന്ന കണ്ണ്, അസ്ഥി എന്നിവയ്ക്കുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ 40 ചുണ്ടെലികളേയും അയച്ചിട്ടുണ്ട്.
്അതേസമയം ഡ്രാഗണ്‍ ക്യാപ്‌സൂള്‍ സ്‌പേസ് എക്‌സിന് വേണ്ടിആദ്യ പര്യവേഷണം ഉടന്‍ നടത്തുമെന്നാണ് സൂചന. ഇത് നാസ ടെലിവിഷനില്‍ സംപ്രേഷണം ചെയ്യും. ക്രിസ്മസ് വിരുന്നിനായി ക്രാന്‍ബറി സോസും ഐസിംഗ് ട്യൂബുകളും റോസ്റ്റ് ചെയ്ത ടര്‍ക്കികളെയും ഷോര്‍ട്ട് ബ്രഡ് കൂക്കീസും കോണ്‍ബ്രെഡ് ഡ്രെസ്സിംഗും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ആദ്യമായിട്ടാണ് അപ്‌ഗ്രേഡ് ചെയ്ത ക്യാപ്‌സുകള്‍ ചരക്കുകള്‍ നിറച്ച ബഹിരാകാശ ദൗത്യത്തിനായി സ്‌പേസ് എക്‌സ് നടത്തുന്നത്. മൊത്തത്തില്‍ സ്‌പേസ് എക്‌സ് ചരക്കുകളുമായി വിക്ഷേപിക്കുന്ന 21ാമത്തെ ദൗത്യമാണിത്.
സ്‌പേസ് എക്‌സിന്റെ മുന്‍ ബഹിരാകാശ വാഹനങ്ങളേക്കാള്‍ കൂടുതല്‍ ഭാരം വഹിക്കാന്‍ കഴിവുള്ളവയാണ് ഡ്രാഗണ്‍ ക്യാപ്‌സൂളുകള്‍. അഞ്ച് തവണ പുനരുപോയിക്കാന്‍ സാധിക്കും. 75 ദിവസം ബഹിരാകാശ നിലയത്തില്‍ ഇവയ്ക്ക് തങ്ങാനാവു. 26 മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന യാത്രയ്ക്ക് ശേഷമാണ് ഈ ക്യാപ്‌സൂള്‍ ബഹിരാകാശ നിലയില്‍ എത്തിച്ചേരുക. ഇതിന് സ്വമേധയാ പ്രവേശിക്കാനാവുമാവും. നേരത്തെയുള്ളവയെ യന്ത്ര കൈകള്‍ ഉപയോഗിച്ച് പിടിച്ചെടുക്കേണ്ടതുണ്ടായിരുന്നു. ഇവ ഒരുമാസത്തോളം ബഹിരാകാശത്ത് തങ്ങിയ ശേഷം ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ച ഭാഗം ഉപയോഗിച്ച് സ്വയം വേര്‍പ്പെടുത്തുകയും അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുകയും ചെയ്യും.