ചരിത്രം കുറിച്ച് അമേരിക്ക..! ക്രൂ ഡ്രാഗൺ പേടകം സുരക്ഷിതമായി ഭൂമിയെ തൊട്ടു, 45 വർഷത്തിന് ശേഷം
വാഷിംഗ്ടണ്‍: നാസയാത്രികരുമായി ബഹിരാകാശ നിലയത്തില്‍ നിന്നും പുറപ്പെട്ട അമേരിക്കയുടെ ആദ്യത്തെ ക്രൂ സ്പേസ് ഷിപ്പ് സുരക്ഷിതമായി ഭൂമിയെ തൊട്ടു. ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 12.18 ഫ്ളോറിഡയ്ക്ക് സമീപമുള്ള അറ്റ്ലാന്റിക് സമുദ്രത്തിലാണ് ലാന്‍ഡ് ചെയ്തത്. ഇലോണ്‍ മസ്കിന്റെ സ്പേസ് കമ്പനിയാണ് ക്രൂ ഡ്രാഗണ്‍ പേടകത്തിന് പിന്നില്‍. അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ നിന്നും നാസയുടെ സഞ്ചാരികളുമായാണ് പേടകം യാത്ര തിരിച്ചത്.

സ്വകാര്യ മേഖലയിലെ റോക്കറ്റും മനുഷ്യപേടകവും ഉപയോഗിച്ച് പൂര്‍ത്തിയാക്കിയ ആദ്യത്തെ ബഹിരാകാശ ദൗത്യമാണിത്. സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റില്‍ മേയ് 30നാണ് ക്രൂ ഡ്രാഗണ്‍ പേടകം വിക്ഷേപിച്ചത്. നാസയുടെ ബോബ് ബെന്‍കെനും ഡഗ് ഹാര്‍ലിയുമാണ് ക്രൂ ഡ്രാഗണിലെ സഞ്ചാരികള്‍.
രണ്ട് മാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷമാണ് ഇവര്‍ ഭൂമിയിലേക്ക് തിരിച്ചെത്തുന്നത്.
Recommended Video
1975 ല്‍ അമേരിക്കയുടെ അപ്പോളോ സോയ്സ് മിഷന് ശേഷമുള്ള ആദ്യത്തെ വാട്ടര്ലാന്ഡിംഗാണ് സ്പേസ് ഷിപ്പിന്റേത്. അതായത് 45 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ദൗത്യം പൂര്‍ത്തിയാക്കിയ ബഹിരാകാശ സഞ്ചാരവാഹനം കടലില്‍ പതിച്ചിരിക്കുന്നത്. ഈ മിഷന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് അഭിമാനുണ്ടെന്ന് യാത്രകരില്‍ ഒരാളായ ഡഗ് ഹാര്‍ലി പറഞ്ഞു. രണ്ട് ബഹിരാകാശ സഞ്ചാരികള്‍ക്കൊപ്പം ഏകദേശം 150 കിലോ ഗ്രാം വരുന്ന വസ്തുക്കള്‍ ഭൂമിയിലേക്ക് പതിച്ചെന്നാണ് റിപ്പോര്‍ട്ട്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications