കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രം കുറിച്ച് സ്‌പേസ് എക്‌സ്, നാല് ബഹിരാകാശ ശാസ്ത്രജ്ഞരെ സ്‌പേസ് സ്റ്റേഷനിലെത്തിച്ചു!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ബഹിരാകാശ ശാസ്ത്ര മേഖലയില്‍ പുതിയ നേട്ടം കുറിച്ച് സ്‌പേസ് എക്‌സ്. നാല് ബഹിരാകാശ ശാസ്ത്രജ്ഞരെ അന്താരാഷ്ട്ര ബഹിരാകാശ നിലയില്‍ എത്തിച്ചിരിക്കുകയാണ് സ്‌പേസ് എക്‌സ്. ഇതോടെ സ്വകാര്യ ഉടമസ്ഥതയിലുള്ള ബഹിരാകാശ വാഹനം ഉപയോഗിച്ച് ശാസ്ത്രജ്ഞരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിക്കുന്ന ആദ്യ സമ്പൂര്‍ണ ദൗത്യമായും ഇത് മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കെന്നഡി സ്‌പേസ് സ്റ്റേഷനില്‍ നിന്ന് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റ് ശാസ്ത്രജ്ഞരെയും വഹിച്ച് ക്രൂ വണ്‍ പേടകവുമായി കുതിച്ചുയര്‍ന്നത്.

1

അമേരിക്കന്‍ ശാസ്ത്രജ്ഞരായ മെക് ഹോപ്കിന്‍സ്, ഷാനന്‍ വാക്കര്‍, വിക്ടര്‍ ഗ്ലോവര്‍ എന്നിവര്‍ക്ക് പുറമേ ജാപ്പനീസ് ശാസ്ത്രജ്ഞനായ സോയിച്ചി നോഗുച്ചിയുമാണ് ബഹിരാകാശ വാഹനത്തില്‍ ഉണ്ടായിരുന്നത്. തുടക്കത്തില്‍ കാബിന്‍ ടെമ്പറേച്ചര്‍ കണ്‍ട്രോള്‍ സിസ്റ്റത്തിന് ചെറിയ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇത് വളരെ പെട്ടെന്ന് തന്നെ പരിഹരിച്ചെന്നും സ്‌പേസ് എക്‌സ് പ്രസിഡന്റ് ഗ്ലൈന്‍ ഷോട്ട്‌വെല്‍ പറഞ്ഞു. ബഹിരാകാശ വാഹനം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഗ്ലൈന്‍ പറഞ്ഞു. അതേസമയം ഇവര്‍ ആറ് മാസത്തോളം ബഹിരാകാശത്ത് തങ്ങും. വിവിധ പര്യവേഷണങ്ങളും നടത്തിയേക്കും.

സ്‌പേസ് എക്‌സ് നേരത്തെ രണ്ട് പരീക്ഷണ ദൗത്യങ്ങളും നിര്‍വഹിച്ചിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് സ്‌പേസ് എക്‌സ് ഉടമ എലോണ്‍ മസ്‌ക് വിക്ഷേപണ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് വിക്ഷേപണം നേരിട്ട് കാണാനായി എത്തിയിരുന്നു. അതേസമയം സര്‍ക്കാര്‍ ഏജന്‍സിയുമായി സഹകരിച്ച് റോക്കറ്റുകളും ബഹിരാകാശ വാഹനങ്ങളും നിര്‍മിക്കാനുള്ള സ്വകാര്യ മേഖലയുടെ നീക്കത്തിന് ഈ വിക്ഷേപണം ഊര്‍ജം പകരുമെന്നാണ് വിലയിരുത്തല്‍. അതേസമയം ബഹിരാകാശ വാഹനങ്ങളുടെയും ശാസ്ത്രജ്ഞരുടെയും സഞ്ചാരങ്ങള്‍ നാസ ഉപഗ്രഹങ്ങള്‍ വഴി വീക്ഷിക്കും.

Recommended Video

cmsvideo
ചന്ദ്രനിലേയ്ക്ക് ആളില്ലാ ബഹിരാകാശ പേടകം അയയ്ക്കാന്‍ UAE | Oneindia Malayalam

നേരത്തെ റഷ്യക്കും അമേരിക്കയ്ക്കും മാത്രം സാധ്യമായിരുന്ന നേട്ടമാണിത്. ബഹിരാകാശ ശാസ്ത്രജ്ഞര്‍ സീറ്റുകളില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ നേരത്തെ സ്‌പേസ് എക്‌സ് പുറത്തുവിട്ടിരുന്നു. യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും നേട്ടത്തെ അഭിനന്ദിച്ചു. ശാസ്ത്രത്തിന്റെ കരുത്തിനുള്ള തെളിവാണിതെന്നും, നമ്മുടെ നിശ്ചയദാര്‍ഢ്യം കൊണ്ട് എന്ത് നേടാന്‍ സാധിക്കുമെന്ന് ഇതിലൂടെ വ്യക്തമായെന്നും ബൈഡന്‍ പറഞ്ഞു. മഹത്തരം എന്നാണ് പ്രസിഡന്റ് ട്രംപ് പറഞ്ഞത്. നാസയുടെ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് സ്‌പേസ് എക്‌സിന്റെ സഹായം കൂടി ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 8 ബില്യണിലധികം ഈ പദ്ധതിയില്‍ ചെലവിട്ടിട്ടുണ്ട്

English summary
spacex launches new mission, sent 4 astronauts into space
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X