• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വൃദ്ധരെ മയക്കി കിടത്തും, ഐസിയു യുവാക്കള്‍ക്ക്, സ്‌പെയിനില്‍ ഭീകര കാഴ്ച്ച, കണ്ണീര്‍വാര്‍ത്ത് നഗരം!!

മാഡ്രിഡ്: സ്‌പെയിനില്‍ മരണസംഖ്യ കുതിക്കുന്നതിനിടെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. രോഗം ബാധിച്ച വൃദ്ധരെ അവഗണിക്കുന്ന രീതിയാണ് സ്‌പെയിനിലെ ഡോക്ടര്‍മാരും സര്‍ക്കാരും പുറത്തെടുക്കുന്നത്. ഇതുവരെ 1,20000 പേര്‍ക്കാണ് സ്‌പെയിനില്‍ രോഗം ബാധിച്ചത്. അതേസമയം സ്‌പെയിനില്‍ ആരോഗ്യ മേഖല മികച്ചതാണെന്ന് പൊതുവേ റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇവിടെ കെയര്‍ ഹോമുകളും വയോജനങ്ങളെ താമസിപ്പിക്കുന്ന കേന്ദ്രങ്ങളും കൊറോണയ്ക്ക് മുന്നില്‍ കീഴടങ്ങിയിരിക്കുകയാണ്. ആശുപത്രികള്‍ ഭൂരിഭാഗവും വൃദ്ധരെ പരിചരിക്കാനാവില്ലെന്ന് പറഞ്ഞ് മടക്കി അയക്കുകയാണ്.

60 കഴിഞ്ഞവരെ കൊറോണ കൂടുതലായി ബാധിക്കുമെന്ന റിപ്പോര്‍ട്ടുകളൊന്നും സ്‌പെയിന്‍ കണ്ട ഭാവം നടിച്ചിട്ടില്ല. വൃദ്ധരെ രക്ഷിക്കാനാവില്ലെന്ന മനോഭാവത്തിലാണ് രാജ്യത്തെ ആശുപത്രികളും ഡോക്ടര്‍മാരും. ആ നേരം കൊണ്ട് കൂടുതല്‍ യുവാക്കളെ രക്ഷിക്കാമെന്നാണ് ഇവരുടെ വിലയിരുത്തല്‍. സ്‌പെയിനില്‍ വൃദ്ധസദനകള്‍ നിരവധിയുണ്ട്. ഇതിലൂടെ നല്ലൊരു വരുമാനവും രാജ്യത്തിന് ലഭിക്കുന്നുണ്ട്. എന്നിട്ടും ഇവരെ തിരിഞ്ഞുനോക്കാന്‍ പോലും ഡോക്ടര്‍മാര്‍ തയ്യാറാവുന്നില്ല. പല കെയര്‍ ഹോമുകളിലും വൃദ്ധരെ പരിചരിക്കാനുള്ള മെഡിക്കല്‍ ഉപകരണങ്ങളില്ല. ഇവര്‍ രോഗം വന്നാല്‍ മരിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് കെയര്‍ ഹോം അധികൃതര്‍ പറഞ്ഞു.

പലയിടത്തും രോഗലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍ തന്നെ വൃദ്ധര്‍ അവശരാകും. ഇത് ഒരിടത്ത് മാത്രം നടക്കുന്ന കാര്യമല്ല. രാജ്യത്തൊട്ടാകെ ഉള്ള പ്രതിഭാസമാണ്. ഡോക്ടര്‍മാര്‍ ഇവരെ ചികിത്സിച്ച് ഭേദമാക്കാനാവില്ലെന്ന് കണ്ടാല്‍ മയക്കി കിടത്തുകയാണ് പതിവ്. അതിനുള്ള മരുന്നോ ഇഞ്ചക്ഷനോ നല്‍കും. എത്ര നേരം അവര്‍ ആ രീതിയില്‍ തുടരുമെന്ന് മാത്രമാണ് പിന്നീട് അറിയാനുള്ളത്. ബോധം പിന്നീട് വരാറില്ല. പലപ്പോഴും ഈ മയക്കത്തില്‍ തന്നെ മരിച്ചുപോവുകയാണ് ഉണ്ടാവാറുള്ളത്. സ്‌പെയിനില്‍ എല്ലാ ആശുപത്രിയിലും ഐസിയു യുവാക്കള്‍ക്ക് മാത്രമാണ് നല്‍കുന്നത്. ബാഴ്‌സലോണയില്‍ നിന്നുള്ള മരിയ ജോസ് ആല്‍വരസ് ഇക്കാര്യം സ്ഥിരീകരിച്ചു. ഇവരുടെ 85കാരിയായ അമ്മ ബാഴ്‌സലോണയ്ക്ക് സമീപമുള്ള വീട്ടിലാണ്. ആശുപത്രി ലഭിച്ചിട്ടില്ല.

ഇത് വളരെ ദു:ഖകരമായ കാര്യമാണ്. ഈ വൃദ്ധരൊന്നും ജീവിതത്തില്‍ ഇത്ര ദൗര്‍ഭാഗ്യകരമായ കാര്യങ്ങള്‍ അര്‍ഹിച്ചിരുന്നില്ലെന്ന് പലരും പറയുന്നു. അതേസമയം സ്പാനിഷ് സര്‍ക്കാര്‍ എല്ലാ ചോദ്യങ്ങളെയും അവഗണിക്കുകയാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ പറയുന്നത്, പല വീടുകളിലെയും പകുതിയിലേറെ താമസക്കാര്‍ ഐസൊലേഷനിലാണെന്നാണ്. സര്‍ക്കാരിന്റെ മൂന്നില്‍ രണ്ട് ഭാഗം തൊഴിലാളികളെയും വൈറസിനെ തുടര്‍ന്ന് വീടുകളിലേക്ക് അയച്ചിരിക്കുകയാണ്. ഇതുവരെ 11000 പേര്‍ മരിച്ചതും സ്‌പെയിനെ ആശങ്കപ്പെടുത്തുന്നുണ്ട്. മാഡ്രിഡിലെ നഴ്‌സിംഗ് ഹോമില്‍ മൂവായിരത്തിലധികം മരണങ്ങളാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്.

മാഡ്രിഡില്‍ എത്ര വൃദ്ധര്‍ മരിച്ചെന്ന് ഇപ്പോഴും വ്യക്തമല്ല. എന്നാല്‍ മൂവായിരം പേരും കൊറോണ വന്നല്ല മരിച്ചതെന്ന് സൂചനയുണ്ട്. രണ്ടായിരത്തോളം പേര്‍ ഇത്തരത്തിലാണ് മരിച്ചത്. മാഡ്രിഡിലെ ലെഗാനസില്‍ മാര്‍ച്ച് 15 മുതല്‍ 46 പേരാണ് മരിച്ചത്. ചെറിയൊരു മേഖലയാണ് ലെഗാനസ്. സ്‌പെയിന്‍ ഇത്രയും വലിയ രോഗത്തെ നേരിടാന്‍ സജ്ജമായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സ്റ്റാഫുകളും ടെസ്റ്റിംഗ് കിറ്റുകള്‍ സ്‌പെയിനില്‍ വളരെ കുറവാണ്. സൈന്യത്തെ ഓരോ വീടും അണുവിമുക്തമാക്കാന്‍ സ്‌പെയിന്‍ ഇറക്കിയിട്ടുണ്ട്. ഇവര്‍ മൃതദേഹങ്ങളുടെ വലിയൊരു നിര തന്നെയാണ് പലയിടത്തും കണ്ടെത്തിയിിരിക്കുന്നത്. കെയര്‍ ഹോമുകളില്‍ 40 ശതമാനത്തിലധികം മരണമാണ് സ്‌പെയിനില്‍ രേഖപ്പെടുത്തിയത്. കാറ്റലോണിയ മേഖലയില്‍ കെയര്‍ ഹോമുകളിലെ 31 ശതമാനം പേര്‍ക്കും കൊറോണ രോഗ ലക്ഷണങ്ങളുണ്ട്. 511 മരണങ്ങള്‍ ഇതുവരെ മേഖലയില്‍ രേഖപ്പെടുത്തി.

English summary
spain avoiding old people icu only for youths
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X