കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈന മാത്രമല്ല സ്‌പെയിനും.... മരണനിരക്കുകള്‍ മറച്ചുവെച്ചു, കാറ്റലോണിയയിലും മാഡ്രിഡിലും ഭീകരം!!

Google Oneindia Malayalam News

മാഡ്രിഡ്: കൊറോണവൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ചൈന മാത്രമല്ല മറച്ചുവെച്ചത്. ആ നിരയിലേക്ക് സ്‌പെയിനും എത്തുന്നുവെന്നാണ് സൂചന. ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതിനേക്കാള്‍ എത്രയോ കൂടുതലാണ് മരണനിരക്കെന്ന് പ്രാദേശിക ഭരണനേതൃത്വം പറയുന്നു. സ്‌പെയിന്‍ കൃത്യമായി മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്തില്ലെന്നാണ് വെളിപ്പെടുന്നത്. ഇതുവരെ 20453 പേരാണ് സ്‌പെയിനില്‍ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 410 പേര്‍ മരിച്ചു. ഇതുവരെ 195944 കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളും ഇതിനിടെ മയപ്പെടുത്തിയിട്ടുണ്ട്. പക്ഷേ യൂറോപ്പിലെ തന്നെ ഏറ്റവും ഉയര്‍ന്ന മരണനിരക്ക് ഉണ്ടായിട്ടും യഥാര്‍ത്ഥ കണക്കുകള്‍ ഇതല്ലെന്നാണ് വ്യക്തമാകുന്നത്.

1

യൂറോപ്പില്‍ ഇറ്റലി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണനിരക്കുള്ള രാജ്യമാണ് സ്‌പെയിന്‍. എന്നാല്‍ ലോകാരോഗ്യ സംഘടന പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പ്രകാരമാണ് മരണനിരക്ക് കണക്കാക്കിയതെന്ന് സ്പാനിഷ് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളും മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളും പ്രകാരം വളരെ അധികമാണ് സ്‌പെയിനിലെ മരണനിരക്ക്. 2700ഓളം മരണങ്ങള്‍ കൂടി ഔദ്യോഗിക കണക്കില്‍ ഉള്‍പ്പെടുത്താനുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്‌പെയിനിലെ അഞ്ച് പ്രാദേശിക മേഖലകളിലെങ്കിലും മരണങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. കാറ്റലോണിയയും മാഡ്രിഡും ആശുപത്രിക്ക് പുറത്ത് സംഭവിച്ച മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. കാറ്റലോണിയയും മാഡ്രിഡും സ്‌പെയിനില്‍ കൊറോണ ശക്തമായി ബാധിച്ച സംസ്ഥാനങ്ങളാണ്.

കഴിഞ്ഞ ആഴ്ച്ച മാത്രം മാഡ്രിഡില്‍ 3500 പേര്‍ കെയര്‍ ഹോമുകളില്‍ മരിച്ച് വീണിട്ടുണ്ട്. ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു. എന്നാല്‍ ഇവരെ പരിശോധിക്കാന്‍ ഭരണകൂടം തയ്യാറായില്ല. മാര്‍ച്ച് എട്ട് മുതല്‍ 781 പേരാണ് കെയര്‍ ഹോമുകളില്‍ മരിച്ചത്. ഇതുവരെ മാഡ്രിഡില്‍ മാത്രം 7000 പേര്‍ മരിച്ചു. പ്രായമായവരില്‍ നല്ലൊരു ശതമാനം കെയര്‍ ഹോമുകളിലാണ് ഉള്ളത്. ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. ആരോഗ്യ അധികൃതരും മടക്കി അയക്കുകയാണ്. യാതൊരു ടെസ്റ്റും നടത്താതെ നിരവധി പേര്‍ മരിച്ചതായി പ്രതിപക്ഷ നേതാവ് യുവാന്‍ ലൂയിസ് സ്റ്റീഗ്മാന്‍ ആരോപിച്ചു. ഇവരൊക്കെ ആരാണെന്നും ഇയാള്‍ ചോദിച്ചു.

രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവ് പാബ്ലോ കസാഡോ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിനെതിരെ രംഗത്തെത്തി. യഥാര്‍ത്ഥ മരണനിരക്കുകളേക്കാള്‍ ഇരട്ടിയാണ് ഇപ്പോഴുള്ള മരണനിരക്ക്. ഇത് സത്യമാണെന്ന് പറയാനുള്ള ധൈര്യം സാഞ്ചസ് കാണിക്കണമെന്നും കസാഡോ പറഞ്ഞു. അതേസമയം കാറ്റലോണിയന്‍ പ്രസിഡന്റ് ക്വിം തോറ മരണനിരക്ക് പുനര്‍ ക്രമീകരിച്ചതായി വ്യക്തമാക്കി. രണ്ടായിരം പേരെ കൂടുതലായി ഉള്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് സത്യം അറിയാനുള്ള അവകാശമുണ്ടെന്നും തോറ പറഞ്ഞു. എന്നാല്‍ നിയന്ത്രണങ്ങളൊക്കെ പിന്‍വലിച്ച ശേഷം യഥാര്‍ത്ഥ കണക്കുകള്‍ സ്‌പെയിന്‍ പുറത്തുവിടുമെന്നാണ് സൂചന.

English summary
spain death number far higher than reported
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X