13കാരന്‍ അധ്യാപകനെ ക്ലാസ് മുറിയില്‍ കുത്തിക്കൊന്നു
ബാഴ്‌സലോണ : അധ്യാപകനെ വിദ്യാര്‍ത്ഥി ക്ലാസ്മുറിയില്‍ കുത്തിക്കൊന്നു. ക്ലാസ്മുറിയിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് വിദ്യാര്‍ത്ഥി അധ്യാപകനെ കുത്തിയത്. സ്‌പെയിനിലെ ബാഴ്‌സിലോണയിലുള്ള ജോണ്‍ ഫുസ്റ്റര്‍ സെക്കണ്ടറി സ്‌കൂളിലാണ് സംഭവം.
13കാരനായ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തിനാണ് അധ്യാപകനിരയായത്. ആക്രമണം തടയാന്‍ ശ്രമിച്ച 4 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബ്ലയിഡിന് സമാനമായ ആയുധമാണ് വിദ്യാര്‍ത്ഥി ആക്രമണത്തിനായി ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു.

ക്ലാസ് തുടങ്ങി എതാനും മിനിട്ടുകള്‍ക്കകം വിദ്യാര്‍ത്ഥി അധ്യാപകനെ ആക്രമിക്കുകയായിരുന്നു. എന്നാല്‍ ആക്രമണം ഉണ്ടാകാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.

അധ്യാപകനെ കുത്തിയ വിദ്യാര്‍ത്ഥിയെ കുറിച്ചുള്ള വിവരങ്ങളൊന്നും പോലീസ് പുറത്ത് വിട്ടിട്ടില്ല. ക്ലാസില്‍ സഹപാടികള്‍ തമ്മിലുമാണ്ടായ സംഘര്‍ഷത്തില്‍ അധ്യാപകന്‍ ഇടപെടുമ്പോള്‍ കുത്തേറ്റതാണോ എന്നുള്ള സംശയം ഉയര്‍ന്നിട്ടുണ്ട്. നാല് സഹപാടികള്‍ക്ക് പരിക്കേറ്റിട്ടുള്ള സാഹചര്യത്തിലാണ് ഇത്തരമൊരു സംശയം ബലപ്പെടാന്‍ കാരണം.












Click it and Unblock the Notifications