കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച് ദിവസത്തിനിടെ സ്‌പെയിനില്‍ വീണ്ടും മരണനിരക്ക് ഉയര്‍ന്നു... ഒരു ദിവസം മരിച്ചത് 743 പേര്‍!!

Google Oneindia Malayalam News

മാഡ്രിഡ്: ഒരിടവേളയ്ക്ക് ശേഷം സ്‌പെയിനില്‍ വീണ്ടും മരണനിരക്ക് ഉയരുന്നു. 24 മണിക്കൂറിനിടെ 743 പേരാണ് മരിച്ചുവീണത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. യൂറോപ്പില്‍ കൊറോണയുടെ വീര്യം കുറഞ്ഞ് വരുന്നു എന്ന് കരുതിയിരിക്കുന്നതിനിടെയാണ് വീണ്ടും മരണം വര്‍ധിച്ചിരിക്കുന്നത്. അതേസമയം സ്‌പെയിനില്‍ ഇപ്പോഴും ആശങ്ക ഒഴിഞ്ഞിട്ടില്ല. വൃദ്ധരെ സഹായിക്കാന്‍ ആവശ്യത്തിന് ആശുപത്രി സര്‍വീസുകളില്ല. യുവാക്കളെയാണ് ആശുപത്രികള്‍ ഐസിയുവില്‍ പ്രവേശിച്ചിരിക്കുന്നത്. സ്‌പെയിനില്‍ കെയര്‍ സെന്ററുകളിലും ആവശ്യത്തിന് സൗകര്യമില്ല. വയസ്സായവര്‍ രോഗം ബാധിച്ചാല്‍ മരിക്കുകയെന്ന ഓപ്ഷനാണ് ഇവര്‍ നിര്‍ദേശിക്കുന്നത്. കഠിനമായ കാര്യമാണിത്.

1

ഇതിനിടെ ജപ്പാനില്‍ കൊറോണ ശക്തമായതോടെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കര്‍ശനമായ നിയന്ത്രണങ്ങളും ഇതോടെ നിലവില്‍ വന്നു. സിംഗപ്പൂരില്‍ ഭാഗികമായ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റ് രാജ്യങ്ങളില്‍ സ്റ്റേ അറ്റ് ഹോം നിയമം ശക്തമാക്കിയിരിക്കുകയാണ്. ബ്രിട്ടനില്‍ ബോറിസ് ജോണ്‍സന്റെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയെങ്കിലും ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടായിട്ടില്ല. ജോണ്‍സന് ഇപ്പോഴും കനത്ത പനിയുണ്ട്. ഓക്‌സിജന്‍ നല്‍കാന്‍ വെന്റിലേറ്ററുകളുടെ സഹായവും ലഭ്യമാക്കിയിട്ടുണ്ട്. ആഗോള തലത്തില്‍ രോഗം ബാധിച്ചവരുടെ എണ്ണം 1.3 മില്യണ്‍ കടന്നു. 75000ത്തോളം പേര്‍ ഇതുവരെ മരിച്ചു.

യൂറോപ്പ്യന്‍ യൂണിയന്‍ കൊറോണ അതിശക്തമായി ബാധിച്ച അംഗരാജ്യങ്ങള്‍ക്ക് റെസ്‌ക്യൂ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഇറ്റലിയും സ്‌പെയിനും അടക്കമുള്ള രാജ്യങ്ങള്‍ പര്യാപ്തമാകുമോ എന്ന് വ്യക്തമല്ല. അതേസമയം സ്വിറ്റ്‌സര്‍ലന്‍ഡില്‍ മരണനിരക്ക് 641 ആയി. 57 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. 22242 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. നൈജീരിയയില്‍ പ്രമുഖ നടിയെ ലോക്ഡൗണ്‍ ലംഘിച്ചതിന് അറസ്റ്റ് ചെയ്തു. തലസ്ഥാന നഗരിയായ ലാഗോസിലാണ് സംബവം. ഫുന്‍കെ അകിന്‍ദെലെ അതിഥികള്‍ക്കായി ലോക്ഡൗണ്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അറസ്റ്റുണ്ടായത്.

ലോകാരോഗ്യ സംഘടന ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി രംഗത്ത് വന്നിട്ടുണ്ട്. നിയന്ത്രണങ്ങള്‍ വളരെ വേഗത്തില്‍ ലഘൂകരിക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സംഘടന പറഞ്ഞു. തല്‍ക്കാലം ലോക്ഡൗണ്‍ അടക്കമുള്ളവ പിന്‍വലിക്കാതിരിക്കുന്നതാണ് നല്ലതെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. മലേഷ്യയില്‍ പുതിയ 170 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 3963 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ഇറാനില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. 24 മണിക്കൂറില്‍ 133 പേരാണ് മരിച്ചത്. ഇതുവരെ 3872 പേരാണ് മരിച്ചത്. 62589 പേര്‍ക്ക് ഇറാനില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്തോനേഷ്യയില്‍ 247 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 12 പേര്‍ കൂടി മരിച്ചു. ഫിലിപ്പൈന്‍സില്‍ 14 പേരാണ് മരിച്ചത്.

English summary
spain reports 743 new coronavirus deaths
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X