കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇങ്ങനെയുണ്ടോ സ്ത്രീകള്‍? സരിതയെ വെല്ലുന്ന സ്പെയിന്‍ രാജകുമാരി...

Google Oneindia Malayalam News

മാഡ്രിഡ്: സാമ്പത്തിക ക്രമക്കേടും നികുതി വെട്ടിപ്പും നടത്തിയതിന് സ്‌പെയിന്‍ രാജകുമാരിയും ഭര്‍ത്താവും വിചാരണ നേരിടുന്നു. സ്‌പെയിനിലെ ക്രിസ്റ്റീന രാജകുമാരിയാണ് വിചാരണ നേരിടുന്നത്. നികുതി വെട്ടിപ്പ് നടത്തിയതിന് എട്ട് വര്‍ഷം വരെ ഇവര്‍ക്ക് തടവ് ശിക്ഷ ലഭിച്ചേക്കാം.

1975ല്‍ അധികാരം വിഘടിയ്‌പ്പെട്ടതിന് ശേഷം ശേഷം ആദ്യമായാണ് ഒരു രാജകുടുംബാംഗം സ്‌പെയിനില്‍ വിചാരണ നേരിടുന്നത്. ലാഭേച്ഛയോടെയല്ലാതെ പ്രവര്‍ത്തിയ്ക്കുന്ന ക്രിസ്റ്റീനയുടെ സ്ഥാപനമായ നൂസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്റേ പേരിലാണ് വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയത്.

സര്‍ക്കാരില്‍ നിന്നും വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി കരാര്‍ മുഖേന ലഭിച്ചിരുന്ന ഫണ്ടുകള്‍ ഇവര്‍ സ്വന്തം അക്കൗണ്ടിലേയ്ക്കും ഭര്‍ത്താവിന്റെ അക്കൗണ്ടിലേയ്ക്കും മാറ്റിയിരുന്നു. ടാക്‌സ് വെട്ടിപ്പ് നടത്തിയാണ് വന്‍ തോതില്‍ പണം തട്ടിയത്. സര്‍ക്കാരിനെ കബളിപ്പിച്ച് കോടികളാണ് ക്രിസ്റ്റീനയും ഭര്‍ത്താവ് ഉര്‍ദാന്‍ഗാരിനും തട്ടിയെടുത്തത്.

സ്വകാര്യ സ്ഥാപനത്തിന്റെ മറവില്‍

സ്വകാര്യ സ്ഥാപനത്തിന്റെ മറവില്‍

സ്വന്തം നിലയ്ക്ക് നടത്തിപ്പോന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിയ്ക്കുന്ന സ്ഥാപനത്തിന്റെ പേരില്‍ രാജകുമാരി തട്ടിയെടുത്തത് 6.1 മില്യണ്‍ യുഎസ് ഡോളറിന്റെ പൊതു ഫണ്ടാണ്.

 16 പേര്‍

16 പേര്‍

രാജകുമാരിയും ഭര്‍ത്താവും ഉള്‍പ്പടെ 16 പേര്‍ കേസില്‍ പ്രതികളാണ്.

2010ല്‍

2010ല്‍

2010ലാണ് കേസ് കോടതിയുടെ പരിഗണനയില്‍ എത്തുന്നത്. 2007 2008 കാലയളവിലാണ് ഇവര്‍ വന്‍ ക്രമക്കേടുകള്‍ നടത്തിയത്.

തിരിച്ചെടുത്തു

തിരിച്ചെടുത്തു

സ്‌പെയിനിലെ നിലവിലെ കിരീടാവകാശിയായ ഫെലിപ് രാജാവിന്റെ സഹോദരിയാണ് 50കാരിയായ ക്രിസ്റ്റീന. അഴിമതി കേസില്‍ അകപ്പെട്ടതോടെ ക്രിസ്റ്റീനയുടെ ഡച്ചസ് ഓഫ് പാല്‍മ എന്ന ടൈറ്റില്‍ രാജാവ് തിരിച്ചെടുത്തിരുന്നു. പക്ഷേ ഇപ്പോഴും കിരിടാവകാശികളുടെ സ്ഥാനത്ത് ആറാമതായി ക്രിസ്റ്റീനയും ഉണ്ട്.

എട്ട് വര്‍ഷം

എട്ട് വര്‍ഷം

രണ്ടോളം നികുതി വെട്ടിപ്പ് കേസുകള്‍ നില നില്‍ക്കുന്നതിനാല്‍ ക്രിസ്റ്റീന എട്ട് വര്‍ഷത്തേയ്ക്ക് ശിക്ഷിയ്ക്കപ്പെട്ടേയ്ക്കാം എന്നാണ് പറയപ്പെടുന്നത്.

English summary
Spain's Princess Cristina to go on trial for fraud
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X