കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിക്ക് തന്നെ വിജയം; കൈവിടാതെ സ്‌പെയിന്‍!! എല്ലാ എതിര്‍പ്പുകളും മറികടന്നു, വിമര്‍ശകര്‍ തോറ്റു

Google Oneindia Malayalam News

റിയാദ്/മാന്‍ഡ്രിഡ്: സൗദി അറേബ്യയുമായി വിദേശരാജ്യങ്ങള്‍ അകലുന്നുവെന്നായിരുന്നു അടുത്തിടെയുള്ള പ്രചാരണം. യമന്‍ യുദ്ധത്തിന്റെ പേരില്‍ സൗദിക്കെതിരെ വിദേശരാജ്യങ്ങളില്‍ പ്രതിഷേധം കത്തുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. നേരത്തെയുണ്ടാക്കിയ കരാറുകളെല്ലാം വിദേശരാജ്യങ്ങള്‍ ഒഴിയുകയാണെന്നും വാര്‍ത്ത വന്നു.

എന്നാല്‍ അതെല്ലാം തള്ളിക്കൊണ്ടാണ് സ്‌പെയിനിന്റെ പ്രതികരണം. സൗദിയുമായുള്ള ഇടപാടുകള്‍ നേരത്തെ തീരുമാനിച്ച പോലെ തന്നെ നടക്കുമെന്ന് സ്‌പെയിന്‍ വ്യക്തമാക്കി. സൗദി അറേബ്യയ്ക്ക് ആഗോളതലത്തില്‍ വന്‍ നേട്ടമാണ് സ്‌പെയ്‌നിന്റെ തീരുമാനം. വിശദാംശങ്ങള്‍ ഇങ്ങനെ....

400 ലേസര്‍ ഗൈഡഡ് ബോംബുകള്‍

400 ലേസര്‍ ഗൈഡഡ് ബോംബുകള്‍

സ്‌പെയിനുമായി സൗദി അറേബ്യ ആയുധ കരാറുണ്ടാക്കിയിരുന്നു. 400 ലേസര്‍ ഗൈഡഡ് ബോംബുകള്‍ വാങ്ങാനായിരുന്നു കരാര്‍. യമന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സ്‌പെയിന്‍ സൗദിയുമായുള്ള കരാറില്‍ നിന്ന് പിന്‍മാറി എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഇത് ശരിയായിരുന്നില്ല.

മന്ത്രിയുടെ വിശദീകരണം

മന്ത്രിയുടെ വിശദീകരണം

സൗദിയുമായുള്ള കരാറില്‍ നിന്ന് സ്‌പെയിന്‍ പിന്‍മാറിയിട്ടില്ല. വിദേശകാര്യ മന്ത്രി ജോസഫ് ബോറല്‍ ഇക്കാര്യം തുറന്നുപറഞ്ഞു. ചില ആശങ്കകള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ കരാര്‍ ഒഴിയില്ലെന്നും സ്‌പെയിന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

പ്രതിഷേധക്കാര്‍ പറയുന്നത്

പ്രതിഷേധക്കാര്‍ പറയുന്നത്

യമന്‍ യുദ്ധത്തിന്റെ പേരിലാണ് സൗദിക്കെതിരെ പ്രതിഷേധം ഉയരുന്നത്. യമനില്‍ സൗദി സഖ്യസേന നടത്തുന്ന ആക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നുവെന്നും അതുകൊണ്ട് തന്നെ സൗദിക്ക് വിദേശരാജ്യങ്ങള്‍ ആയുധങ്ങള്‍ നല്‍കരുതെന്നുമായിരന്നു പ്രതിഷേധക്കാരുടെ ആവശ്യം.

ഇവരുമായെല്ലാം കരാര്‍

ഇവരുമായെല്ലാം കരാര്‍

മനുഷ്യാവകാശ സംഘടനകളാണ് പ്രധാനമായും സൗദിക്കെതിരായി രംഗത്തുണ്ടായിരുന്നത്. സ്‌പെയിന്‍, ഇറ്റലി, ബ്രിട്ടന്‍, ഫ്രാന്‍സ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുമായെല്ലാം സൗദിക്ക് ആയുധ കരാറുണ്ട്. ഓരോരുത്തരായി സൗദി ബന്ധം ഒഴിയുന്നുവെന്നായിരുന്നു വാര്‍ത്തകള്‍. ഇത് ശരിയല്ല എന്ന് ഇപ്പോള്‍ ബോധ്യമായി.

 സ്‌പെയിന്‍ ചെയ്തത്

സ്‌പെയിന്‍ ചെയ്തത്

സൗദിയുമായുള്ള ആയുധ കരാര്‍ ഒഴിവാക്കണമെന്ന് സ്‌പെയിനില്‍ ആവശ്യം ശക്തമായിരുന്നു. ഇക്കാര്യം പരിശോധിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. അവര്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായി ചര്‍ച്ച ചെയ്തു. നിരവധി തവണ സമിതി യോഗം ചേര്‍ന്നു. എന്നിട്ടാണ് കരാര്‍ തുടരാന്‍ തീരുമാനമെടുത്തതെന്ന് സ്‌പെയിന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

അത്ര നാശമുണ്ടാക്കില്ല

അത്ര നാശമുണ്ടാക്കില്ല

ലേസര്‍ ഗൈഡഡ് ബോംബുകള്‍ കനത്ത നാശമുണ്ടാക്കില്ല എന്നാണ് സ്‌പെയിന്‍ പറയുന്നത്. ഒരുമീറ്റര്‍ അടുത്തുള്ള ഉപയോഗമാണ് കനത്ത നാശമുണ്ടാക്കുക. തദ്ദേശീയമായി നിര്‍മിക്കുന്ന ആയുധങ്ങളുടെ തീവ്രത പോലും ഇതിനില്ലെന്നും സ്‌പെയിന്‍ മന്ത്രി ന്യായീകരിച്ചു.

പ്രതിരോധ മന്ത്രാലയം പറഞ്ഞിരുന്നത്

പ്രതിരോധ മന്ത്രാലയം പറഞ്ഞിരുന്നത്

പ്രതിരോധ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ പ്രസ്താവന തള്ളുന്നതാണ് സ്‌പെയിന്‍ വിദേശകാര്യ മന്ത്രിയുടെ വാക്കുകള്‍. ജൂണിലാണ് സ്‌പെയിനില്‍ പുതിയ സോഷ്യലിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. സാധാരണക്കാരെ ആക്രമിക്കുന്ന രാജ്യത്തിന് ആയുധം നല്‍കില്ല എന്നായിരുന്നു പ്രതിരോധ മന്ത്രാലയം പറഞ്ഞിരുന്നത്.

യമനിലെ അവസ്ഥ

യമനിലെ അവസ്ഥ

യമനില്‍ സൗദി സഖ്യസേന വീണ്ടും ആക്രമണം തുടങ്ങിയിരിക്കെയാണ് സൗദിക്ക് അനുകൂലമായ തീരുമാനം സ്‌പെയിന്‍ കൈക്കൊണ്ടത് എന്നതും ശ്രദ്ധേയമാണ്. ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശ പ്രകാരം ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നതിന് വേണ്ടിയാണ് നേരത്തെ ആക്രമണം സൗദി നിര്‍ത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ വീണ്ടും ആരംഭിച്ചു.

എന്തും സംഭവിക്കാം

എന്തും സംഭവിക്കാം

വളരെ സങ്കീര്‍ണമായ സാഹചര്യത്തിലേക്കാണ് സൗദിയുടെ യമന്‍ അതിര്‍ത്തി മേഖലയും യമനിലെ ഹുദൈദ തുറമുഖവും നീങ്ങുന്നത്. എന്തും സംഭവിക്കാമെന്നതാണ് അവസ്ഥ. കഴിഞ്ഞദിവസം മുതല്‍ സൗദി സൈന്യം ശക്തമായ ആക്രമണം ആരംഭിച്ചുവെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 81 പേര്‍ കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

മൂന്ന് നീക്കങ്ങള്‍

മൂന്ന് നീക്കങ്ങള്‍

സൗദി അറേബ്യ, യുഎഇ, യമനിലെ പ്രാദേശിക സായുധ സംഘങ്ങള്‍ എന്നിവര്‍ സംയുക്തമായിട്ടാണ് പട നീങ്ങുന്നത്. മറുഭാഗത്ത് ഹൂത്തി വിമതരും. ഇറാനില്‍ നിന്നും ലബ്‌നാനില്‍ നിന്നും ഹൂത്തികള്‍ക്ക് സഹായം എത്തുന്ന വഴിയാണ് ഹുദൈദ തുറമുഖം. ഇവിടെ പിടിക്കാന്‍ സാധിച്ചാല്‍ ഹൂത്തികളെ കീഴ്‌പ്പെടുത്താം. ഒട്ടേറെ സാധാരണക്കാര്‍ താമസിക്കുന്ന പ്രദേശം കൂടിയാണിത്.

ദരിദ്രരാജ്യം

ദരിദ്രരാജ്യം

ഹൂത്തികള്‍ക്ക് മാത്രമല്ല, ലോകത്തെ ഏറ്റവും ദരിദ്രരാജ്യമായ യമനിലേക്ക് എത്തുന്ന സഹായത്തിന്റെ 80 ശതമാനവും ഹുദൈദ വഴിയാണ്. ഹുദൈദയില്‍ യുദ്ധം നടക്കുക എന്ന് പറഞ്ഞാല്‍ ഈ സഹായങ്ങള്‍ എത്താന്‍ തടസമാകും എന്നര്‍ഥം. അതാകട്ടെ, പട്ടിണി പാവങ്ങളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും തീരാ ദുരിതത്തിലേക്ക് എടുത്തെറിയപ്പെടുന്നതിന് സമാനമാകുകയും ചെയ്യും.

സമാധാന ശ്രമം

സമാധാന ശ്രമം

യമനിലെ സമാധാന ശ്രമങ്ങളുടെ ഭാഗമായി ഐക്യരാഷ്ട്രസഭ ഇടപെട്ടിട്ടുണ്ട്. ജനീവയില്‍ സമവായ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നു. സൗദിയുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തയ്യാറായി. എന്നാല്‍ ഹൂത്തികള്‍ ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നു. ജനീവയിലേക്ക് വരുന്നതിന് തങ്ങള്‍ക്ക് സുരക്ഷ ഒരുക്കാന്‍ സൗദി തയ്യാറായില്ലെന്നാണ് ഹൂത്തികളുടെ പ്രതികരണം.

ഒരുവട്ടം കൂടി

ഒരുവട്ടം കൂടി

സമാധാന ചര്‍ച്ചയ്ക്ക് ആദ്യം സന്നദ്ധത പ്രകടിപ്പിച്ചവരാണ് ഹൂത്തികള്‍. എന്നാല്‍ പിന്നീട് അവര്‍ പിന്‍മാറുകയായിരുന്നു. മാര്‍ട്ടിന്‍ ഗ്രിഫിത്സിനെയാണ് യുഎന്‍ മധ്യസ്ഥനായി നിയോഗിച്ചിരിക്കുന്നത്. ആക്രമണം ഇപ്പോള്‍ തുടങ്ങരുതെന്ന് സൗദിയോട് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. ഒരു തവണ കൂടി ചര്‍ച്ചയ്ക്ക് ശ്രമിക്കുമെന്ന് മാര്‍ട്ടിന്‍ ഗ്രിഫിത്സ് പറഞ്ഞു.

രാഹുല്‍ ഗാന്ധിക്കെതിരെ ഞെട്ടിക്കുന്ന ആരോപണവുമായി ബിജെപി; കിങ്ഫിഷര്‍ ഗാന്ധി കുടുംബത്തിന്റേത്രാഹുല്‍ ഗാന്ധിക്കെതിരെ ഞെട്ടിക്കുന്ന ആരോപണവുമായി ബിജെപി; കിങ്ഫിഷര്‍ ഗാന്ധി കുടുംബത്തിന്റേത്

English summary
Spain will go ahead with sale of 400 bombs to Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X