കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

300 വര്‍ഷം മുന്പ് കാണാതായ സ്പാനിഷ് 'നിധി കപ്പല്‍' കണ്ടെത്തി, സിനിമയെ വെല്ലുന്ന ഒരു നിധി വേട്ടക്കഥ

Google Oneindia Malayalam News

കാര്‍ട്ടജെന : മുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കരീബിയന്‍ തീരത്ത് മുങ്ങിയ സ്പാനിഷ് കപ്പല്‍ കണ്ടെത്തി. അമൂല്യങ്ങളായ രത്‌നങ്ങളും മറ്റും അടങ്ങിയ ഈ കപ്പല്‍ നിധി വേട്ടക്കാരുടെ ശ്രദ്ധയാകര്‍ഷിയ്ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായിരുന്നു. വര്‍ഷങ്ങളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് കൊളംബിയയിലെ കരീബിയന്‍ തീരത്ത് കപ്പല്‍ കണ്ടെത്തിയത്.

1708ലാണ് സ്പാനിഷ് പടക്കപ്പലായ സാന്‍ ജോസ് കരീബിയന്‍ കടലില്‍ മുങ്ങിപ്പോയത്. ബ്രട്ടീഷ് കപ്പലിന്റെ ആക്രമണത്തിലാണ് അന്ന് സാന്‍ ജോസ് മുങ്ങിയത്. മൂന്ന് ബില്യണ്‍ ഡോളറിന്റെ നിധി ശേഖരമാണ് ഈ കപ്പലിനകത്ത് ഉള്ളത്. നൂറ്റാണ്ടുകളായി നിധിവേട്ടക്കാര്‍ തിരയുന്ന കപ്പല്‍ കണ്ടെത്തിയെങ്കിലും നിധിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച പോരാട്ടങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല.

1708 ല്‍

1708 ല്‍

സ്വര്‍ണവും വെള്‌ലിയും വന്‍ നിധി ശേഖരങ്ങളുമായി പോയ പടക്കപ്പലായ സാന്‍ ജോസാണ് 1708 ല്‍ മുങ്ങിയത്. ബ്രിട്ടീഷ് യുദ്ധക്കപ്പലിന്റെ ആക്രമണത്തിലാണ് സ്പാനിഷ് കപ്പല്‍ മുങ്ങിയത്.

ഇങ്ങനെയാണ്

ഇങ്ങനെയാണ്

അമേരിക്കയുടെ കോളനികളില്‍ നിന്നുള്ള സ്വര്‍ണവും രത്‌നവുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇവയുമായി ഫിലിപ്‌സ് രാജാവിനടുത്തേയ്ക്ക് പുറപ്പെട്ട കപ്പല്‍ വ്യൂഹത്തില്‍പ്പെട്ടതായിരുന്നു സാന്‍ ജോസ്

മൂന്ന് ബില്യണ്‍

മൂന്ന് ബില്യണ്‍

മൂന്ന് ബില്യണ്‍ ഡോളറോളം വരും കപ്പലിലെ നിധി ശേഖരത്തിന്റെ മൂല്യം

നിയമ പോരാട്ടം

നിയമ പോരാട്ടം

യുഎസ് ആസ്ഥാനമായ സീ സെര്‍ച്ച് അര്‍മദ എന്ന കമ്പനിയും കൊളംബിയന്‍ സര്‍ക്കാരും തമ്മില്‍ നിയമ പോരാട്ടം നടക്കുന്നുണ്ട്

ഇനിയും

ഇനിയും

നിധി വേട്ടക്കാര്‍ക്ക് പ്രചോദനമായി മാറുകയാണ് സാന്‍ ജോസ് . കൊളംബിയന്‍ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസാണ് കപ്പല്‍ കണ്ടെത്തിയ കാര്യം ട്വീറ്റ് ചെയ്തത്.

English summary
Galleon San Jose: Sunken 18th century Spanish ship found with '$3 billion of treasure'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X