Get Updates
Get notified of breaking news, exclusive insights, and must-see stories!

15 വര്‍ഷം പണിയെടുത്തില്ല, എന്നാല്‍ ശമ്പളം കൈപറ്റി; സംഭവം സ്‌പെയിനില്‍

ആന്‍ഡലൂഷ്യ: പതിനഞ്ച് വര്‍ഷമായി ജോലിക്ക് ഹാജരാകാതെ ശമ്പളം വാങ്ങിവന്ന രണ്ട് ജീവനക്കാരം സ്പാനിഷ് കൗണ്‍സില്‍ പിരിച്ചു വിട്ടു. പ്രാദേശിക ടൗണ്‍ ഹാളില്‍ ഡ്രൈവറും പൂന്തോട്ട തൊവിലാളിയുമാണ് അധികൃതരെ പറ്റിച്ച് വര്‍ഷങ്ങളായി മുങ്ങി നടന്നത്.

കഴിഞ്ഞ 2015 ജനുവരി ഒന്നുമുതല്‍ 2016 മെയ് 31 വരെ ഇരുവരും ജോലിക്കെത്തിയരുന്നില്ലെന്നും അതേസമയം ശബളം കൈപ്പറ്രിയതായും ഹ്യൂമണ്‍ റിസോവ്‌സ് അദ്കൃതര്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പതിനഞ്ച് വര്‍ഷമായി പണിയെടുക്കാതം പണം പറ്റുകയാണെന്ന് കമ്‌ടെത്തിയത്.

Spain Map

തുടര്‍ന്ന് ദക്ഷിണ സ്‌പെയിനിലെ ആന്തലൂസിയയിലെ ജെറെസ് ഡീ ലാ ഫ്രണ്ടോ അധികൃതരാണ് ഇവര്‍ക്കെതിരെ നടപടി കൈക്കൊണ്ടത്. എന്നാല്‍ എടുക്കാതിരുന്ന അവധികള്‍ ഇരുവരും ഒരുമിച്ചെടുക്കുകയായിരുന്നെന്ന് ഇവര്‍ക്ക് അംഗത്വമുള്ള ജനറല്‍ കോണ്‍ഫെഡെറേഷന്‍ ലേബര്‍ യൂണിയന്‍ അവകാശപ്പെടുന്നു.

കൗണ്‍സിലിന്റെ അറിവോടെയാണ് ഇരുവരും അംഗീകൃത അവധിയെടുത്തതെന്നും പുറത്താക്കിയതിനെതിരെ കോടതിയെ സമീപിക്കുമെന്നും യൂണിയന്‍ വ്യക്തമാക്കി. കൂടുതല്‍ അന്വേഷണത്തില്‍ ടൗണിലെ ലോക്കല്‍ പോലീസുകാര്‍ ജോലിക്ക് ഹാജരാകുന്നത് കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+