21ാം പിറന്നാൾ നിറവിൽ ഗൂഗിൾ; പഴയകാലം ഓർമിപ്പിച്ച് ഗൂഗിൾ ഡൂഡിൽ
ഗൂഗിളിന് ഇന്ന് 21-ാം പിറന്നാൾ. ജന്മദിനം പ്രമാണിച്ച് ഗൂഗിളിന്റെ ആദ്യകാലങ്ങളെ അനുസ്മരിക്കുന്നതാണ് ഇന്നത്തെ പ്രത്യേക ഗൂഗിൾ ഡൂഡിൽ. പഴയകാല കംപ്യൂട്ടർ സ്ക്രീനിൽ ഗൂഗിൾ സെർച്ച് ഹോം പേജുള്ള ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 27-9-98 എന്ന തീയതിയും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവ്വകലാശാലയിലെ ഗവേഷക വിദ്യാർത്ഥികളായിരുന്ന സെർജി ബ്രിനും ലാറി പേജുമാണ് ഗൂഗിൾ എന്ന ആശയത്തിന്റെ പിറവിക്ക് പിന്നിൽ. 1998 സെപ്റ്റംബർ 27നാണ് ഗൂഗിൾ പിറക്കുന്നത്. ലോകത്തുള്ള എല്ലാ അറിവുകൾ ശേഖരിച്ച് സാർവ്വദേശീയമായി ഇത് ലഭ്യമാക്കുക എന്നതായിരുന്നു ഗൂഗിളിന്റെ ലക്ഷ്യം.

ഇന്ന് നൂറിലധികം ഭാഷകളിൽ ഗൂഗിൾ പ്രവർത്തിക്കുന്നു. അപ്രതീക്ഷിതമായ ഒരു അക്ഷരപ്പിശകിൽനിന്നും പിറവിയെടുത്തതാണ് ഗൂഗിൾ എന്ന പദം. ഒന്നിന് ശേഷം നൂറ് പൂജ്യങ്ങൾ വരുന്ന ഗൂഗൾ(googol)എന്ന പദം പേരായി നൽകാനായിരുന്നു സ്ഥാപകർ ലക്ഷ്യമിട്ടത്.ഗണിത ശാസ്ത്രജ്ഞരുടെ ഇടയിൽ പ്രചരിച്ചിരുന്ന ഈ പദം തന്നെ തങ്ങളുടെ സെർച്ച് എൻജിനു പേരായി നൽകാം എന്നായിരുന്നു ബ്രിനും ലാറിയും കരുതിയത്.
എണ്ണിയാലൊടുങ്ങിയാത്ത അറിവുകളാണ് ഗൂഗിൾ തുറന്ന് വയ്ക്കുന്നതെന്ന സന്ദേശമായിരുന്നു ഇവർ നൽകാൻ നൽകാൻ ശ്രമിച്ചത്. എന്നാൽ ഇവർ ഗൂഗൾ എന്നെഴുതിയത് ചെറിയ അക്ഷര പിശകോടെയായിരുന്നു. അങ്ങനെ ഗൂഗൾ ഗൂഗിളായി. പിന്നീട് അത് തിരുത്തിയതുമില്ല.
സെർച്ച് എഞ്ചിൻ എന്നതിലുപരി സമസ്ത മേഖലകളിലേക്കും ഗൂഗിൾ അതിന്റെ സ്വാധീനം വർദ്ധിപ്പിച്ചു കഴിഞ്ഞു. അത്ഭുതകരമാണ് 21 വർഷങ്ങൾക്കൊണ്ട് അത്ഭുതപൂർവ്വമായ വളർച്ചയാണ് ഗൂഗിൾ കൈവരിച്ചിരിക്കുന്നത്. ആൽഫബെറ്റ് എന്ന മാതൃകമ്പനിയുടെ കീഴിലാണ് ഇന്ന് ഗൂഗിളും മറ്റ് അനുബന്ധ സ്ഥാപനങ്ങളും. ഇന്ത്യക്കാരനായ സുന്ദർ പിച്ചെയാണ് ഇന്ന് ഗൂഗിളിനെ നയിക്കുന്നത്.
എല്ലാം അറിയുന്ന ഗൂഗിളിന് അതിന്റെ പിറന്നാൾ ദിനത്തിൽ ഇപ്പോഴും ചില സംശയങ്ങൾ ഉണ്ടെന്നുള്ളതാണ് മറ്റൊരു വസ്തുത. ഇതിനോടകം തന്നെ പലകുറി ഗൂഗിളിന്റെ പിറന്നാൾ ദിനം മാറിയിട്ടുണ്ട്. 2005 വരെ സെപ്റ്റംബർ 7നായിരുന്നു പിറന്നാൾ ആഘോഷിച്ചത്, പിന്നീട് അത് സെപ്റ്റംബർ എട്ടായി. ഏതാനും വർഷങ്ങൾക്ക് മുമ്പ് മുതലാണ് സെപ്റ്റംബർ 27ന് ജന്മദിനം ആഘോഷിച്ച് തുടങ്ങിയത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications