കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

21ാം പിറന്നാൾ നിറവിൽ ഗൂഗിൾ; പഴയകാലം ഓർമിപ്പിച്ച് ഗൂഗിൾ ഡൂഡിൽ

Google Oneindia Malayalam News

ഗൂഗിളിന് ഇന്ന് 21-ാം പിറന്നാൾ. ജന്മദിനം പ്രമാണിച്ച് ഗൂഗിളിന്റെ ആദ്യകാലങ്ങളെ അനുസ്മരിക്കുന്നതാണ് ഇന്നത്തെ പ്രത്യേക ഗൂഗിൾ ഡൂഡിൽ. പഴയകാല കംപ്യൂട്ടർ സ്ക്രീനിൽ ഗൂഗിൾ സെർച്ച് ഹോം പേജുള്ള ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 27-9-98 എന്ന തീയതിയും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ജിമ്മി ജോര്‍ജ്ജിനൊപ്പം രാജ്യാന്തര വോളിബോള്‍ താരം, സംവിധായകന്‍, നടന്‍; അറിയാം ചില കാപ്പന്‍ ഗാഥകള്‍ജിമ്മി ജോര്‍ജ്ജിനൊപ്പം രാജ്യാന്തര വോളിബോള്‍ താരം, സംവിധായകന്‍, നടന്‍; അറിയാം ചില കാപ്പന്‍ ഗാഥകള്‍

കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവ്വകലാശാലയിലെ ഗവേഷക വിദ്യാർത്ഥികളായിരുന്ന സെർജി ബ്രിനും ലാറി പേജുമാണ് ഗൂഗിൾ എന്ന ആശയത്തിന്റെ പിറവിക്ക് പിന്നിൽ. 1998 സെപ്റ്റംബർ 27നാണ് ഗൂഗിൾ പിറക്കുന്നത്. ലോകത്തുള്ള എല്ലാ അറിവുകൾ ശേഖരിച്ച് സാർവ്വദേശീയമായി ഇത് ലഭ്യമാക്കുക എന്നതായിരുന്നു ഗൂഗിളിന്റെ ലക്ഷ്യം.

google

ഇന്ന് നൂറിലധികം ഭാഷകളിൽ ഗൂഗിൾ പ്രവർത്തിക്കുന്നു. അപ്രതീക്ഷിതമായ ഒരു അക്ഷരപ്പിശകിൽനിന്നും പിറവിയെടുത്തതാണ് ഗൂഗിൾ എന്ന പദം. ഒന്നിന് ശേഷം നൂറ് പൂജ്യങ്ങൾ വരുന്ന ഗൂഗൾ(googol)എന്ന പദം പേരായി നൽകാനായിരുന്നു സ്ഥാപകർ ലക്ഷ്യമിട്ടത്.ഗണിത ശാസ്ത്രജ്ഞരുടെ ഇടയിൽ പ്രചരിച്ചിരുന്ന ഈ പദം തന്നെ തങ്ങളുടെ സെർച്ച് എൻ‌ജിനു പേരായി നൽകാം എന്നായിരുന്നു ബ്രിനും ലാറിയും കരുതിയത്.

എണ്ണിയാലൊടുങ്ങിയാത്ത അറിവുകളാണ് ഗൂഗിൾ തുറന്ന് വയ്ക്കുന്നതെന്ന സന്ദേശമായിരുന്നു ഇവർ നൽകാൻ നൽകാൻ ശ്രമിച്ചത്. എന്നാൽ ഇവർ ഗൂഗൾ എന്നെഴുതിയത് ചെറിയ അക്ഷര പിശകോടെയായിരുന്നു. അങ്ങനെ ഗൂഗൾ ഗൂഗിളായി. പിന്നീട് അത് തിരുത്തിയതുമില്ല.

സെർച്ച് എഞ്ചിൻ എന്നതിലുപരി സമസ്ത മേഖലകളിലേക്കും ഗൂഗിൾ അതിന്റെ സ്വാധീനം വർദ്ധിപ്പിച്ചു കഴിഞ്ഞു. അത്ഭുതകരമാണ് 21 വർഷങ്ങൾക്കൊണ്ട് അത്ഭുതപൂർവ്വമായ വളർച്ചയാണ് ഗൂഗിൾ കൈവരിച്ചിരിക്കുന്നത്. ആൽഫബെറ്റ് എന്ന മാതൃകമ്പനിയുടെ കീഴിലാണ് ഇന്ന് ഗൂഗിളും മറ്റ് അനുബന്ധ സ്ഥാപനങ്ങളും. ഇന്ത്യക്കാരനായ സുന്ദർ പിച്ചെയാണ് ഇന്ന് ഗൂഗിളിനെ നയിക്കുന്നത്.

എല്ലാം അറിയുന്ന ഗൂഗിളിന് അതിന്റെ പിറന്നാൾ ദിനത്തിൽ ഇപ്പോഴും ചില സംശയങ്ങൾ ഉണ്ടെന്നുള്ളതാണ് മറ്റൊരു വസ്തുത. ഇതിനോടകം തന്നെ പലകുറി ഗൂഗിളിന്റെ പിറന്നാൾ ദിനം മാറിയിട്ടുണ്ട്. 2005 വരെ സെപ്റ്റംബർ 7നായിരുന്നു പിറന്നാൾ ആഘോഷിച്ചത്, പിന്നീട് അത് സെപ്റ്റംബർ എട്ടായി. ഏതാനും വർഷങ്ങൾക്ക് മുമ്പ് മുതലാണ് സെപ്റ്റംബർ 27ന് ജന്മദിനം ആഘോഷിച്ച് തുടങ്ങിയത്.

English summary
Special google doodle to celebrate 21st birthday of google
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X