കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടുജോലിക്കാരുടെ കേസുകള്‍ പരിഗണിക്കാന്‍ അബൂദബിയില്‍ പ്രത്യേക ട്രൈബ്യൂണല്‍

  • By Desk
Google Oneindia Malayalam News

അബൂദബി: അബൂദബിയില്‍ വീട്ടുജോലിക്കാരുടെ കേസുകള്‍ പ്രത്യേകമായി പരിഗണിക്കുന്നതിന് സ്‌പെഷ്യല്‍ ട്രൈബ്യൂണലുകള്‍ സ്ഥാപിച്ചുകൊണ്ട് ഭരണകൂടം ഉത്തരവിറക്കി. അബൂദബി ഉപപ്രധാനമന്ത്രിയും നീതിന്യായ വകുപ്പ് തലവനുമായ ശെയ്ഖ് മന്‍സൂര്‍ ബിന്‍ സൗയിദ് അല്‍ നഹ്യാനാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത്. അറബ് രാജ്യത്ത് ഇതാദ്യമായാണ് വീട്ടുജോലിക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി മാത്രം ഒരു നീതിന്യായ സംവിധാനം ആവിഷ്‌ക്കരിക്കുന്നത്.

താലിബാനുമായി ചര്‍ച്ച നടത്താനുള്ള അഫ്ഗാന്‍ സര്‍ക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ച് യുഎസ്
വീട്ടുജോലിക്കാരുടെ കേസുകള്‍ പരിഗണിക്കുന്നതിന് ഓരോ കോര്‍ട്ട് ഓഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സിലും പബ്ലിക് പ്രൊസിക്യൂഷനും പ്രത്യേക ജഡ്ജിയെയും നിയമിക്കാനാണ് തീരുമാനം. നീതിന്യായ സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനും സമൂഹത്തിലെ എല്ലാവിഭാഗം ആളുകള്‍ക്കും അതിന്റെ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുമുള്ള അബൂദബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്.

uae-map

വീട്ടുജോലിക്കാര്‍ നല്‍കുന്ന പരാതികളില്‍ എത്രയുംവേഗം തീര്‍പ്പുകല്‍പ്പിക്കുകയെന്നതാണ് പുതിയ ട്രൈബ്യൂണലുകള്‍ സ്ഥാപിക്കുന്നതിലൂടെ ഭരണകൂടം ലക്ഷ്യമാക്കുന്നതെന്ന് അബൂദബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അണ്ടര്‍ സെക്രട്ടറി യൂസുഫ് അല്‍ അബ്രി പറഞ്ഞു.

യു.എ.ഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ തീരുമാനപ്രകാരമാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെയും വീട്ടുടമസ്ഥരുടെയും കുടുംബങ്ങളുടെയും ചൂഷണങ്ങളില്‍ നിന്നും ശാരീരികവും മാനസികവും ലൈംഗികവുമായ പീഡനങ്ങളില്‍ നിന്നും വ്യത്യസ്ത നാട്ടുകാരും ഭാഷക്കാരും നിറക്കാരുമായ വീട്ടുവേലക്കാരെ സംരക്ഷിക്കുകയും അവര്‍ക്കെതിരായ വിവേചനം അവസാനിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഇതിലൂടെ യുഎഇ പ്രസിഡന്റ് ലക്ഷ്യമിടുന്നതെന്നും ആ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ അവരുടെ പരാതികള്‍ക്ക് സത്വര പരിഹാരം കാണുകയും കുറ്റവാളികള്‍ക്ക് ശക്തമായ ശിക്ഷ നല്‍കുകയും ചെയ്യുന്നതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിപിഎം കൊലയാളി പാർട്ടി... ആളെ കൊന്ന് പാർട്ടി ഉണ്ടാക്കുന്നു, ചാനൽ ചർച്ചയിൽ കൊലവിളി!സിപിഎം കൊലയാളി പാർട്ടി... ആളെ കൊന്ന് പാർട്ടി ഉണ്ടാക്കുന്നു, ചാനൽ ചർച്ചയിൽ കൊലവിളി!

English summary
Special judicial units have been set up to look into crimes committed against domestic workers, it was announced on Wednesday. Special public prosecutors and judicial departments have been established at every Court of First Instance to handle such cases in Abu Dhabi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X