30 മിനിട്ട് കൊണ്ട് 444 ചിക്കന്‍ വിങ്സ് തിന്ന് അമേരിയ്ക്കക്കാരന്‍
ന്യൂയോര്‍ക്ക്: നോണ്‍ വെജ് ഭക്ഷണപ്രിയരുടെ ഇഷ്ട വിഭവമാണ് ചിക്കന്‍. ചിക്കനോട് ഇഷ്ടമുള്ള ഒരു വ്യക്തിയാണെന്നിരിയ്ക്കട്ടേ. അരമണിയ്ക്കൂറിനുള്ളില്‍ നിങ്ങള്‍ക്ക് എത്ര ചിക്കന്‍ വിങ്‌സ് തിന്നാന്‍ പറ്റും. അമ്പതോ നൂറോ ഇരുനൂറോ ഒക്കെയാവും. എന്നാല്‍ അരമണിയ്ക്കൂര്‍ കൊണ്ട് 444 ചിക്കന്‍ വിങ്‌സ് അകത്താക്കിയ ഒരു ചിക്കാഗോക്കാരനുണ്ട്. പാട്രിക് ബെര്‍ട്ടോലെറ്റി എന്നയാളാണ് 30 മിനിട്ട് കൊണ്ട് 444 ചിക്കന്‍ വിങ്‌സ് അകത്താക്കിയത്.
23മത് ആന്വല്‍ വിങ് ബൗള്‍ മത്സരത്തിനിടെയാണ് പാട്രിക് ഇത്രയധികം ചിക്കന്‍ വിങ്‌സ് അകത്താക്കി വിജയിച്ചത്. റെക്കോര്‍ഡ് ജേതാവ് മോളി ഷൂയിലെറിന്റെ 440 എന്ന റെക്കോര്‍ഡ് തകര്‍ത്താണ് പാട്രിക് വിജയിയായത്.മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ രണ്ട് മിനിട്ടില്‍ 50 ല്‍ അധികം വിങ്‌സാണ് അകത്താക്കിയത്.

വേഗത്തില്‍ ചിക്കന്‍ വിങ്സ് തിന്ന് വിജയായായ പാട്രിക് ഒരു പ്രൊഫഷണല്‍ ചിക്കന്‍ വിങ്‌സ് തീറ്റക്കാരന്‍ കൂടിയാണ്. കഴിഞ്ഞ വര്‍ഷം 363 ചിക്കന്‍ വിങ്‌സ് അകത്താക്കിയ ആളായിരുന്നു വിജയി. ഇത്രയധികം വിങ്‌സ് കഴിയ്ക്കാന്‍ പറ്റുമെന്ന് വിചാരിച്ചില്ലെന്ന് വിജയിയായ പാട്രിക് പറഞ്ഞു.വര്‍ഷം തോറും ഇത്തരം തീറ്റമത്സരം ഫിലാഡല്‍ഫിയയില്‍ സംഘടിപ്പിയ്ക്കാറുണ്ട്.സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പടെ ഒട്ടേറെപ്പേരാണ് മത്സരിയ്ക്കുന്നത്. വിജയിയ്ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കാറുണ്ട്












Click it and Unblock the Notifications