സഹപൈലറ്റിനെ ഒഴിവാക്കി എയര്‍ഹോസ്റ്റസിനെ കോക്പിറ്റില്‍ വിളിച്ചിരുത്തി..പൈലറ്റിന് പണി കിട്ടി
ദില്ലി: അന്താരാഷ്ട്ര സര്‍വീസ് നടത്തുന്ന സ്‌പൈസ് ജെറ്റ് ബോയിംഗ് വിമാനത്തില്‍ നാടകീയ സംഭവങ്ങള്‍. എയര്‍ഹോസ്റ്റസിനെ കോക്പിറ്റില്‍ വിളിച്ചിരുത്തി സഹ പൈലറ്റിനെ പുറത്താക്കിയ പൈലറ്റിന് ജോലി പോയി.
സുരക്ഷാ വീഴ്ചയുടെ ഭാഗമായ സംഭവത്തില്‍ പൈലറ്റിനെ സ്‌പൈസ് ജെറ്റ് കമ്പനി പിരിച്ചുവിടുകയായിരുന്നു. ഫെബ്രുവരി 28 നാണ് സംഭവം നടന്നത്. കൊല്‍ക്കത്തയില്‍ നിന്നും ബാങ്കോക്കിലേക്ക് പോയ വിമാനത്തിലാണ് സഹ പൈലറ്റിനെ മുഖ്യ പൈലറ്റ് കോക്പിറ്റില്‍ നിന്നും പുറത്താക്കിയത്.

കോക്പിറ്റില്‍ വിളിച്ചിരുത്തിയ എയര്‍ഹോസ്റ്റസിനോട് പൈലറ്റ് ലൈംഗിക ചുവയോടെ സംസാരിച്ചതായി എയര്‍ഹോസ്റ്റസ് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൈലറ്റ് കടുത്ത സുരക്ഷാ വീഴ്ച നടത്തിയാതായി കണ്ടെത്തിയത്.












Click it and Unblock the Notifications