പ്രേതം സത്യം തന്നെ... സങ്കല്‍പ്പമല്ല; ക്യാമറയില്‍ കുടുങ്ങി..
വെസ്റ്റ് യോര്‍ക്ക് ഷെയറിലെ ഒരു റസ്റ്റോറന്റില്‍ ഈസ്റ്റ് ഡ്രൈവ് പാരാനോര്‍മ്മല്‍ ടീം സ്ഥാപിച്ച ക്യാമറയിലാണ് പ്രേതം കുടുങ്ങിയത്.
അല്‍ബാനി: പ്രേതം സത്യമാണോ മിഥ്യയാണോ? ഇപ്പോഴും ആര്‍ക്കും പിടികിട്ടാത്ത കാര്യമാണ്. എന്നാല്‍ പ്രേതം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പ്രേതാനുഭവ പര്യവേഷകരുടെ ക്യാമറയിലാണ് പ്രേതം കുടുങ്ങിയത്. ഇതോടെ ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ് നാട്ടുകാര്‍.
വെസ്റ്റ് യോര്‍ക്ക് ഷെയറിലെ ഒരു റസ്റ്റോറന്റില്‍ ഈസ്റ്റ് ഡ്രൈവ് പാരാനോര്‍മ്മല്‍ ടീം സ്ഥാപിച്ച ക്യാമറയിലാണ് പ്രേതം കുടുങ്ങിയത്. ഫ്രൈഡേ ദ 13ലെ ജാസന്റെ രൂപമുള്ള പ്രേതമാണ് ക്യാമറയില്‍ കുടുങ്ങിയത്.
പ്രേതം
പ്രദേശത്തെ ഒരു പോലീസ് സ്റ്റേഷനില്‍ തൂക്കികൊന്ന മുന്‍ കുറ്റവാളിയാണ് ജാന്‍ ലിന്‍ഡ്സേ.
റസ്റ്റോറന്റ്
ന്യൂയോര്‍ക്ക് കിച്ചണ്‍ ഹോട്ടലിലെ ആളൊഴിഞ്ഞ ഒരു മുറിയിലാണ് പ്രേതത്തെ കണ്ടെത്തിയത്.
ചിത്രം
തെര്‍മ്മല്‍ ക്യാമറയിലാണ് പ്രേതത്തിന്റെ ചിത്രം പതിഞ്ഞത്.
പ്രേതാനുഭവ പര്യവേഷകര്‍
പ്രേത ശല്യം രൂക്ഷമായതായി മാനേജര്‍ വിളിച്ച് പറഞ്ഞതോടെയാണ് പ്രേതാനുഭവ പര്യവേഷകര്‍ റസ്റ്റോറന്റിലെത്തി ക്യാമറ സ്ഥാപിച്ചത്.
മുഖം വ്യക്തം
പ്രേതത്തിന്റെ മുഖം തന്നെയാണ് ക്യാമറയില്‍ പതിഞ്ഞതെന്നും ചിത്രത്തില്‍ പതിഞ്ഞ പ്രേതാത്മാവിന്റെ മുഖം വ്യക്താമാണെന്നും പര്യവേഷകര്‍ പറയുന്നു.
സ്ഥിരീകരിച്ചു
ആണ്‍രൂപമാണ് ക്യാമറയില്‍ പതിഞ്ഞതെന്ന് പര്യവേഷകര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.